Get Updates
Get notified of breaking news, exclusive insights, and must-see stories!

കോട്ടയത്ത് 35 കേന്ദ്രങ്ങളിൽ കൊവിഡ് വാക്സിനേഷൻ: വിതരണം ചെയ്യുന്നത് കൊവിഡ് വാക്സിനേഷൻ

കോട്ടയം: ജില്ലയിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ 35 കേന്ദ്രങ്ങളില്‍ വാക്സിനേഷന്‍. എല്ലാ കേന്ദ്രങ്ങളിലും കോവിഷീല്‍ഡ് വാക്സിനാണ് നല്‍കുക. അതേ സമയം നേരത്തെതിൽ നിന്ന് വിപരീതമായി ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത് വാക്‌സിനേഷന്‍ കേന്ദ്രം അനുവദിച്ചു കിട്ടിയവര്‍ക്കുമാത്രമാണ് വാക്സിൻ ലഭിക്കുക.

കോട്ടയം താലൂക്കിൽ ഏഴ് കേന്ദ്രങ്ങളിലാണ് വാക്സിനേഷൻ നടക്കുന്നത്. അതിരമ്പുഴ പ്രാഥമികാരോഗ്യകേന്ദ്രം, ബേക്കര്‍ മെമ്മോറിയല്‍ സ്‌കൂള്‍ കോട്ടയം, കോട്ടയം മെഡിക്കല്‍ കോളേജ്, മുണ്ടന്‍കുന്ന് കുടുംബാരോഗ്യകേന്ദ്രം, നാട്ടകം കുടുംബാരോഗ്യകേന്ദ്രം, പാറമ്പുഴ പ്രാഥമികാരോഗ്യകേന്ദ്രം, ഏറ്റുമാനൂര്‍ കെഎംസിഎച്ച്സി എന്നിവിടങ്ങളിലും നാളെ വാക്സിനേഷൻ നടക്കും.

corona15-15901

വൈക്കം താലൂക്കിൽ ഏഴ് കേന്ദ്രങ്ങളും വാക്സിനേഷനായി സജ്ജീകരിച്ചിട്ടുണ്ട്. ബ്രഹ്മമംഗലം പ്രാഥമികാരോഗ്യകേന്ദ്രം, ഇടയാഴം സാമൂഹികാരോഗ്യകേന്ദ്രം, കടുത്തുരുത്തി പ്രാഥമികാരോഗ്യകേന്ദ്രം, കല്ലറ പ്രാഥമികാരോഗ്യകേന്ദ്രം, തലയോലപ്പറമ്പ് സാമൂഹികാരോഗ്യകേന്ദ്രം, വൈക്കം താലൂക്ക് ആശുപത്രി, വെള്ളൂര്‍ കുടുംബാരോഗ്യകേന്ദ്രത്തിലും വാക്സിൻ വിതരണം നടക്കും. അതേസമയം കാഞ്ഞിരപ്പള്ളി താലൂക്കിൽ എരുമേലി സാമൂഹ്യാരോഗ്യകേന്ദ്രം, കാളകെട്ടി പ്രാഥമികാരോഗ്യകേന്ദ്രം, കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി, മുണ്ടക്കയം പ്രാഥമികാരോഗ്യകേന്ദ്രം, മുരിക്കുംവയല്‍ കുടുംബ ക്ഷേമ കേന്ദ്രത്തിലും ജില്ലയിൽ വാക്സിനേഷൻ നടക്കും.

ഇടമറുക് സാമൂഹികാരോഗ്യകേന്ദ്രം, കരൂര്‍ പ്രാഥമികാരോഗ്യകേന്ദ്രം, പാലാ ജനറല്‍ ആശുപത്രി, രാമപുരം സാമൂഹികാരോഗ്യകേന്ദ്രം, ഉഴവൂര്‍ കെആര്‍ നാരായണന്‍ മെമ്മോറിയല്‍ സൂപ്പര്‍ സ്‌പെഷ്യലിറ്റി ആശുപത്രി, മരങ്ങാട്ടുപിള്ളി പ്രാഥമികാരോഗ്യകേന്ദ്രം, ഉള്ളനാട് സാമൂഹികാരോഗ്യകേന്ദ്രം എന്നീ കേന്ദ്രങ്ങളാണ് മീനച്ചില്‍ താലൂക്കിൽ സജ്ജീകരിച്ചിട്ടുണ്ട്.

കര്‍ണാടകയില്‍ കര്‍ഫ്യൂ നിലനില്‍ക്കെ അവശ്യ വസ്തുക്കള്‍ വാങ്ങാനെത്തിയവരുടെ തിരക്ക്: ഷിവമോഗയില്‍ നിന്നുള്ള ചിത്രങ്ങള്‍
ചങ്ങനാശേരി താലൂക്കിൽ ഇടയിരിക്കപ്പുഴ സാമൂഹികാരോഗ്യകേന്ദ്രം, ചങ്ങനാശേരി ജനറല്‍ ആശുപത്രി, കറുകച്ചാല്‍ സാമൂഹികാരോഗ്യകേന്ദ്രം, മാടപ്പള്ളി പ്രാഥമികാരോഗ്യകേന്ദ്രം, പായിപ്പാട് കുടുംബാരോഗ്യകേന്ദ്രം, സചിവോത്തമപുരം സാമൂഹികാരോഗ്യകേന്ദ്രം, വാഴപ്പള്ളി സര്‍ഗക്ഷേത്ര ഓഡിറ്റോറിയം, തൃക്കൊടിത്താനം പ്രാഥമികാരോഗ്യകേന്ദ്രം, വാഴൂര്‍ പ്രാഥമികാരോഗ്യകേന്ദ്രം എന്നിവിടങ്ങളിലും നാളെ വാക്സിൻ വിതരണം നടക്കും.

ആരാധകരെ ഞെട്ടിച്ച് തബു; ബോളിവുഡ് താരത്തിന്റെ ഫൊട്ടോഷൂട്ട് വൈറലാകുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+