കോട്ടയത്ത് അപ്രസക്തമാവുമോ ജോസഫ് ഗ്രൂപ്പ്; ഏറ്റുമാനൂര്‍ മറ്റ് മണ്ഡലത്തിലും പ്രതിഫലിക്കുമോയെന്ന് ആശങ്ക
കോട്ടയം: നിയമസഭ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ സമാനതകളില്ലാത്ത പൊട്ടിത്തെറിയാണ് കോണ്‍ഗ്രസില്‍ ഉണ്ടായത്. അതില്‍ ഏറ്റവും വലിയ പ്രതിഷേധം ഉണ്ടായത് മഹിള കോണ്‍ഗ്രസ് അധ്യക്ഷയായ ലതിക സുഭാഷിന്റെ ഭാഗത്ത് നിന്നാണ്. സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ചിച്ച് ലതിക സുഭാഷ് കെപിസി ആസ്ഥാനത്തിന് മുന്നില്‍ തലമുണ്ഡനം ചെയ്തു കൊണ്ടായിരുന്നു പ്രതിഷേധിച്ചത്. മഹിള കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച അവര്‍ ഏറ്റുമാനൂരില്‍ സ്വതന്ത്രയായി മത്സരിക്കാനും തീരുമാനിച്ചിരിക്കുകയാണ്. ഇത് യുഡിഎഫിനുള്ളില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
ലോക്ക്ഡൗണില്‍ നിശ്ചലമായി നാഗ്പൂർ- ചിത്രങ്ങള്‍ കാണാം

സ്വതന്ത്രയായി ലതിക സുഭാഷ്
പ്രവര്‍ത്തകരും പ്രാദേശിക നേതാക്കളും അടങ്ങുന്നവരുടെ കണ്വന്ഷന് വിളിച്ച് ചേര്‍ത്തായിരുന്നു ഏറ്റുമാനൂരിലെ സ്ഥാനാര്‍ത്ഥിത്വം ലതിക സുഭാഷ് പ്രഖ്യാപിച്ചത്. മണ്ഡലത്തില്‍ വലിയ തോതിലുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കും അവര്‍ തുടക്കം കുറിച്ച് കഴിഞ്ഞു. എന്നാല്‍ ഇതോടെ തീര്‍ത്തും വെട്ടിലായിരിക്കുന്നത് ജോസഫ് വിഭാഗമാണ്.
Recommended Video


ഏറ്റുമാനൂര്‍ സീറ്റ്
യുഡിഎഫിലെ സീറ്റ് വിഭജനത്തില്‍ കോട്ടയം ജില്ലയില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് ലഭിച്ച മൂന്ന് സീറ്റുകളില്‍ ഒന്നാണ് ഏറ്റുമാനൂര്‍. അവിടെ സംസ്ഥാനത്തെ തന്നെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് വിമത സ്ഥാനാര്‍ത്ഥിയായി വന്നത് വിജയ സാധ്യതയെ ബാധിക്കുമെന്നാണ് ജോസഫ് വിഭാഗത്തിന്റെ ആശങ്ക. പ്രിന്‍സ് ലൂക്കോസാണ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി.

രണ്ട് തവണ സിപിഎം
കഴിഞ്ഞ രണ്ട് തവണയായി സുരേഷ് കുറുപ്പിലൂടെ സിപിഎം വിജയിക്കുന്ന മണ്ഡലമാണ് ഏറ്റുമാനൂര്‍. ഇത്തവണ അദ്ദേഹത്തെ മാറ്റി പാര്‍ട്ടി ജില്ലാ സെക്രട്ടറിയായിരുന്ന വിഎന്‍ വാസവനെയാണ് സിപിഎം സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ സീറ്റ് തിരികെ പിടിക്കാന്‍ കഴിയുമെന്നായിരുന്നു ജോസഫ് ഗ്രൂപ്പിന്റെ പ്രതീക്ഷ.

ലതിക വോട്ട് പിടിച്ചാല്‍
എന്നാല്‍ ഇതിനിടയിലാണ് ലതിക സുഭാഷ് സ്വതന്ത്രയായി മത്സരിക്കാന്‍ എത്തുന്നത്. മണ്ഡലത്തില്‍ വലിയ ജനകീയ പിന്തുണയുള്ള നേതാവാണ് ലതിക സുഭാഷ്. കോണ്‍ഗ്രസ് വോട്ടുകള്‍ അവര്‍ പിടിച്ചാല്‍ പ്രിന്‍സ് ലൂക്കോസിന്റെ സ്ഥിതി പരുങ്ങലിലാവും. ഏറ്റുമാനൂരില്‍ മാത്രമല്ല മറ്റ് മണ്ഡലങ്ങളിലും ഇതിന്റെ അനുരണനങ്ങല്‍ ഉണ്ടാവുമോയെന്ന ആശങ്കയും നിലനില്ക്കുന്നു.

കടുത്തുരുത്തിയും ചങ്ങനാശ്ശേരിയും
കടുത്തുരുത്തിയും ചങ്ങനാശ്ശേരിയുമാണ് ഏറ്റുമാനൂരിന് പുറമെ ജില്ലയില്‍ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് മത്സരിക്കുന്ന മണ്ഡലങ്ങള്‍. കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫും ചങ്ങനാശ്ശേരിയില്‍ വിജെ ലാലിയും മത്സരിക്കുന്നു. ഇതില്‍ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും തമ്മില്‍ വലിയ തര്‍ക്കം ഉണ്ടായ മണ്ഡലമാണ് ചങ്ങനാശ്ശേരി.

കോണ്‍ഗ്രസിന്റെ കണക്ക് കൂട്ടല്‍
സിഎഫ് തോമസ് അന്തരിച്ചതും ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള വലിയൊരു വിഭാഗവും പാര്‍ട്ടി വിട്ടതും കണക്കിലെടുത്ത് സീറ്റ് തിരിച്ചെടുക്കാന്‍ കഴിയുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ കണക്ക് കൂട്ടല്‍. എന്നാല്‍ സീറ്രിന്റെ കാര്യത്തില്‍ ജോസഫ് ഉറച്ച് നിന്നതോടെ കോണ്‍ഗ്രസിന് വഴങ്ങേണ്ടി വന്നു.

കോണ്‍ഗ്രസ് വോട്ടുകള്‍
സീറ്റ് ഏറ്റെടുക്കാത്തില്‍ മണ്ഡലത്തിലെ പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ അതൃപ്തിയുണ്ട്. ഈ സാഹചര്യം നിലനില്ക്കവേയാണ് ഏറ്റുമാനൂരില്‍ ലതിക സുഭാഷിന്റെ വിമത നീക്കം ഉണ്ടാവുന്നത്. ഇതോടെ ഏറ്റുമാനൂരിലും ചങ്ങനാശ്ശേരിയിലും കോണ്‍ഗ്രസ് വോട്ടുകള്‍ തങ്ങള്‍ക്ക് ലഭിക്കാതെ വരുമോയെന്ന ആശങ്ക ജോസഫ് വിഭാഗത്ത് ശക്തമായി.

ലതികയെ പിന്തിരിപ്പിക്കണം
കോൺഗ്രസ് നേതാക്കൾ ഇടപെട്ട് ലതികയെ പിന്തിരിപ്പിക്കണമെന്നാണ് ജോസഫ് വിഭാഗത്തിന്റെ ആവശ്യം. . ലതികയുടെ പ്രതിഷേധത്തോട് കോൺഗ്രസിലെ ചില മുതിർന്ന നേതാക്കൾ നടത്തിയ പ്രതികരണം പ്രശ്നം കൂടുതൽ വഷളാക്കിയെന്ന വികാരവും ജോസഫ് ഗ്രൂപ്പ് പങ്കുവെക്കുന്നു. ലതികയുമായി ഇനിയൊരു ചര്‍ച്ചയ്ക്ക് ഇല്ലെന്നാണ് ഉമ്മന്‍ചാണ്ടി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കുന്നത്.

പിന്മാറില്ല
ഏറ്റുമാനൂരിലെ മത്സരത്തിൽ നിന്നും പിൻമാറില്ലെന്ന് ലതികാ സുഭാഷ് വ്യക്തമാക്കിയിട്ടുണ്ട്. ഒരു പാര്‍ട്ടിയുടേയും പിന്തുണയില്ലെങ്കിലും ഏറ്റുമാനൂരില്‍ മത്സരിക്കാന്‍ കഴിയുമെന്നാണ് ലതിക സുഭാഷ് അവകാശപ്പെടുന്നു. മണ്ഡലത്തിലെ കൂടുതല്‍ പ്രവര്‍ത്തകരും പ്രാദേശിക നേതാക്കളും തനിക്ക് പിന്തുണ നല്‍കുമെന്നും അവര്‍ പറയുന്നു.

നിർഭയം മത്സരിക്കും
അതേസമയം. കേരള കോൺഗ്രസിന് അനുവദിച്ച സീറ്റിൽ നിർഭയം മത്സരിക്കുമെന്നാണ് പ്രിന്‍സ് ലൂക്കോസ് അഭിപ്രായപ്പെടുന്നത്. പ്രാദേശിക നേതാക്കള്‍ കോണ്‍ഗ്രസ് തീരുമാനത്തിന് ഒപ്പമാണ്. ഒരു വ്യക്തിയോ നേതാവോ അല്ല വലുത്. മുന്നണിയാണ് വലുത്. എത്ര പ്രതികൂല സാഹചര്യം ഉണ്ടായാലും ഇക്കുറി മണ്ഡലം തിരിക പിടിക്കുമെന്നും അദ്ദേഹം പറയുന്നു.
അഴക് നിറച്ച് സാക്ഷി അഗർവാൾ; ചിത്രങ്ങൾ കാണാം
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications