കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജോസഫിന് മുന്നില്‍ കോണ്‍ഗ്രസ് വഴങ്ങില്ല; 15 സീറ്റ് എന്നത് നടക്കാത്ത കാര്യം, 7 എണ്ണം നല്‍കാമെന്ന്

Google Oneindia Malayalam News

കോട്ടയം: ജോസ് കെ മാണിയുടെ നേതൃത്വത്തിലുളള കേരള കോണ്‍ഗ്രസ് വിഭാഗം മുന്നണി വിട്ടതിലൂടെ ഒഴിവ് വരുന്ന സീറ്റുകള്‍ സ്വന്തമാക്കാനുള്ള നെട്ടോട്ടത്തിലാണ് യുഡിഎഫിലെ ഘടകക്ഷികള്‍. ജോസ് പോയതോടെ പാലാ ഉള്‍പ്പടെ ചില സീറ്റുകള്‍ പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസ് ശ്രമം ആരംഭിച്ചിരുന്നു. ഈ നീക്കത്തിന് തടയിടാനുള്ള ശ്രമത്തിലാണ് പിജെ ജോസഫ്. ജോസ് പോയെങ്കിലും മുന്നണിയില്‍ കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ് മത്സരിച്ച മുഴുവന്‍ സീറ്റുകളും തങ്ങള്‍ക്ക് തന്നെ വേണമെന്നാണ് ജോസഫിന്‍റെ ആവശ്യം.

കഴിഞ്ഞ തവണ 15

കഴിഞ്ഞ തവണ 15

യുഡിഎഫിന്‍റെ ഭാഗമായി കഴിഞ്ഞ തവണ 15 സീറ്റിലായിരുന്നു കേരള കോണ്‍ഗ്രസ് മത്സരിച്ചത്. ഇതില്‍ 6 സീറ്റില്‍ വിജയിച്ചു. പാലാ, ഇടുക്കി, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, കടുത്തുരുത്തി, തൊടുപുഴ സീറ്റുകളിലായിരുന്നു വിജയം. ഇതില്‍ പാലാ പിന്നീട് ഉപതിരഞ്ഞെടുപ്പിലൂടെ നഷ്ടമായി. ചങ്ങനാശ്ശേരി എംഎല്‍എ സിഎഫ് തോമസ് മരിക്കുകയും ചെയ്തതോടെ നിലവില്‍ കേരള കോണ്‍ഗ്രസ് എമ്മിന്‍റെ അക്കൗണ്ടില്‍ 4 സീറ്റാണ് ഉള്ളത്.

ജോസ്-ജോസഫ്

ജോസ്-ജോസഫ്

പാര്‍ട്ടി ജോസ്-ജോസഫ് എന്നീ വിഭാഗങ്ങളായി പിളരുകയും ജോസിന്‍റെ നേതൃത്വത്തിലുള്ള യുഡിഎഫ് വിട്ട് ഇടതുപക്ഷത്തേക്ക് എത്തുകയും ചെയ്തതോടെ ഇരുപക്ഷത്തും രണ്ട് വീതം എംഎല്‍എമാര്‍ അവശേഷിക്കുന്നു. എന്‍ ജയരാജ്, റോഷി അഗസ്റ്റിന്‍ എന്നിവര്‍ ജോസിനൊപ്പവും ജോസഫിന് പുറമെ മോന്‍സ് ജോസഫുമാണ് ജോസഫ് വിഭാഗത്തില്‍ ഉള്ളത്.

പഴയ മാണി പക്ഷം

പഴയ മാണി പക്ഷം

കഴിഞ്ഞ തവണ 15 ല്‍ പത്ത് ഇടത്തും പഴയ മാണി പക്ഷമായിരുന്നു മത്സരിച്ചത്. ശേഷിക്കുന്ന 5 സീറ്റുകളിലായിരുന്നു ജോസഫിന്‍റെ ചേരിയില്‍ നിന്നും ഉള്ളവര്‍ മത്സരിച്ചത്. ജോസ് ഇടതുമുന്നണിയിലേക്ക് പോയതോടെ കേരള കോണ്‍ഗ്രസിന്‍റെ ഏതാനും സീറ്റുകള്‍ സ്വന്തമാക്കാമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. സീര്റുകള്‍ ലക്ഷ്യമിട്ട് ചില നേതാക്കള്‍ ഇപ്പോള്‍ തന്നെ പ്രവര്‍ത്തനം തുടങ്ങിയിട്ടുമുണ്ട്.

7 ല്‍ തൃപ്ത്തിപ്പെടണം

7 ല്‍ തൃപ്ത്തിപ്പെടണം

എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഏഴോളം സീറ്റുകള്‍ കൊണ്ട് ജോസഫിന് തൃപ്തിപ്പെടേണ്ടി വരുമെന്നാണ് യുഡിഎഫ് നേതാക്കള്‍ വ്യക്തമാക്കുന്നത്. തദ്ദേശതിരഞ്ഞെടുപ്പിനൊപ്പം നിയമസഭ തിരഞ്ഞെടുപ്പിലും മല്‍സരിച്ച എല്ലാ സീറ്റകളും വേണമെന്ന ജോസഫിന്റെ ആവശ്യം കോണ്‍ഗ്രസ് സീറ്റ് ഏറ്റെടുക്കാനുള്ള സാഹചര്യം മുന്നില്‍ കണ്ടാണ്.

പത്തുസീറ്റെങ്കിലും

പത്തുസീറ്റെങ്കിലും

പതിനഞ്ച് സീറ്റില്‍ ഒന്നും പോലും കൂടുതല്‍ വേണ്ട എന്നാണ് ജോസഫിന്റെ നിലപാട്. പരമാവധി പത്തുസീറ്റെങ്കിലും നേടിയെടുക്കാനാണ് പതിനഞ്ചില്‍ ജോസഫ് ഉറച്ചു നില്‍ക്കുന്നതിന് പിന്നിലെന്നാണ് വിലയിരുത്തുന്നത്. ഇടതുപക്ഷത്ത് നിന്ന് എന്‍സിപി പിളര്‍ന്നു വന്നാല്‍ അവര്‍ക്ക് നല്‍കേണ്ടി വരിക പാലായും കുട്ടനാടും ആകും.

ഫ്രാന്‍സിസ് ജോര്‍ജ്ജിന് വേണ്ടി

ഫ്രാന്‍സിസ് ജോര്‍ജ്ജിന് വേണ്ടി


കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസില്‍ ജോസഫ് വിഭാഗം മത്സരിച്ച മണ്ഡലമാണ് കുട്ടനാട്. റോഷി അഗ്സറ്റിന്‍ മല്‍സരിക്കുന്ന ഇടുക്കിയും ജയരാജ് മല്‍സരിക്കുന്ന കാഞ്ഞിരപ്പള്ളിയും കോണ്‍ഗ്രസ് ലക്ഷ്യം വെക്കുന്നുണ്ട്. എന്നാല്‍ അടുത്തിടെ ജനാധിപത്യ കേരള കോണ്‍ഗ്രസില്‍ നിന്നും കളം മാറിയെത്തിയ ഫ്രാന്‍സിസ് ജോര്‍ജ്ജിന് വേണ്ടി ജോസഫ് ഇടുക്കി ചോദിക്കും.

ചങ്ങനാശ്ശേരിയും

ചങ്ങനാശ്ശേരിയും

സി.എഫ് തോമസിന്റെ ചങ്ങനാശ്ശേരിയും തിരികെയെടുക്കാനാണ് കോണ്‍ഗ്രസ് നീക്കം. ഇരുക്കൂറില്‍ നിന്നും കെസി ജോസഫിനെ കോട്ടയത്തേക്ക് തിരികെ എത്തിച്ച് ചങ്ങനാശ്ശേരിയില്‍ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. ഡിസിസി പ്രസിഡന്‍റും ചങ്ങനാശ്ശേരി സീറ്റിനായി രംഗത്തുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

പിസി ജോര്‍ജ് മടങ്ങിയെത്തിയാല്‍

പിസി ജോര്‍ജ് മടങ്ങിയെത്തിയാല്‍

പൂഞ്ഞാറിലും കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസിനായിരുന്നു സ്ഥാനാര്‍ത്ഥി. തിരഞ്ഞെടുപ്പ് അടുത്തതോടെ പിസി ജോര്‍ജ് യുഡിഎഫിലേക്ക് മടങ്ങി വരാനുള്ള നീക്കം നടത്തുന്നുണ്ട്. അങ്ങനെയെങ്കില്‍ പൂഞ്ഞാറും ജോസഫിന് നഷ്ടമാകും. ഇതോടെ വലിയ പ്രതിസന്ധിയിലാണ് പിജെ ജോസഫ് അകപ്പെട്ടിരിക്കുന്നത്. പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടായപ്പോള്‍ തനിക്കൊപ്പം എത്തിയവര്‍ക്കടക്കം ജോസഫ് സീറ്റ് കണ്ടെത്തേണ്ടതുണ്ട്.

നിരവധി നേതാക്കള്‍

നിരവധി നേതാക്കള്‍

ജോസഫിന് പുറമെ, മോന്‍സ് ജോസഫ്, ടിയു കുരുവിള, ഫ്രാന്‍സിസ് ജോര്‍ജ്, ജോസഫ് എം പുതുശ്ശേരി, തോമസ് ഉണ്ണിയാടന്‍, ജോണി നെല്ലൂര്‍, സജി മഞ്ഞക്കടമ്പന്‍, പ്രിന്‍സ് ലൂക്കോസ് എന്നിവരെല്ലാം സീറ്റ് ലക്ഷ്യം വെക്കുന്നവരാണ്. എന്നാല്‍ ഇവരില്‍ ചിലര്‍ക്കെങ്കിലും ഇത്തവണ നിരാശരാവേണ്ടി വരും. എന്നാല്‍ പ്രതിസന്ധിയുടെ സാഹചര്യത്തില്‍ ജോസിനെ തള്ളിയത് ജോസഫിന് വേണ്ടിയാണെന്നും അതിനാല്‍ അധികം അവകാശ വാദങ്ങള്‍ േവേണ്ടെന്നുമാണ് യുഡിഎഫിന്‍റെ നിലപാട്.

Recommended Video

cmsvideo
ക്യാൻസർ മരുന്നുവെച്ചു കോവിഡിന് മരുന്നുണ്ടാക്കി..
സീറ്റുകളുടെ വച്ച്മാറ്റം

സീറ്റുകളുടെ വച്ച്മാറ്റം

നിയമസഭ തെരെഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന്റെ മുഴുവൻ സീറ്റുകളും നിലനിർത്തണമെന്ന് യുഡിഎഫ് യോഗത്തിൽ ആവശ്യപ്പെട്ടതായാണ് പിജെ ജോസഫ് വ്യക്തമാക്കുന്നത്. നിലവിലുള്ള സ്റ്റാറ്റസ് കോ തടുരണം. എന്നാൽ, വിജയ സാധ്യത വിലയിരുത്തി സീറ്റുകളുടെ വച്ച്മാറ്റത്തിനു തയാറാണെന്നും പിജെ ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്.

 രജനീകാന്തും കമല്‍ഹാസനും വീണ്ടും ഒന്നിക്കുന്നു? പുതിയ കളം രാഷ്ട്രീയം,മുഖ്യമന്ത്രി സ്ഥാനാർഥിയായി കമല്‍ രജനീകാന്തും കമല്‍ഹാസനും വീണ്ടും ഒന്നിക്കുന്നു? പുതിയ കളം രാഷ്ട്രീയം,മുഖ്യമന്ത്രി സ്ഥാനാർഥിയായി കമല്‍

English summary
Congress tells PJ Joseph that it will give up to 7 out of 15 seats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X