കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോട്ടയത്ത് ഡിസിസി പ്രസിഡന്റ് തെറിക്കും, 5 പേരുകള്‍ പരിഗണനയില്‍, തീരുമാനിക്കുക ഉമ്മന്‍ ചാണ്ടി!!

Google Oneindia Malayalam News

കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പിലെ ജയത്തോടെ എല്‍ഡിഎഫ് കരുത്തരായി മാറിയ സാഹചര്യത്തില്‍ മാറ്റത്തിന് ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. കോട്ടയത്താണ് ആദ്യം മാറ്റം ഒരുങ്ങുന്നത്. ഇവിടെ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ അഴിച്ചുപണിയുണ്ടാവും. നിലവിലുള്ള ഡിസിസി പ്രസിഡന്റ് തെറിക്കുമെന്നാണ് വ്യക്തമാകുന്നത്. പുതുപ്പള്ളിയില്‍ ഇടതുപക്ഷം ഉമ്മന്‍ ചാണ്ടിക്കെതിരെ കരുത്തനായ നേതാവിനെ കളത്തിലിറക്കുന്നത് കൊണ്ട് ജില്ലയില്‍ സജീവമായി തന്നെ ഉമ്മന്‍ ചാണ്ടിയുണ്ടാവും. വന്‍ മുന്നേറ്റം നടത്തിയേ പറ്റൂ എന്നാണ് നിര്‍ദേശം.

കോട്ടയത്ത് മാറ്റം

കോട്ടയത്ത് മാറ്റം

കോട്ടയത്ത് ദയനീയ പരാജയത്തെ തുടര്‍ന്ന് ഇവിടെ ഡിസിസി പ്രസിഡന്റിന്റെ മാറ്റും. 14 ഡിസിസി പ്രസിഡന്റുമാരില്‍ 12 പേരും തെറിക്കുമെന്നാണ് സൂചന. 12 പേരെ മാറ്റണമെന്നാണ് കേരളത്തില്‍ നിന്ന് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിനെ കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഈ റിപ്പോര്‍ട്ട് സോണിയാ ഗാന്ധി അദ്ദേഹം സമര്‍പ്പിച്ചിരുന്നു. ബൂത്ത് തലം മുതല്‍ മാറ്റങ്ങളുണ്ടാവുമെന്ന് താരിഖ് അന്‍വര്‍ പറഞ്ഞിരുന്നു.

ഉമ്മന്‍ ചാണ്ടിക്ക് സമ്മര്‍ദം

ഉമ്മന്‍ ചാണ്ടിക്ക് സമ്മര്‍ദം

ജോസ് മുന്നണി വിട്ടതും സ്വന്തം മണ്ഡലം പോയതുമെല്ലാം ഉമ്മന്‍ ചാണ്ടിക്ക് വലിയ സമ്മര്‍ദമുണ്ടാക്കുന്നതാണ്. ജനുവരി നാലിന് വീണ്ടും ചര്‍ച്ച നടത്തിയ ശേഷമേ അന്തിമ റിപ്പോര്‍ട്ട് ഹൈക്കമാന്‍ഡിന് നല്‍കൂ. അപ്പോള്‍ മാത്രമേ മാറ്റം പ്രഖ്യാപിക്കൂ. കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായിരുന്ന കോട്ടയം ജില്ലയില്‍ പാര്‍ട്ടി അടിത്തെറ്റിയാണ് മാറ്റത്തിന് വഴിയൊരുക്കുന്നത്. പ്രസിഡന്റിന് പുറമേ പ്രവര്‍ത്തന മികവില്ലാത്ത ജില്ലാ, മണ്ഡലം, ബ്ലോക്ക്, വാര്‍ഡ് ഭാരവാഹികളും ഇനി സ്ഥാനത്ത് ഇരിക്കില്ല.

ദയനീയ നില

ദയനീയ നില

കോട്ടയത്ത് കോണ്‍ഗ്രസായിരുന്നു മുമ്പ് ഒന്നാം കക്ഷി. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 71 പഞ്ചായത്തില്‍ 19 ഇടത്ത് മാത്രമാണ് ഭരണം കിട്ടിയത്. പതിനൊന്ന് ബ്ലോക്ക് ഒന്ന് മാത്രമാണ് ലഭിച്ചത്. ജില്ലാ പഞ്ചായത്തില്‍ എട്ട് സീറ്റുണ്ടായിരുന്നത് അഞ്ചായി ചുരുങ്ങി. നഗരസഭാ ഭരണം തന്നെ കിട്ടിയത് വിമതരുടെയും സ്വതന്ത്രരുടെയും പിന്തുണയിലാണ്. കോട്ടയത്ത് നറുക്കെടുപ്പിലൂടെയുമാണ് ഭരണം കിട്ടിയത്. ജില്ലയില്‍ ഏറ്റവും ദുര്‍ബലമായ അവസ്ഥയിലാണ് ഇപ്പോള്‍ കോണ്‍ഗ്രസ് ഉള്ളത്.

വമ്പന്‍മാരുടെ കോട്ട പോയി

വമ്പന്‍മാരുടെ കോട്ട പോയി

കോണ്‍ഗ്രസിലെ വന്‍ സ്രാവുകളായ ഉമ്മന്‍ ചാണ്ടിയുടെ പുതുപ്പള്ളിയിലും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ കോട്ടയത്തും അടക്കം ഇടതുമുന്നേറ്റമാണ് ഉണ്ടായത്. ഈ തോല്‍വിയുടെ കുറ്റം മുഴുവന്‍ ഡിസിസി പ്രസിഡന്റിന്റെ തലയിലേക്ക് കെട്ടിവെക്കുകയാണ് മുതിര്‍ന്ന നേതാക്കള്‍ ചെയ്യുന്നത്. സാധാരണ പ്രവര്‍ത്തകര്‍ വാര്‍ഡ് തലം മുതല്‍ മാറ്റം വേണമെന്ന വാശിയിലാണ്. ജയസാധ്യത പരിഗണിക്കാതെ കോട്ടയത്ത് ഗ്രൂപ്പിന് അനുസരിച്ച് സ്ഥാനാര്‍ത്ഥി നിര്‍ണയമാണ് നടന്നത്. ഇത് തോല്‍വിയുടെ പ്രധാന കാരണമായി മാറിയത്.

അഞ്ച് പേരുകള്‍

അഞ്ച് പേരുകള്‍

കോണ്‍ഗ്രസിന്റെ മുന്നില്‍ അഞ്ച് പേരുകളാണ് ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഉള്ളത്. ഫില്‍സന്‍ മാത്യു, തോമസ് കല്ലാടന്‍, കുഞ്ഞ് ഇല്ലമ്പള്ളി, യുജിന്‍ തോമസ്, ഫിലിപ്പ് ജോസഫ് എന്നിവരെയാണ് പരിഗണിക്കുന്നത്. എ ഗ്രൂപ്പിന് അവകാശപ്പെട്ടതാണ് കോട്ടയം ഡിസിസി. പൊതു സമ്മതനായ അധ്യക്ഷനെ വേണമെന്നതാണ് കോട്ടയത്ത് വെല്ലുവിളി. ഉമ്മന്‍ ചാണ്ടിയാണ് ഇവിടെ അവസാന വാക്ക്. അദ്ദേഹം അധ്യക്ഷനെ തീരുമാനിക്കും. എന്നാല്‍ ഉമ്മന്‍ ചാണ്ടിക്ക് ആരെയാണ് താല്‍പര്യമെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ഉമ്മന്‍ ചാണ്ടിക്ക് കടുപ്പം

ഉമ്മന്‍ ചാണ്ടിക്ക് കടുപ്പം

കോട്ടയത്ത് ഇത്തവണ രണ്ടും കല്‍പ്പിച്ചാണ് ഇടതുപക്ഷത്തിന്റെ വരവ്. പുതുപ്പള്ളിയില്‍ കര്‍ഷക സംഘം ജില്ലാ സെക്രട്ടറി കെഎം രാധാകൃഷ്ണനെ ഇറക്കാനാണ് എല്‍ഡിഎഫ് ലക്ഷ്യമിടുന്നത്. ജില്ലാ പഞ്ചായത്തിലെ കുറിച്ചി ഡിവിഷനിലെ സ്ഥാനാര്‍ത്ഥിയായിരുന്നു രാധാകൃഷ്ണന്‍. കുറിച്ചിയുടെ കുറച്ച് ഭാഗം പുതുപ്പള്ളി മണ്ഡലത്തിലാണ്. യുവനേതാവ് ജെയ്ക് സി തോമസിന്റെ പേരും ഇവിടെ പറഞ്ഞ് കേള്‍ക്കുന്നുണ്ട്. കഴിഞ്ഞ തവണ ജെയ്ക്ക് ഇവിടെ മത്സരിച്ചിരുന്നു. ഉമ്മന്‍ ചാണ്ടിക്ക് ഇത്തവണ കടുത്ത പോരാട്ടം തന്നെ നടത്തേണ്ടി വരും

കോട്ടയത്ത് സജീവമാകും

കോട്ടയത്ത് സജീവമാകും

കോട്ടയത്ത് സജീവമാകാതെ രക്ഷയില്ലെന്ന ഘട്ടത്തിലാണ് ഉമ്മന്‍ ചാണ്ടി. ഹൈക്കമാന്‍ഡിനുള്ള റിപ്പോര്‍ട്ടിലും അത് പറയുന്നുണ്ട്. അതേസമയം ജെയ്ക്കിന്റെ മികവിലാണ് ഇത്തവണ പുതുപ്പള്ളി ജയിച്ചതെന്ന് എല്‍ഡിഎഫിനറിയാം. ജെയ്ക്കിനെ വീണ്ടും പരീക്ഷിച്ചാല്‍ പോരാട്ടം ഇഞ്ചോടിഞ്ചാവും. ഉമ്മന്‍ ചാണ്ടിയെ കഴിഞ്ഞ അമ്പത് വര്‍ഷമായി നിയമസഭയിലേക്ക് അയക്കുന്ന മണ്ഡലത്തിലെ പഞ്ചായത്താണ് പുതുപള്ളി. യുഡിഎഫിന്റെ ഏഴ് സ്ഥാനാര്‍ത്ഥികളാണ് ഇവിടെ ജയിച്ചത്. ആറിടത്ത് എല്‍ഡിഎഫും, എല്‍ഡിഎഫ് തന്നെ പിന്തുണച്ച സ്വതന്ത്രര്‍ രണ്ടിടത്തും വിജയച്ചു.

Recommended Video

cmsvideo
മുകേഷിനെ വീഴ്ത്താന്‍ കൊല്ലത്ത് സുരേഷ് ഗോപി | Oneindia Malayalam

English summary
congress will oust kottayam dcc president oomen chandy will suggest new president
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X