Get Updates
Get notified of breaking news, exclusive insights, and must-see stories!

കോട്ടയത്ത് കോവിഡ് വാക്സിനേഷൻ ഒരു ലക്ഷം കടന്നു: 90394 പേർക്കും നൽകിയത് കൊവിഷീൽഡ്

കോട്ടയം: ജില്ലയിൽ ജനുവരി 16ന് ആരംഭിച്ച കൊവിഡ് വാക്സിനേഷൻ ഒരു ലക്ഷം ഡോസ് പിന്നിട്ടു. രണ്ടാം ഡോസ് ഉൾപ്പെടെ 1,15,412 ഡോസ് വാക്സിനാണ് ഇതുവരെ വിതരണം ചെയ്തത്. ആകെ 94433 പേർ സ്വീകരിച്ചു. ഇതിൽ 90394 പേർ കൊവിഷീൽഡും 4039 പേർ കോവാക്സിനുമാണ് സ്വീകരിച്ചത്. ആദ്യഘട്ടത്തിൽ ആരോഗ്യപ്രവർത്തകർ, കോവിഡ് മുന്നണി പ്രവർത്തകർ, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എന്നിവർക്കും രണ്ടാം ഘട്ടത്തിൽ മുൻഗണനാ വിഭാഗങ്ങളില്‍ പെട്ട പൊതുജനങ്ങൾക്കുമാണ് വാക്സിൻ നൽകിയത്.

ജില്ലയില്‍ വാക്സിന്‍ നല്‍കാന്‍ ഉദ്ദേശിച്ചിരുന്ന 28660 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ആദ്യ ഡോസ് വാക്സിന്‍ നല്‍കി. ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, വിവിധ തരം അലര്‍ജികള്‍ ഉള്ളവര്‍ തുടങ്ങിയ വിഭാഗങ്ങളില്‍ പെട്ടവര്‍ ഒഴികെയുള്ള ആരോഗ്യ പ്രവര്‍ത്തകരാണ് ഇതില്‍ ഉള്‍പ്പെടുന്നത്. ഇവരില്‍ 20688 പേർ (85ശതമാനം) രണ്ടാം ഡോഡ് സ്വീകരിച്ചു. കൊവിഡ് മുന്‍നിര പ്രവര്‍ത്തകരില്‍ 5901 പേര്‍ (75ശതമാനം) ഒന്നാം ഡോസും 291 പേർക്ക് രണ്ടാം ഡോസും സ്വീകരിച്ച് കഴിഞ്ഞതായും ജില്ലാ കളക്ടർ വ്യക്തമാക്കി.

 corona15-1

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരില്‍ 18739 പേര്‍ക്ക് ആദ്യ ഡോസ് നല്‍കി. അറുപതു വയസിനു മുകളിലുള്ളവരില്‍ 39683 പേര്‍ (15.87ശതമാനം)പേര്‍ക്കും 45 വയസിനു മുകളിൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉള്ള 1450 പേര്‍ക്കും ഇതുവരെ ആദ്യ ഡോസ് പ്രതിരോധ കുത്തിവയ്പ്പ് നല്‍കി. ഒൻപതു കേന്ദ്രങ്ങളിലാണ് ജില്ലയില്‍ കുത്തിവയ്പ്പ് ആരംഭിച്ചത്. ഇപ്പോൾ 74 സർക്കാർ ആശുപത്രികളും 16 സ്വകാര്യ ആശുപത്രികളും ഉള്‍പ്പെടെ 90 വാക്സിനേഷന്‍ കേന്ദ്രങ്ങളുണ്ട്.

അതേസമയം കൊവിഡ് മുന്‍നിര പ്രവര്‍ത്തകരായി പരഗണിക്കപ്പെടുന്ന റവന്യു, പോലീസ്, തദ്ദേശസ്വയംഭരണ വകുപ്പുകളിലെയും കേന്ദ്ര സേനാ വിഭാഗങ്ങളിലെയും ജീവനക്കാര്‍ക്കായുള്ള രണ്ടാം ഡോസ്‌ കോവാക്സിൻ വിതരണം മാര്‍ച്ച് 16, 19 തീയതികളിൽ തെരഞ്ഞെടുത്ത 24 കേന്ദ്രങ്ങളിൽ നടക്കും. ഈ കേന്ദ്രങ്ങളിൽ മാര്‍ച്ച് 16നും 19നും മറ്റാര്‍ക്കും വാക്സിന്‍ വിതരണം ഉണ്ടായിരിക്കില്ല.

ഫെബ്രുവരി 12 മുതൽ ഒന്നാം ഡോസ് കോവാക്സിൻ സ്വീകരിച്ച് 28 ദിവസം പൂർത്തിയാക്കിയ ജീവനക്കാര്‍ ആദ്യ ഡോസ് സ്വീകരിച്ച കേന്ദ്രങ്ങളിൽ തന്നെ എത്തി രണ്ടാം ഡോസ് സ്വീകരിക്കണം. ആദ്യ ഡോസ് സ്വീകരിച്ചപ്പോള്‍ നൽകിയ സമ്മതപത്രം പൂർണമാക്കേണ്ടതിനാൽ ഇവർ മറ്റു കേന്ദ്രങ്ങളിലെത്തിയാൽ വാക്സിൻ നൽകാനാവില്ല. രണ്ടാം ഡോസിനായി വീണ്ടും പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതില്ല. ആദ്യ ഡോസ് നൽകിയപ്പോൾ പാർശ്വഫലങ്ങൾ ഉണ്ടായാൽ രേഖപ്പെടുത്തുന്നതിനായി നൽകിയ ഫോറം രണ്ടാം ഡോസ് വാക്സിനേഷനായി വരുമ്പോൾ കൊണ്ടുവരണം.
ജില്ലയിൽ 4039 പേരാണ് ആദ്യ ഡോസ് കോവാക്സിൻ സ്വീകരിച്ചത്. ഇവർക്ക് രണ്ടാം ഡോസും ഇതേ വാക്സിൻ തന്നെ നൽകേണ്ടതിനാൽ ഇതിനായി പ്രത്യേക ക്രമീകരണമാണ് ഏർപ്പെടുത്തിയിട്ടുള്ളത്.

മഹാരാഷ്ട്രയില്‍ രണ്ടാംഘട്ട ലോക്ക്ഡൗണ്‍, ചിത്രങ്ങള്‍ കാണാം

പാലാ, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രികൾ, വൈക്കം, പാമ്പാടി, കുറവിലങ്ങാട് താലൂക്ക് ആശുപത്രികൾ, അറുനൂറ്റിമംഗലം, ഇടയാഴം, ഇടയിരിക്കപ്പുഴ, എരുമേലി, കുമരകം, പൈക, ഉള്ളനാട്, ഏറ്റുമാനൂർ, തലയോലപ്പറമ്പ് സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, അതിരമ്പുഴ, കുറുപ്പുന്തറ, മാടപ്പള്ളി, കടപ്ലാമറ്റം, പുതുപ്പള്ളി, തീക്കോയി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, മുട്ടമ്പലം സർക്കാർ എൽ പി സ്‌കൂൾ, ബേക്കർ മെമ്മോറിയൽ സ്‌കൂൾ, ജില്ലാ കളക്ടറുടെ ക്യാമ്പ് ഹൗസ് എന്നിവിടങ്ങളിലാണ് ഈ ദിവസങ്ങളിൽ കോവിഡ് മുന്‍നിര പ്രവർത്തകർക്കുള്ള രണ്ടാം ഡോസ് കോവാക്സിൻ വിതരണം നടക്കുക.

നടി നിത്യ രാജിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+