കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊവിഡ് സ്ഥിരീകരിച്ചിട്ടും ആരോഗ്യ വകുപ്പില്‍ നിന്നും തിരിഞ്ഞ് നോക്കിയില്ല; പരാതിയുമായി കേരള കോണ്‍ഗ്രസ് നേതാവ്

Google Oneindia Malayalam News

തിരുവനന്തപുരം; കൊവിഡ് സ്ഥിരീകരിച്ചിട്ടും ആരോഗ്യ വകുപ്പില്‍ നിന്നും തിരിഞ്ഞ് നോക്കിയില്ലെന്ന പരാതിയുമായി കേരള കോൺഗ്രസ് നേതാവ് സജി മഞ്ഞക്കടമ്പിൽ . രോഗം സ്ഥിരീകരിച്ചിട്ടും ഹെൽത്ത് ഇൻസ്പെക്ടറുടെ ഭാഗത്തുനിന്നും യാതൊരുവിധ അന്വേഷണവും ഉണ്ടായില്ലെന്ന് സജി ആരോപിച്ചു. മെഡിക്കൽ കോളേജിൽ അടക്കം അരോഗ്യ മേഖലയിൽ ഉള്ള ധാരാളം സുഹൃത്തുക്കൾ ഉള്ളതിനാൽ അവരുമായി ഫോണിൽ ബന്ധപ്പെട്ട് ലഭിച്ച നിർദ്ധേശത്തിന്റെ അടിസ്ഥാനത്തിലുള്ള ചികിൽസകളാണ് സ്വീകരിച്ചത്. ഒരു മുൻ ജനപ്രതിനിധികൂടിയായ ഒരു പൊതു പ്രവർത്തകന് ഇതാണ് അവസ്ഥയെങ്കിൽ കോവിഡ് പോസിറ്റീവാകുന്ന സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കുമെന്ന് ചിന്തിക്കേണ്ടതാണെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ സജി പറഞ്ഞു. പോസ്റ്റ് വായിക്കാം

kottayam

പ്രിയ സുഹൃത്തുക്കളെ,
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചെറിയ പനിയും ശരീരവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് ( 24/2/2021 ) ഇന്നലെ രാവിലെ മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ കോവിഡ് ടെസ്റ്റ് പോസിറ്റീവ് ആയതിനെ തുടർന്ന് ഞാൻ ഇപ്പോൾ Home ക്വാറൻറ്റൈനിലാണ്.
കഴിഞ്ഞ ദിവസങ്ങളിൽ ഞാനുമായി സമ്പർക്കത്തിൽ വന്നിട്ടുള്ള പ്രിയ സുഹൃത്തുക്കൾ പനിയോ മറ്റ് രോഗ ലക്ഷണങ്ങളോ ഉണ്ടെങ്കിൽ കോവിഡ് ടെസ്റ്റ് നടത്തുവാൻ ശ്രദ്ധിക്കണമെന്ന് താൽപ്പര്യപ്പെടുന്നു.

തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതുച്ചേരിയിൽ പ്രധാനമന്ത്രി- ചിത്രങ്ങൾ കാണാം

ഇതിനിടെ വളരെ നിർഭാഗ്യകരമായ ഒരു അനുഭവം കൂടി പങ്കുവയ്ക്കട്ടെ.
കോവിഡ് ടെസ്റ്റ് റിസൾട്ട് ഹെൽത്ത് ഡിപ്പാർട്ട്മെൻറിൽ മാർ സ്റ്റീവാ ഹോസ്പിറ്റലിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ട ശേഷം വേണ്ട വൈദ്യസഹായം ലഭിക്കും എന്ന് അറിയിച്ചിരുന്നു. എന്നാൽ ഈ നിമിഷം വരെ കരൂർ പഞ്ചാത്ത് ഹെൽത്ത് ഇൻസ്പെക്ടറുടെ ഭാഗത്തുനിന്നും യാതൊരുവിധ അന്വേഷണവും ഉണ്ടായില്ലഎന്നുള്ളത് തീർത്തും അപകടകരമായ അനാസ്ഥയാണ്.
മെഡിക്കൽ കോളേജിൽ അടക്കം അരോഗ്യ മേഖലയിൽ ഉള്ള ധാരാളം സുഹൃത്തുക്കൾ ഉള്ളതിനാൽ അവരുമായി ഫോണിൽ ബന്ധപ്പെട്ട് ലഭിച്ച നിർദ്ധേശത്തിന്റെ അടിസ്ഥാനത്തിലുള്ള ചികിൽസകളാണ് ഞാൻ സ്വീകരിച്ചിരിക്കുന്നത്.

ഒരു മുൻ ജനപ്രതിനിധികൂടിയായ ഒരു പൊതു പ്രവർത്തകന് ഇതാണ് അവസ്ഥയെങ്കിൽ കോവിഡ് പോസിറ്റീവാകുന്ന സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കുമെന്ന് ചിന്തിക്കേണ്ടതാണ്.
കോവിഡ് പ്രധിരോധത്തിന്റെ പേരിൽ മേനി പറയുന്ന സംസ്ഥാന ആരോഗ്യവകുപ്പും മന്ത്രിയും ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് പൊതുജനങ്ങൾക്ക് വേണ്ടി ആവശ്യപ്പെടുന്നു.

'ആ വിവരം പോലും കോൺഗ്രസ് നേതാവിനില്ലേ', രാഹുൽ ഗാന്ധിയെ കടന്നാക്രമിച്ച് നരേന്ദ്ര മോദി'ആ വിവരം പോലും കോൺഗ്രസ് നേതാവിനില്ലേ', രാഹുൽ ഗാന്ധിയെ കടന്നാക്രമിച്ച് നരേന്ദ്ര മോദി

Recommended Video

cmsvideo
Mutant virus found again in kerala

സിപിഎം തട്ടകത്തിൽ യുആർ പ്രദീപിനെ പൂട്ടാനുറച്ച് കോൺഗ്രസ്;ചേലക്കരയിൽ ശ്രീകുമാർ മത്സരിക്കും?സിപിഎം തട്ടകത്തിൽ യുആർ പ്രദീപിനെ പൂട്ടാനുറച്ച് കോൺഗ്രസ്;ചേലക്കരയിൽ ശ്രീകുമാർ മത്സരിക്കും?

ലീഗിനുള്ള ശോഭാ സുരേന്ദ്രന്‍റെ ക്ഷണം; പൊതുവായ ചില താത്പര്യങ്ങൾ അവര്‍ക്കിടയിലുണ്ട്; വിപിപി മുസ്തഫലീഗിനുള്ള ശോഭാ സുരേന്ദ്രന്‍റെ ക്ഷണം; പൊതുവായ ചില താത്പര്യങ്ങൾ അവര്‍ക്കിടയിലുണ്ട്; വിപിപി മുസ്തഫ

അമ്മയായ കരീന കപൂറിനെ കാണാനെത്തി താരങ്ങൾ- ചിത്രങ്ങൾ കാണാം

English summary
confirmed covid,but health department not contacted complaints kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X