കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ് സിപിഎം-ജോസ് സഖ്യം;കോട്ടയത്ത് തനിച്ച് കൂറ്റൻ വിജയം നേടി കോൺഗ്രസ്

Google Oneindia Malayalam News

കോട്ടയം; ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ് എം മുന്നണിയിലെത്തിയതോടെ ഇക്കുറി തദ്ദേശ തിരഞ്ഞെടുപ്പിൽ വൻ വിജയമാണ് എൽഡിഎഫ് പ്രതീക്ഷിക്കുന്നത്, പ്രത്യേകിച്ച് മധ്യകേരളത്തിൽ. കേരള കോൺഗ്രസിന്റെ തട്ടകമായ കോട്ടയത്തും വലിയ വിജയപ്രതീക്ഷയാണ് മുന്നണിക്കുള്ളത്.

എന്നാൽ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് തന്നെ കനത്ത തിരിച്ചടിയാണ് സിപിഎം-കേരള കോൺഗ്രസ് സഖ്യം നേരിട്ടിരിക്കുന്നത്. അതും കോട്ടയത്ത് തന്നെ. അയർക്കുന്നം സഹകരണ ബാങ്കിലേക്ക് നടന്ന തിരഞ്ഞെടുപ്പിലാണ് ഇടതുമുന്നണി ദയനീയ പരാജയം ഏറ്റുവാങ്ങിയത്. വിവരങ്ങളിലേക്ക്

കോട്ടയത്ത് അഭിമാന പോരാട്ടം

കോട്ടയത്ത് അഭിമാന പോരാട്ടം

കേരള കോൺഗ്രസിന്റെ ഈറ്റില്ലമായ കോട്ടയമാണ് ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിൽ ഏറ്റവും അധികം ഉറ്റുനോക്കപ്പെടുന്നത്. ജോസിന്റെ മുന്നണി മാറ്റത്തിന് വഴിവെച്ച കോട്ടയം ജില്ലാ പഞ്ചായത്തിൽ ഉൾപ്പെടെ ഇത്തവണ ഇടതു വലത് മുന്നണികൾക്ക് അഭിമാന പോരാട്ടമാണ്.

തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ്

തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ്

എന്തുവിലകൊടുത്തും കോട്ടയത്ത് മുന്നേറ്റം നേടി നിയമസഭ തിരഞ്ഞെടുപ്പിനെ ആത്മവിശ്വാസത്തോടെ നേരിടാനാണ് എൽഡിഎഫ് ലക്ഷ്യം വെയ്ക്കുന്നത്.
എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് കനത്ത തിരിച്ചടിയാണ് ഇടതു സഖ്യം നേരിട്ടിരിക്കുന്നത്.

13 സീറ്റിലേക്ക്

13 സീറ്റിലേക്ക്

അയർകുന്നം സഹകരണ ബാങ്കിലേക്ക് നടന്നതിരഞ്ഞെടുപ്പിൽ വെറും മൂന്ന് സീറ്റുകൾ മാത്രമാണ് എൽഡിഎഫിന് നേടാൻ സാധിച്ചത്. അതേസമയം യുഡിഎഫ് വൻ വിജയം സ്വന്തമാക്കുകയും ചെയ്തു.

13 സീറ്റിലായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്.

യുഡിഎഫിൽ

യുഡിഎഫിൽ

എൽഡിഎഫിൽ നാല് സീറ്റിൽ ജോസ് കെ മാണിയുടെ കേരള കോൺഗ്രസും 4 ഇടത്ത് സിപിഎമ്മും 1 സീറ്റിൽ സിപിഐയുമാണ് മത്സരിച്ചത്.നേരത്തേ യുഡിഎഫിലായിരുന്നപ്പോൾ കേരള കോൺഗ്രസ് (എം) 5 സീറ്റുകളിലായിരുന്നു മത്സരിച്ചത്.

കക്ഷി നില 12

കക്ഷി നില 12

കഴിഞ്ഞ തവണ 12-1 എന്നതായിരുന്നു കക്ഷിനില. വർഷങ്ങളായി യുഡിഎഫ് ഭരണസമിതിയാണ് ബാങ്ക് ഭരിക്കുന്നത്. ഇത്തവണ ജോസിന്റെ മുന്നണി മാറ്റത്തോടെ ചില അട്ടിമറികൾ എൽഡിഎഫ് പ്രതീക്ഷിരുന്നെങ്കിലും കനത്ത പരാജയമായണ് സഖ്യത്തിന് നേരിടേണ്ടി വന്നത്.

മൂന്ന് സീറ്റുകൾ

മൂന്ന് സീറ്റുകൾ

വെറും മൂന്ന് സീറ്റുകളിലാണ് എൽഡിഎഫിന് വിജയിക്കാനായത്.
2 കേരള കോൺഗ്രസ് അംഗങ്ങളും ഒരു സിപിഎം അംഗവുമാണ് വിജയിച്ചത്. അതേസമയം യുഡിഎഫ് ആകട്ടെ 10 സീറ്റിലും ജയിച്ചു. കോൺഗ്രസ് തനിച്ചായിരുന്നു 10 സീറ്റുകളിലും മത്സരിച്ചത്.

സഖ്യത്തിലല്ല

സഖ്യത്തിലല്ല

കേരള കോൺഗ്രസ് (ജോസഫ്) വിഭാഗം ഇത്തവണ കോൺഗ്രസുമായി സഖ്യത്തിലല്ല മത്സരിച്ചത്. കോൺഗ്രസുമായി ഇടഞ്ഞതോടെ ജോസഫ് വിഭാഗം സ്വതന്ത്ര സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതിനൊന്നും കോൺഗ്രസ് വിജയത്തിന് തടയിടാൻ സാധിച്ചില്ല.

ആശ്വാസമായത്

ആശ്വാസമായത്

അതേസമയം യുഡിഎഫിൻറെ വിജയത്തിനിടയിലും വർഷങ്ങളായി ജയം ഉറപ്പാക്കുന്ന എൽഡിഎഫ് അംഗം ഫ്ളോറി മാത്യു ഇത്തവണയും വിജയിച്ചു. ജില്ലാ പഞ്ചായത്തിൽ പാമ്പാടി ഡിവിഷൻ സ്ഥാനാർഥിയാണ് ഫ്ളോറി മാത്യു. അതിനിടെ ജില്ലാ പഞ്ചായത്തിലേക്കു മത്സരിക്കുന്ന 2 സ്ഥാനാർഥികൾ ഇക്കൂട്ടത്തിൽ ജയിച്ചത് എൽഡിഎഫിന് ആശ്വാസമായി.

എൽഡിഎഫ് അംഗങ്ങൾ

എൽഡിഎഫ് അംഗങ്ങൾ

നിലവിലെ അംഗങ്ങളായ ജോസഫ് ചാമക്കാല, റോയി വാതപ്പള്ളി എന്നിവരും സിപിഎം നേടാവായ ജോസഫ് ചാമക്കാലയുമാണ് വിജയിച്ച മൂന്ന് എൽഡിഎഫ് സ്ഥാനാർത്ഥിൾ. ഇതിൽ ജോസഫ് ചാമക്കാല ജില്ല പഞ്ചായത്ത് അയർക്കുന്നം ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർഥിയാണ്.

തദ്ദേശ തിരഞ്ഞെടുപ്പിൽ

തദ്ദേശ തിരഞ്ഞെടുപ്പിൽ

അതേസമയം യുഡിഎഫ് അംഗങ്ങളും ഇക്കുറി തദ്ദേശ തിരഞ്ഞെടുപ്പിൽ മാറ്റുരയ്ക്കുന്നുണ്ട്. ജിജി നാഗമറ്റം, മോനിമോൾ ജെയ്മോൻ എന്നിവരാണ് മത്സരിക്കുന്നത്. ഇരുവരും അയർക്കുന്നം പഞ്ചായത്തിലെ വാർഡുകളിൽ സ്ഥാനാർത്ഥികളാണ്.ജിജി നാഗമറ്റം കോൺഗ്രസ് മണ്ഡലം പ്രസിഡന്റും മോനിമോൾ ജെയ്മോൻ പഞ്ചായത്ത് മുൻ പ്രസിഡന്റുമാണ്.

'ക്രിസ്മസിന് സ്റ്റാര്‍ വേണ്ട', ഹിന്ദു ഭവനങ്ങളില്‍ മകരനക്ഷത്രം മതി'; ആഹ്വാനവുമായി ഹിന്ദുത്വ ഗ്രൂപ്പുകൾ'ക്രിസ്മസിന് സ്റ്റാര്‍ വേണ്ട', ഹിന്ദു ഭവനങ്ങളില്‍ മകരനക്ഷത്രം മതി'; ആഹ്വാനവുമായി ഹിന്ദുത്വ ഗ്രൂപ്പുകൾ

ധനമന്ത്രി തോമസ് ഐസകിനെതിരായ പരാതി എത്തിക്സ് കമ്മിറ്റിക്ക്; വിശദീകരണം തേടും, സഭാ ചരിത്രത്തിൽ ആദ്യംധനമന്ത്രി തോമസ് ഐസകിനെതിരായ പരാതി എത്തിക്സ് കമ്മിറ്റിക്ക്; വിശദീകരണം തേടും, സഭാ ചരിത്രത്തിൽ ആദ്യം

Recommended Video

cmsvideo
കേരളം വലിയ അപകടത്തിലേയ്‌ക്കെന്ന് മുന്നറിയിപ്പ് | Oneindia Malayalam

English summary
Congress wins ayarkunnam co-operative bank election;LDF gets only 3 seats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X