കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോട്ടയത്ത് ജോസിന് പണികൊടുത്ത് കോണ്‍ഗ്രസ്; പ്രസിഡന്‍റ് പദവി തെറിച്ചു, ഭൂരിപക്ഷ വിജയം

Google Oneindia Malayalam News

കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മിന്‍റെ മുന്നണി മാറ്റത്തോടെ കോട്ടയത്തെ തദ്ദേശ തിരഞ്ഞെടുപ്പ് പോരീന് വീറും വാശിയും ഏറിയിരിക്കുകയാണ്. ജോസ് കെ മാണിയുടെ മുന്നണി മാറ്റം വലിയ ജില്ലയില്‍ വലിയ നേട്ടം കൊണ്ടുവരുമെന്ന പ്രതീക്ഷിയിലാണ് ഇടത് കേന്ദ്രങ്ങള്‍. അതേസമയം കേരള കോണ്‍ഗ്രസിലെ അണികള്‍ ഇപ്പോഴും യുഡിഎഫില്‍ തന്നെ അടിയുറച്ച് നില്‍ക്കുകയാണെന്നും വിജയം തങ്ങള്‍ക്കായിരിക്കുമെന്നാണ് യുഡിഎഫ് നേതാക്കളുടെ അവകാവാദം. മറു പക്ഷത്തെ അടിക്കാന്‍ കിട്ടുന്ന ഓരോ അവസരവും ഇരുവിഭാഗവും സമര്‍ത്ഥമായി ഉപയോഗിച്ച് വരുന്നതാണ് ഇപ്പോള്‍ കോട്ടയത്ത് കാണാന്‍ കഴിയുന്നത്.

മുന്നണി മാറ്റം

മുന്നണി മാറ്റം

കേരള കോണ്‍ഗ്രസിന്‍റെ മുന്നണി മാറ്റത്തിന് ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പായതിനാല്‍ മുന്നണികളുടെ ശക്തിയെന്താണെന്ന് അളക്കുന്ന പോരാട്ടമാണ് തദ്ദേശത്തില്‍ നടക്കുന്നത്. രണ്ട് കേരള കോണ്‍ഗ്രസുകാര്‍ക്കും എന്നപോലെ യുഡിഎഫിനും എല്‍ഡിഎഫിനും ഈ തിരഞ്ഞെടുപ്പ് അഭിമാന പോരാട്ടമാണ്. ജോസ്-ജോസഫ് വിഭാഗങ്ങളുടെ നിലനില്‍പ്പിന്‍റെ മത്സരം കൂടിയാണ് ഇത്.

മുന്നണികളുടെ പ്രകടനം

മുന്നണികളുടെ പ്രകടനം


ഫലം എന്തായാലും യുഡിഎഫിനും എല്‍ഡിഎഫിനും നിര്‍ണ്ണായകമാവും. നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ സാധ്യതകള്‍ കൂടി പരിശോധിക്കാന്‍ തദ്ദേശത്തിലെ കേരള കോണ്‍ഗ്രസ് ശക്തി കേന്ദ്രങ്ങളിലെ മുന്നണികളുടെ പ്രകടനം അടിസ്ഥാനപ്പെടുത്തും. മറ്റെവിടെ തിരിച്ചടിയുണ്ടായാലും എക്കാലവും മുന്നണിയുടെ കോട്ടയായ യുഡിഎഫ് നിലര്‍ത്തേണ്ട ബാധ്യത യുഡിഎഫിനുണ്ട്.

കോണ്‍ഗ്രസ് അവകാശപ്പെടുന്നത്

കോണ്‍ഗ്രസ് അവകാശപ്പെടുന്നത്

ജോസിന്‍റെ മുന്നണി മാറ്റം തങ്ങള്‍ക്ക് ക്ഷീണം ഉണ്ടാക്കില്ലെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. പറയുന്നതിനപ്പുറം ഇത് തെളിയിക്കേണ്ടത് തദ്ദേശ തിരഞ്ഞെടുപ്പിലാണ്. ഇതുകൊണ്ടാണ് വലിയൊരു വിഭാഗത്തിന്‍റെ അതൃപ്തി മറികടന്ന് ജില്ലയില്‍ പലയിടത്തും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് കൂടുതല്‍ സീറ്റുകള്‍ നില്‍കിയത്.

കോട്ടയം ജില്ലാ പഞ്ചായത്തില്‍

കോട്ടയം ജില്ലാ പഞ്ചായത്തില്‍

22 അംഗ കോട്ടയം ജില്ലാ പഞ്ചായത്തില്‍ ജോസഫ് വിഭാഗത്തിന് 9 സീറ്റുകളാണ് കോണ്‍ഗ്രസ് നല്‍കിയത്. പിളര്‍പ്പിന് മുമ്പ് 11 വീതം സീറ്റുകളിലായിരുന്നു കേരള കോണ്‍ഗ്രസ് എമ്മും കോണ്‍ഗ്രസും മത്സരിച്ചിരുന്നത്. പാലാ മുന്‍സിപ്പാലിറ്റിയിലും ജോസഫിന് വലിയ പരിഗണന ലഭിച്ചിട്ടുണ്ട്. കേരള കോണ്‍ഗ്രസ് വോട്ടുകള്‍ പരമാവധി മുന്നണിയില്‍ തന്നെ ഉറപ്പിച്ച് നിര്‍ത്താനാണ് യുഡിഎഫ് ശ്രമം.

എല്‍ഡിഎഫിന് പ്രതീക്ഷ

എല്‍ഡിഎഫിന് പ്രതീക്ഷ

ജോസ് എത്തിയത് എല്‍ഡിഎഫിന് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. എന്നും ബാലികേറാമലയായിരുന്ന ജില്ലയില്‍ പരമാവധി പഞ്ചായത്തുകള്‍ ഭരണം പിടിക്കാന്‍ കഴിയുമെന്നാണ് എല്‍ഡിഎഫ് പ്രതീക്ഷ. അതുകൊണ്ടുതന്നെ മധ്യകേരളത്തിൽ പരമാവധി സീറ്റുകൾ നൽകി കേരളാ കോണ്‍ഗ്രസിനെ മുന്‍ നിര്‍ത്തിയാണ് ഇടത് പോരാട്ടം.

വെളിയന്നൂര്‍

വെളിയന്നൂര്‍

തദ്ദേശ പോരാട്ടം ഈ വിധത്തില്‍ മുന്നോട്ട് പോയിക്കൊണ്ടിരിക്കേയാണ് ജോസ് വിഭാഗത്തിന് ഒരു തിരിച്ചടി നല്‍കാന്‍ യുഡിഎഫിന് സാധിച്ചിരിക്കുന്നത്. വെളിയന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ നടന്ന തിരഞ്ഞെടുപ്പിലാണ് ജോസിന് യുഡിഎഫ് തിരിച്ചടി നല്‍കിയിരിക്കുന്നത്. ജോസ് കെ മാണി വിഭാഗം പ്രസിഡണ്ടിനെ യുഡിഎഫ് അവിശ്വാസത്തിലൂടെ പുറത്താക്കുകയായിരുന്നു.

 വലിയ ആഹ്ളാദം

വലിയ ആഹ്ളാദം

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചൂടില്‍ നില്‍ക്കെ ജോസ് കെ മാണി വിഭാഗത്തിന് കോട്ടയത്ത് തന്നെ തിരിച്ചടി നല്‍കാന്‍ കഴിഞ്ഞത് യുഡിഎഫിന് വലിയ ആഹ്ളാദമാണ് നല്‍കുന്നത്. ജോസ് വിഭാഗത്തില്‍ നിന്നുള്ള സണ്ണി പുതിയിടത്തെയാണ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് അവിശ്വാസത്തിലൂടെ പുറത്താക്കിയത്. ഡയറക്ടര്‍ ബോര്‍ഡിലെ എട്ട് പേര്‍ അവിശ്വാസം രേഖപ്പെടുത്തി.

കേരള കോണ്‍ഗ്രസ് എം

കേരള കോണ്‍ഗ്രസ് എം

യുഡിഎഫ് ആയി മത്സരിച്ച് വിജയിച്ചാണ് വെളിയന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ സണ്ണി പ്രസിഡന്‍റ് സ്ഥാനത്തെത്തിയത്. ഏഴ് അംഗങ്ങള്‍ കോണ്‍ഗ്രസിനും ആറ് അംഗങ്ങള്‍ കേരള കോണ്‍ഗ്രസിനുമായിരുന്നു. മുന്നണി ധാരണയുടെ അടിസ്ഥാനത്തില്‍ പ്രസിഡന്‍റ് സ്ഥാനം കേരള കോണ്‍ഗ്രസിന് നല്‍കുകയായിരുന്നു.

സണ്ണി പുതിയിടം

സണ്ണി പുതിയിടം

കേരള കോണ്‍ഗ്രസ് എം പിളര്‍ന്നപ്പോള്‍ സണ്ണി പുതിയിടം മാത്രമാണ് ജോസ് പക്ഷത്ത് നിലയുറപ്പിച്ചത്. നേരത്തെ തന്നെ സണ്ണിയെ പുറത്താക്കാനുള്ള നീക്കം യുഡിഎഫ് ആരംഭിച്ചിരുന്നു. ഹെഡ് ഓഫീസിനായി നിര്‍മ്മിച്ച കെട്ടിടം പണി പൂര്‍ത്തിയാക്കും മുമ്പേ ഉദ്ഘാടനം ചെയ്തതായി യുഡിഎഫ് ആരോപിക്കുന്നു. നേരത്തെ ചടങ്ങില്‍ നിന്ന് യുഡിഎഫ് വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു.

കടുത്തുരുത്തിയില്‍

കടുത്തുരുത്തിയില്‍

അതേസമയം നേരത്തെ, കടുത്തുരുത്തി സഹകരണ ആശുപത്രി ഭരണസമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ജോസ് പക്ഷത്തിന്റെ പാനല്‍ ജയിച്ചിരുന്നു. യുഡിഎഫ് നേതൃത്വത്തിലായിരുന്നു അതുവരെ ആശുപത്രി പ്രവര്‍ത്തിച്ചിരുന്നത്. മുന്നണി വിട്ടതോടെ കടുത്തുരുത്തി സഹകരണ ആശുപത്രിയിലേക്ക് ജോസ് പക്ഷം തനിച്ച് മല്‍സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കോണ്‍ഗ്രസും ജോസഫ് പക്ഷവും തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുകയും ചെയ്തിരുന്നു.

Recommended Video

cmsvideo
കേരളം വലിയ അപകടത്തിലേയ്‌ക്കെന്ന് മുന്നറിയിപ്പ് | Oneindia Malayalam

 'ഇടത് കോട്ട വീണ്ടും ചുവപ്പിക്കും'; 24 ല്‍ 18 ലേറെ സീറ്റുകള്‍ സ്വന്തമാക്കുമെന്ന് എല്‍ഡിഎഫ് 'ഇടത് കോട്ട വീണ്ടും ചുവപ്പിക്കും'; 24 ല്‍ 18 ലേറെ സീറ്റുകള്‍ സ്വന്തമാക്കുമെന്ന് എല്‍ഡിഎഫ്

English summary
Congress wins Veliannur Service Co-operative Bank elections
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X