കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എൽഡിഎഫിനെ പിന്തുണച്ചു: ചങ്ങനാശ്ശേരിയിൽ മൂന്ന് കോൺഗ്രസ് നേതാക്കൾക്ക് സസ്പെൻഷൻ, കോൺഗ്രസിന്റെ ജയം ഒറ്

Google Oneindia Malayalam News

കോട്ടയം: കോട്ടയം ജില്ലയിൽ എൽഡിഎഫിനെ പിന്തുണച്ച മൂന്ന് കോൺഗ്രസ് അംഗങ്ങളെ സസ്പെൻഡ് ചെയ്തു. ചങ്ങനാ നഗരസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനെ പിന്തുണച്ചതിനെ തുടർന്നാണ് നടപടി. അംബിക വിജയൻ, ആതിര പ്രസാദ്, അനില രാജേഷ് എന്നിവർക്കെതിരെയാണ് കോൺഗ്രസ് പാർട്ടി നടപടി സ്വീകരിച്ചത്. മൂന്ന് അംഗങ്ങളും വിപ്പ് ലംഘിച്ചെന്ന് കെപിസിസി കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇക്കാര്യം അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കുകയും ചെയ്തിരുന്നു. തുടർന്ന് അച്ചടക്ക ലംഘനം കണ്ടെത്തിതിനെ തുടർന്നാണ് നടപടി.

50 പവനുമായി മോഹനനെ കാണാതായിട്ട് 35 ദിവസം, സിസിടിവിയില്‍... പാരിതോഷികം പ്രഖ്യാപിച്ചു!!50 പവനുമായി മോഹനനെ കാണാതായിട്ട് 35 ദിവസം, സിസിടിവിയില്‍... പാരിതോഷികം പ്രഖ്യാപിച്ചു!!

ചങ്ങനാശ്ശേരി നഗരസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് എം വിഭാഗം നേതാവ് സാജൻ ഫ്രാൻസിസ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. രണ്ട് റൌണ്ടുകളിലായി നടന്ന തിരഞ്ഞെടുപ്പിൽ ജോസ് മാണി വിഭാഗത്തിന്റെ ഏക അംഗം നൽകിയ പിന്തുണയുടെ ബലത്തിലാണ് യുഡിഎഫ് വിജയിക്കുന്നത്.

 congress-1521

പ്രതിപക്ഷ നേതാവായ കൃഷ്ണ കുമാരിനെ എൽഡിഎഫ് സ്ഥാനാർത്ഥിയാക്കിയെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. പിന്നീട് കോൺഗ്രസ് വിമതൻ സജി തോമസിനെ സിപിഎം സ്ഥാനാർത്ഥിയാക്കിയതോടെ സജിയെ എൽഡിഎഫ് പിന്തുണയ്ക്കുകയായിരുന്നു. സാജൻ ഫ്രാൻസിസ് 16 വോട്ട് നേടിയപ്പോൾ സജി തോമസ് 15 വോട്ടുകൾ നേടിയിരുന്നു. രണ്ട് റൌണ്ടിലും ഇതേ നിലയിലാണ് വോട്ട് ലഭിച്ചത്.

കോൺഗ്രസിലെ ഷൈനി ഷാജുവിനാണ് ഉപാധ്യക്ഷ തിരഞ്ഞെടുപ്പിൽ മുഴുവൻ വോട്ടുകളും ലഭിക്കുന്നത്. ജോസ് കെ മാണി വിഭാഗത്തിലെ ലാലിച്ചൻ കുന്നിപ്പറമ്പിൽ രാജിവെച്ചതോടെ ഈ ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

 ചാർട്ടേർഡ് വിമാനങ്ങളിൽ വരുന്നവർക്ക് കൊവിഡ് പരിശോധന: ഉത്തരവ് അപ്രായോഗികം സർക്കാരിനെതിരെ ചെന്നിത്തല!! ചാർട്ടേർഡ് വിമാനങ്ങളിൽ വരുന്നവർക്ക് കൊവിഡ് പരിശോധന: ഉത്തരവ് അപ്രായോഗികം സർക്കാരിനെതിരെ ചെന്നിത്തല!!

മൃഗീയ കൊലയുടെ സൂത്രധാരന് വിശുദ്ധപട്ടം നൽകിയ ടീച്ചറമ്മ; 'പാർട്ടിയെ അകമഴിഞ്ഞ് സ്നേഹിച്ച മഹാത്മാവ്'മൃഗീയ കൊലയുടെ സൂത്രധാരന് വിശുദ്ധപട്ടം നൽകിയ ടീച്ചറമ്മ; 'പാർട്ടിയെ അകമഴിഞ്ഞ് സ്നേഹിച്ച മഹാത്മാവ്'

English summary
Congress suspends three Congress members after supporting LDF in Eelction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X