Get Updates
Get notified of breaking news, exclusive insights, and must-see stories!

കോൺഗ്രസിന് കനത്ത തിരിച്ചടി; യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് ഉള്‍പ്പെടെ 80 ഓളം പേര്‍ സിപിഎമ്മിൽ

കോട്ടയം; തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തതോടെ കൂടുമാറ്റങ്ങളും ശക്തമായിട്ടുണ്ട്. കോട്ടയം കാഞ്ഞിരിപ്പള്ളിയിൽ 80 ഓളം പ്രവർത്തകരാണ് സിപിഎമ്മിലേക്ക് ചേക്കേറിയിരിക്കുന്നത്. കോൺഗ്രസ് വാർഡ് പ്രസിഡന്റ് ഉൾപ്പെടെയുള്ളവരാണ് പാർട്ടി വിട്ടത്. ബിഎസ്പിയിൽ നിന്നും എസ്ഡിപിഐയിൽ നിന്നും പ്രവർത്തകർ സിപിഎമ്മിൽ ചേർന്നിട്ടുണ്ട്.

ഗ്രാമ പഞ്ചായത്തിലെ നാലാം വാര്‍ഡിലാണ് കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡണ്ട് പിഎ ബിജിമോന്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് എംകെ രതീഷ്, സെക്രട്ടറിമാരായ സോജിമോന്‍, മന്‍സൂര്‍, ജോണ്‍സണ്‍ എന്നിവരുള്‍പ്പെടെ 18 കുടംബങ്ങള്‍ സിപിഐഎമ്മില്‍ ചേര്‍ന്നത്.ബിഎസ്പി, എസ്ഡിപിഐ എന്നീ സംഘടനകളിലെ നാല് കുടുംബങ്ങളും സിപിഎമ്മിൽ ചേർന്നു.

cpm

തദ്ദേശ തിരഞ്ഞെടുപ്പിനോടടുത്ത് കൂടുതൽ പേർ ഇത്തവണ സിപിഎമ്മിൽ ചേരുമെന്നാണ് റിപ്പോർട്ടുകൾ. ഇക്കുറി തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ഉറ്റുനോക്കപ്പെടുന്ന ജില്ലയാണ് കോട്ടയം. ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ് എം യുഡിഎഫ് വിട്ട് സിപിഎമ്മിലെത്തിയതോടെയാണ് ജില്ല ശ്രദ്ധാകേന്ദ്രമായത്.

കേരള കോൺഗ്രസിൻെ തട്ടകമായ ജില്ലയിൽ ജോസിന്റെ കൂടുമാറ്റം സിപിഎമ്മിന് ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 22 പഞ്ചായത്തുകളും,146 ബ്ലോക്ക് പഞ്ചായത്തുകളും 1140 ഗ്രാമ പഞ്ചായത്തുകളും 240 മുൻസിപ്പാലിറ്റികളിലുമായി ജില്ലയിൽ 1512 ജനപ്രതിനിധികളെയാണ് തിരഞ്ഞെടുക്കേണ്ടത്.

Recommended Video

cmsvideo
    Assembly election campaign; UDF wanted Rahul Gandhi more time in Kerala

    നിലവിൽ ജില്ലാ പഞ്ചായത്തിൽ യുഡിഎഫിനാണ് ഭരണം. ആകെയുള്ള 22 സീറ്റുകളിൽ എൽഡിഎഫ്-11,യുഡിഎഫ്-10, ജനപക്ഷം അംഗം 1 എന്നിങ്ങനെയാണ് സീറ്റുകൾ.ആറ് നഗസഭകളിൽ യുഡിഎഫിന് 5 ഇടത്തും എൽഡിഎഫിന് 1 ഇടത്തുമാണ ഭരണം. 11 ബ്ലോക്ക് പഞ്ചായത്തുകളൽ യുഡിഎഫിന് 8 ഉം എൽഡിഎഫ് 3 ഇടത്തുമാണ് ഭരിക്കുന്നത്. 71 ഗ്രാമപഞ്ചായത്തുകളിൽ പഞ്ചായത്തുകളിൽ 28 ഇടത്ത് ഇടതുമുന്നണിയാണ് ഭരിക്കുന്നത്.43 ഇടങ്ങളിൽ യുഡിഎഫിനും 28 സീറ്റുകളിൽ 28 ഇടത്തുമാണ് ഭരണം.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+