താറാവിനെ വാങ്ങി കറിവെച്ചു, മദ്യപിക്കാന്‍ വിളിപ്പിച്ചു; ചങ്ങനാശ്ശേരി സംഭവത്തില്‍ ദുരൂഹത; കൊലപാതക കാരണം എന്ത്?
കോട്ടയം: ചങ്ങനാശ്ശേരിയില്‍ യുവാവിനെ കൊന്ന് വീടിന്റെ തറയില്‍ കുഴിച്ചിട്ട സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ആലപ്പുഴ തെക്കന്‍ ആര്യാട് സ്വദേശി ബിന്ദുമോനെ കുഴിച്ചുമൂടാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ പൊലീസ് കണ്ടെടുത്തു. അയല്‍വീടുകളില്‍ തല്ക്കാല ആവശ്യത്തിന് എന്ന് പറഞ്ഞ് പ്രതി മുത്തുകുമാര്‍ വാങ്ങിയതാണ് ഇവ എന്ന് പൊലീസ് വ്യക്തമാക്കി.
ഉപയോഗം കഴിഞ്ഞതിന് ശേഷം ആയുധങ്ങള്‍ വൃത്തിയാക്കി അയല്‍വീടുകളില്‍ തന്നെ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. ഞായറാഴ്ച വൈകീട്ട് വീട്ടിലെത്തിച്ച് തെളിവെടുക്കുമ്പോഴാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. ഇയാള്‍ക്കൊപ്പം കൊലപാതകത്തില്‍ രണ്ട് പേര് പങ്കാളികളായിട്ടുണ്ട്. കോട്ടയം, വാകത്താനം സ്വദേശികളായ ഇവര്‍ കോയമ്പത്തൂരില്‍ നിരീക്ഷണത്തിലാണ് എന്നാണ് പൊലീസ് പറയുന്നത്.

അതേസമയം കൊലപാതകത്തില്‍ പങ്കില്ല എന്നാണ് മുത്തുകുമാര്‍ പൊലീസിനോട് പറയുന്നത്. ക്രിമിനല്‍ പശ്ചാത്തലമുള്ള ബിബിന്‍, ബിനോയ് എന്നിവരുമൊത്ത് മുത്തുകുമാര്‍, ബിന്ദുമോനെ വീട്ടിലേക്ക് മദ്യപിക്കാന്‍ വിളിച്ചുവരുത്തുകയായിരുന്നു. മദ്യവും ചപ്പാത്തിയും വാങ്ങി സെപ്തംബര്‍ 26-ന് വൈകീട്ടോടെ രണ്ട് താറാവിനെ വാങ്ങി കറി വെക്കുകയും ചെയ്തു.

എല്ലാവരും ചേര്‍ന്ന് മദ്യപിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നതിനിടെ ഫോണ്‍ വന്നതിനെ തുടര്‍ന്ന് മുത്തുകുമാര്‍ പുറത്തേക്ക് പോയി. തിരികെ വന്നപ്പോള്‍ ബിന്ദുമോന് മര്‍ദ്ദനമേറ്റ് മരിച്ച് കിടക്കുന്നതാണ് കണ്ടത് എന്നാണ് മുത്തുകുമാര്‍ പൊലീസിനോട് പറഞ്ഞത്. കൂടെയുള്ളവര്‍ ഭീഷണിപ്പെടുത്തിയപ്പോഴാണ് താന്‍ അയല്‍വീട്ടില്‍ പോയി തൂമ്പയും കമ്പിപ്പാരയും വാങ്ങിയത് എന്നും മുത്തുകുമാര്‍ പറയുന്നു.

എന്നിട്ട് അടുക്കളയ്ക്ക് പിന്നിലെ ഷെഡില്‍ കുഴിയെടുത്ത് മൃതദേഹം അതിലിടുകയും മുകളില്‍ കോണ്‍ക്രീറ്റ് ചെയ്യുകയായിരുന്നു എന്നുമാണ് മുത്തുകുമാര്‍ നല്കിയ മൊഴി. അതേസമയം എന്തിനാണ് കൊലപാതകം നടത്തിയത് എന്ന കാര്യത്തില്‍ പൊലീസിന് ഇനിയും വ്യക്തത വന്നിട്ടില്ല. ബിബിനും ബിനോയിയും ചേര്‍ന്നാണ് ബിന്ദുമോന്റെ ബൈക്ക് വാകത്താനത്തെ തോട്ടില്‍ ഉപേക്ഷിച്ചത്.

എന്നാല്‍ മുത്തുകുമാറിന്റെ മൊഴി പൊലീസ് പൂര്‍ണമായി വിശ്വാസത്തിലെടുത്തിട്ടില്ല. സംഭവ നടക്കുന്ന ദിവസം മുത്തുകുമാര്‍ മക്കളെ സഹോദരിയുടെ വീട്ടിലാക്കിയത് കൊലപാതകം ആസൂത്രിതമാണോ എന്ന സംശയം പൊലീസിന് ജനിപ്പിക്കുന്നുണ്ട്. ബിബിനും ബിനോയിയും കഞ്ചാവ് കേസില്‍ അടക്കം പ്രതികളാണ്. കൊലപാതകം ക്വട്ടേഷനാണോ എന്നും പൊലീസ് പരിശോധിക്കുന്നു.

അതേസമയം കൊല്ലപ്പെട്ട ബിന്ദുമോന്റെ വാരിയെല്ലുകള്‍ തകര്‍ന്നതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. മര്‍ദ്ദനമാണ് മരണകാരണമായത് എന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ദേഹത്ത് മര്‍ദനമേറ്റതിന്റെ പാടുകള്‍ ഉണ്ട്.
-
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ് -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു












Click it and Unblock the Notifications