കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജോസിന്‍റെ മുന്നണിമാറ്റം തിരിച്ചടിയാവും?; 'പി സി' മാരെ മുന്നണിയിലെത്തിച്ച് പരിഹാരം കാണാന്‍ കോണ്‍ഗ്രസ്

Google Oneindia Malayalam News

കോട്ടയം: കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്‍റെ മുന്നണി മാറ്റം കേരള രാഷ്ട്രീയത്തില്‍ എന്ത് മാറ്റം ഉണ്ടാകുമെന്നതിന്‍റെ പ്രതിഫലനം തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്തു വരുന്നതോടെ തന്നെ വ്യക്തമാകുമെന്നാണ് മുന്നണികള്‍ പ്രതീക്ഷിക്കുന്നത്. മുന്നണി മാറ്റം കോട്ടയം ജില്ലയില്‍ എത്രത്തോളം സ്വാധീനം ചെലുത്തുന്നുവെന്നായിരിക്കും എല്‍ഡിഎഫും യുഡിഎഫും വിലയിരിത്തുക. കേരള കോണ്‍ഗ്രസ് കൂടി വന്നതോടെ കോട്ടയത്ത് ശ്രദ്ധേയമായ നേട്ടങ്ങള്‍ ഉണ്ടാക്കാമെന്നാണ് ഇടതുമുന്നയുടെ പ്രതീക്ഷ.

കേരള കോണ്‍ഗ്രസ് എം

കേരള കോണ്‍ഗ്രസ് എം

കേരള കോണ്‍ഗ്രസ് എമ്മിന്‍റെ ഏറ്റവും ശക്തിയേറിയ ജില്ലയാണ് കോട്ടയം. പാര്‍ട്ടികളെ ഒറ്റ തിരിഞ്ഞ് എടുക്കുമ്പോള്‍ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞത് സിപിഎമ്മിനായിരുന്നു. രണ്ടാം സ്ഥാനത്ത് കോണ്‍ഗ്രസും മുന്നാമത് കേരള കോണ്‍ഗ്രസും എന്നതായിരുന്നു സ്ഥിതി.

ജോസിന്‍റെ മുന്നണി മാറ്റം

ജോസിന്‍റെ മുന്നണി മാറ്റം

ജോസിന്‍റെ മുന്നണി മാറ്റത്തോടെ കഴിഞ്ഞ തവണത്തെ ഒന്നാം സ്ഥാനക്കാരും മൂന്നാം സ്ഥാനക്കാരും ഒരു പാളയത്തിലെത്തി. ഇതോടെ കൂടുതല്‍ മികച്ച നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നാണ് ഇടതുപക്ഷത്തിന്‍റെ വിലയിരുത്തല്‍. ജോസ് പക്ഷം പോയത് മുന്നണിക്ക് ദോഷകരമാവില്ലെന്ന് ജോസഫ് പക്ഷം അവകാശപ്പെടുന്നുണ്ടെങ്കിലും കോണ്‍ഗ്രസിന് അതില്‍ അത്ര വിശ്വാസമില്ല.

യുഡിഎഫിന്‍റെ നീക്കം

യുഡിഎഫിന്‍റെ നീക്കം

കോട്ടയത്ത് ജോസ് കെ മാണി തീര്‍ത്ത അഭാവം പരിഹരിക്കാനുള്ള നെട്ടോട്ടത്തിലാണ് കോണ്‍ഗ്രസ്. ഇതിനായാണ് സ്വതന്ത്രനായി നില്‍ക്കുന്ന പിസി ജോര്‍ജ്ജിനേയും എന്‍ഡിഎയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന പിസി തോമസിനേയും മുന്നണിയില്‍ എത്തിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ഇരുവരേയും മുന്നണിയില്‍ എത്തിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

നിലവിലെ സാഹചര്യത്തില്‍

നിലവിലെ സാഹചര്യത്തില്‍

ഇരുവരുടേയും അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും മുന്നണിയിലുണ്ട്. എന്നിരുന്നാലും നിലവിലെ സാഹചര്യത്തില്‍ ഇവരുടെ വരവ് നല്ലതാകുമെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം കരുതുന്നത്. എന്‍ഡിഎ സഖ്യത്തിലുള്ള പിസി തോമസ് കുറേ നാളുകളായി ബിജെപി നേതൃത്വവുമായി അത്ര നല്ല അടുപ്പത്തിലല്ല ഉള്ളത്.

പിസി തോമസ്

പിസി തോമസ്

പാര്‍ട്ടിക്ക് നേരത്തെ മുന്നണി വാഗ്ദാനം ചെയ്ത പല പദവികളും പാര്‍ട്ടി അംഗങ്ങള്‍ക്ക് ലഭിച്ചില്ലെന്ന പരാതി പിസി തോമസ് പരസ്യമായി വ്യക്തമാക്കുന്നു. ഇതിന് പിന്നാലെ പിസി തോമസുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി ചര്‍ച്ച നടത്തിയിരുന്നു. നേരത്തെ പിസി തോമസുമായി ലയിച്ച് കേരള കോണ്‍ഗ്രസ് എന്ന പേര് സ്വന്തമാക്കാനുള്ള നീക്കം പിജെ ജോസഫിന് ഉണ്ടായിരുന്നു.

മോന്‍സ് ജോസഫിന് താല്‍പര്യമില്ല

മോന്‍സ് ജോസഫിന് താല്‍പര്യമില്ല

എന്നാല്‍ കടുത്തുരുത്തി എംഎല്‍എ മോന്‍സ് ജോസഫിനും ജോയ് എബ്രഹാമിനും ഈ നീക്കത്തോട് യോജിപ്പില്ലായിരുന്നു. പിസി തോമസ് വരുന്നതോടെ പാര്‍ട്ടിയിലെ രണ്ടാമത്തെ നേതാവായി അദ്ദേഹം മാറിയേക്കുമെന്നതായിരുന്നു അവരുടെ ആശങ്കയുടെ കാരണം. ഇതോടെയാണ് പിസി തോമസിന്‍റെ പാര്‍ട്ടിയെ യുഡിഎഫില്‍ എത്തിക്കാനുള്ള നീക്കം കോണ്‍ഗ്രസ് ആരംഭിച്ചത്.

ഘടകകക്ഷി

ഘടകകക്ഷി

പിസി തോമസ് സ്വന്തം പാർട്ടിയോടൊപ്പം യുഡിഎഫിൽ ചേർന്ന് ഘടകകക്ഷിയാകുന്നതിൽ ഉപാധികൾ പാടില്ലെന്നാണ് കോണ്‍ഗ്രസ് അറിയിച്ചിരിക്കുന്നത്. യുഡിഎഫിൽ ജോസഫ് ഗ്രൂപ്പിന് ലഭിക്കുന്ന സീറ്റുകളിൽനിന്ന്‌ പിസി തോമസ് വിഭാഗത്തിന് പങ്ക് നൽകണമെന്ന വാദവും കോണ്‍ഗ്രസ് മുന്നോട്ട് വെക്കുന്നു. എന്നാല്‍ ഇതിനോട് ജോസഫിന് യോജിപ്പില്ല.

പിസി ജോര്‍ജിന്‍റെ ലക്ഷ്യം

പിസി ജോര്‍ജിന്‍റെ ലക്ഷ്യം

തദ്ദേശ തിരഞ്ഞെടുപ്പില്‍ സഹകരിച്ച് നിയമസഭാ തിരഞ്ഞെടുപ്പോടെ മുന്നണി പ്രവേശനം എന്നതാണ് പിസി ജോര്‍ജിന്‍റെ ലക്ഷ്യം. യുഡിഎഫ്. ധാരണയുടെ കാര്യത്തിൽ ആലോചനകൾ നടക്കുന്നെന്ന് പിസി ജോര്‍ജ് തന്നെ പറഞ്ഞിരുന്നു. എന്നാല്‍ പിസി ജോര്‍ജിനെ യുഡിഎഫിലേക്ക് തിരികെ കൊണ്ടുവരുന്നതില്‍ പ്രാദേശിക നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്.

പൂഞ്ഞാര്‍ മേഖല

പൂഞ്ഞാര്‍ മേഖല

പൂഞ്ഞാര്‍ മേഖലയിലെ പിസി ജോര്‍ജിന്‍രെ കരുത്തായ മുസ്ലിം ന്യൂനപക്ഷത്തിന് അദ്ദേഹത്തോട് പഴയ താല്‍പര്യം ഇല്ല. വിവാദമായ ഫോണ്‍ സംഭാഷണം മുതല്‍ ഇടക്കാലത്ത് സ്ഥാപിച്ച ബിജെപി ബന്ധവുമാണ് ന്യൂനപക്ഷത്തെ പിസി ജോര്‍ജ്ജില്‍ നിന്നും അകറ്റിയത്. കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വവും മുസ്ലിം ലീഗും പിസി ജോര്‍ജിനെ കൊണ്ടുവരുന്നതിലെ അതൃപ്തി നേതൃത്വത്തെ അറിയിച്ചെന്നാണ് സൂചന.

 പത്മിനി തോമസ് കോണ്‍ഗ്രസിലേക്ക്; മേയര്‍ സ്ഥാനാര്‍ഥിയായേക്കും, സിപിഎമ്മിന്റെ പരിഗണനയില്‍ 3 പേര്‍ പത്മിനി തോമസ് കോണ്‍ഗ്രസിലേക്ക്; മേയര്‍ സ്ഥാനാര്‍ഥിയായേക്കും, സിപിഎമ്മിന്റെ പരിഗണനയില്‍ 3 പേര്‍

English summary
Congress' attempt to bring PC George and PC Thomas to the UDF
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X