കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പപ്പടം ചോദിച്ചിട്ട് നല്‍കിയില്ല: കോട്ടയത്ത് കല്യാണ പന്തലില്‍ തര്‍ക്കം

  • By Aswathi
Google Oneindia Malayalam News

കോട്ടയം: 'കുറച്ച് ചോറിടട്ടെ ചേട്ടാ'...'വേണ്ട..മോരും കൂട്ടി കഴിക്കാം, വേണ്ട..തൈരും കൂട്ടി..വേണ്ടെന്നല്ലേ പറഞ്ഞത്..ആ എന്നാല്‍ കുറച്ചിങ്ങിട്ടോ. കല്യാണരാമനിലെ ഈ രംഗം എത്ര തവണ കണ്ടാലും മലയാളികള്‍ ചിരിക്കും. ഇത് യഥാര്‍ഥ ജീവിതത്തില്‍ സംഭവച്ചാല്‍ എങ്ങനെയിരിക്കും. സമാനമായ ഒരു സംഭവം കോട്ടയത്ത് ഒരു കല്യാണ പന്തലില്‍ നടന്നു. വിഷയം പപ്പടമായിരുന്നു.

പപ്പടം ചോദിച്ചിട്ടും നല്‍കിയില്ലെന്ന് പറഞ്ഞ് വാക്കേറ്റവും കൈയ്യാങ്കളിയും. ഒടുവില്‍ കേസ് പൊലീസ് സ്റ്റേഷനിലെത്തി. കോട്ടയത്തെ കുറുപ്പന്തരയില്‍ നടന്ന സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

papad

മാഞ്ഞൂര്‍ സ്വദേശിയായ യുവതിയുടെയും ഉഴവൂര്‍ സ്വദേശിയായ യുവാവിന്റെയും വിവാഹത്തിനിടെയാണ് സംഭവം. കല്യാണ സദ്യ ഒരുക്കിയിരുന്നത് മാഞ്ഞൂര്‍ സൗത്ത് ഗവണ്‍മെന്റ് ഹൈസ്‌കൂളിലായിരുന്നു. വരന്റെ വീട്ടുകാര്‍ പപ്പടം ചോദിച്ചിട്ടും നല്‍കിയില്ലെന്ന് പറഞ്ഞാണ് പ്രശ്‌നം തുടങ്ങിയത്. ഏറ്റുപിടിക്കാന്‍ കാഴ്ചക്കാരും കൂടിയതോടെ വാക്കേറ്റം കൈയ്യാങ്കളിയിലെത്തി. ഭക്ഷണം കഴിക്കാനിരുന്ന സ്ത്രീകളെല്ലാം ഇറങ്ങിയോടി.

പ്രശ്‌നം പിടിവിടും എന്നായപ്പോള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഏറ്റുമുട്ടിയ ഇരുപതോളം പേരെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. മദ്യലഹരിയിലായിരുന്നു തര്‍ക്കം. എന്തായാലും പൊലീസ് പ്രശ്‌നം ഒത്തു തീര്‍പ്പാക്കി. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കൂളിലെ ബെഞ്ചും ഡെസ്‌കുമെല്ലാം തകര്‍ന്നിട്ടുണ്ട്.

English summary
Clash in marriage banquet due to papad.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X