• search
  • Live TV
കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കോട്ടയത്ത് കൊവിഡ് വാക്സിനേഷൻ പുനരാരംഭിക്കുന്നു: 26 കേന്ദ്രങ്ങളിൽ നാളെ വാക്സിനേഷൻ

കോട്ടയം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കോട്ടയം ജില്ലയിൽ വാക്സിനേഷൻ പുനരാരംഭിക്കുന്നു. ഇതോടെ 26 കേന്ദ്രങ്ങളില്‍ നാളെ വാക്‌സിനേഷന്‍ ആരംഭിക്കും. 5000 ഡോസ് വാക്‌സിനാണ് ജില്ലയിലേക്ക് എത്തിയിട്ടുള്ളത്. വാക്സിൻ ക്ഷാമം രൂക്ഷമായതോടെ വാക്സിൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയ്ക്ക് കത്തയച്ചിരുന്നു.

ഇന്ത്യയിലെ കാർഷിക നിയമങ്ങളെ പിന്തുണച്ച് കാനേഡിയൻ പ്രവിശ്യാ തലവൻ: ഫലം കാണുമെന്ന് പ്രതികരണംഇന്ത്യയിലെ കാർഷിക നിയമങ്ങളെ പിന്തുണച്ച് കാനേഡിയൻ പ്രവിശ്യാ തലവൻ: ഫലം കാണുമെന്ന് പ്രതികരണം

കോവിഷീല്‍ഡ് വാക്‌സിന്റെ 5000 ഡോസ് കൂടിയാണ് കോട്ടയം ജില്ലയിലേക്ക് എത്തിച്ചിട്ടുള്ളത്. ഇതിനൊപ്പം ജില്ലയില്‍ സ്‌റ്റോക്കുണ്ടായിരുന്ന വാക്‌സിനും ചേർത്താണ് നാളെ 26 കേന്ദ്രങ്ങളില്‍ നല്‍കുക. കോവിഷീല്‍ഡിന്റെ ഇരുപതിനായിരം ഡോസ് കൂടി ഇന്ന് എത്തിച്ചേരുകയും ചെയ്യും. ആദ്യ ഡോസ് കുത്തിവയ്‌പ്പെടുത്ത അതേ വാക്‌സിന്‍തന്നെ രണ്ടാം ഡോസും സ്വീകരിക്കുവാനും അതത് വാക്‌സിനുകളുടെ വിതരണ കേന്ദ്രങ്ങളില്‍ തന്നെ എത്തുവാനും ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടര്‍ എം അഞ്ജന നിര്‍ദേശിച്ചു.

സെന്റ് മേരീസ് യുപി സ്‌കൂള്‍ ചങ്ങനാശേരി, എമ്മാവൂസ് പബ്ലിക് സ്‌കൂള്‍, കടുവാക്കുളം, സെന്റ് ജോസഫ് എല്‍.പി. സ്‌കൂള്‍, അയര്‍ക്കുന്നം എന്നീ മൂന്ന് സെന്ററുകളിൽ മെഗാ ക്യാമ്പുകളാണ് സംഘടിപ്പിച്ചിട്ടുള്ളത്. ഇവിടെ കൊവിഷീൽഡ് വാക്സിനാണ് നൽകുന്നത്. ഇടയിരിക്കപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രം, ഇടമറുക് സാമൂഹികാരോഗ്യ കേന്ദ്രം, ഏറ്റുമാനൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം, കരൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം, കൂരോപ്പട പ്രാഥമികാരോഗ്യ കേന്ദ്രം, കൂട്ടിക്കല്‍ സാമൂഹികാരോഗ്യ കേന്ദ്രം, തലപ്പലം പ്രാഥമികാരോഗ്യ കേന്ദ്രം, വെളിയന്നൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം, ബേക്കര്‍ സ്‌കൂള്‍, കോട്ടയം എന്നിവിടങ്ങളിൽ കോവിഷീല്‍ഡ് വാക്‌സിനാണ് നല്‍കുന്നത്.

ഇടയിരിക്കപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രം, ഇടമറുക് സാമൂഹികാരോഗ്യ കേന്ദ്രം, അതിരുമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം,
ഏറ്റുമാനൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം, ഇടയാഴം സാമൂഹികാരോഗ്യ കേന്ദ്രം, എരുമേലി സാമൂഹികാരോഗ്യ കേന്ദ്രം,
കൂടല്ലൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം, എംഡി സെമിനാരി സ്‌കൂള്‍ ,കോട്ടയം, മൂന്നിലവ് കുടുംബാരോഗ്യ കേന്ദ്രം, പൈകപാമ്പാടി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴസ് ആശുപത്രി, തലയോലപ്പറമ്പ് സാമൂഹികാരോഗ്യ കേന്ദ്രം, കുമരകം സാമൂഹികാരോഗ്യ കേന്ദ്രം,
തീക്കോയി പ്രാഥമികാരോഗ്യ കേന്ദ്രം എന്നീ കേന്ദ്രങ്ങളിലും കോവാക്‌സിനാണ് നൽകുന്നത്.

English summary
Coronavirus vaccination in 26 Centres in Kottayam district
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X