കെ-റെയില്‍ കുറ്റി പിഴുതെറിഞ്ഞ സംഭവം; കോണ്‍ഗ്രസ് നേതാക്കളായ പ്രതികളെ വെറുതെ വിട്ടു
കോട്ടയം: കെ - റെയില്‍ വിരുദ്ധ സമരത്തില്‍ കേസ് ചുമത്തപ്പെട്ട പ്രതികളെ വെറുതെ വിട്ട് കോടതി. പാറമ്പുഴ കുഴിയാലിപ്പടിയില്‍ കെ - റെയില്‍ വിരുദ്ധ സമരത്തിന്റെ ഭാഗമായി റെയില്‍ കുറ്റികള്‍ പിഴുതെറിഞ്ഞ കേസിലെ പ്രതികളേയാണ് വെറുതെ വിട്ടത്. ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് എ നിസാമിന്റേതാണ് നടപടി. കേസ് നിലനില്‍ക്കില്ല എന്ന് കണ്ടെത്തിയാണ് കോണ്‍ഗ്രസ് നേതാക്കളായ പ്രതികളെ വെറുതെ വിട്ടത്.
ഡി സി സി പ്രസിഡന്റ് നാട്ടകം സുരേഷ്, കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി അംഗം അഡ്വ. പ്രിന്‍സ് ലൂക്കോസ്, കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ സാബു മാത്യു, ലിസി കുര്യന്, വിനു ആര്. മോഹന്‍, എ വി അനീഷ്, കെ ജെ ജോസഫ് എന്നിവര്‍ ഉള്‍പ്പെടെ ഒമ്പത് പ്രതികളായിരുന്നു ഉണ്ടായിരുന്നത്. ഇവരെയാണ് കോടതി കുറ്റവിമുക്തരാക്കിയത്. കെ - റെയില്‍ കുറ്റി പിഴുത് മാറ്റിയതിലൂടെ സംസ്ഥാന സര്‍ക്കാരിന് 7594 രൂപയുടെ നഷ്ടം വരുത്തി എന്നതായിരുന്നു കേസ്.

പൊതുമുതല്‍ നശിപ്പിക്കുന്നത് തടയല്‍ നിയമ പ്രകാരം ഗാന്ധിനഗര്‍ പൊലീസ് ആണ് കേസെടുത്തിരുന്നത്. എന്നാല്‍ കെ - റെയില്‍ ഡെവലപ്മെന്റ് കോര്പറേഷന് ലിമിറ്റഡ് എന്ന സ്ഥാപനം സംസ്ഥാന സര്‍ക്കാരിന്റെയോ കേന്ദ്ര സര്‍ക്കാരിന്റെയോ ഭാഗമല്ല എന്ന് ചൂണ്ടിക്കാട്ടി പ്രതികള്‍ കോടതിയില്‍ അപേക്ഷ നല്‍കുകയായിരുന്നു. അതിനാല്‍ കുറ്റം പൊതുമുതല്‍ നശിപ്പിക്കല്‍ തടയല്‍ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നും പ്രതികള്‍ കോടതിയെ അറിയിച്ചു.
പ്രതികളുടെ വാദം അംഗീകരിച്ചാണ് കോടതി നടപടി. പ്രതികള്‍ അന്യായമായി സംഘം ചേര്‍ന്ന് ലഹളയുണ്ടാക്കിയെന്ന പ്രോസിക്യൂഷന് വാദം തെളിയിക്കാന്‍ കഴിഞ്ഞില്ലെന്ന് മജിസ്ട്രേറ്റ് നിരീക്ഷിച്ചു. കെ-റെയില്‍ കോര്പറേഷന് ലിമിറ്റഡ് സ്ഥാപിച്ച കുറ്റികള്‍ പൊതുസ്ഥലത്താണെന്ന് തെളിയിക്കുന്ന ഔദ്യോഗിക ഗസറ്റ് പബ്ലിക്കേഷന്‍ ഹാജരാക്കാനും പ്രോസിക്യൂഷന് സാധിച്ചിരുന്നില്ല.
കെ - റെയില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗമാണെന്ന് തെളിയിക്കുന്ന രേഖയും കോടതിയില്‍ ഹാജരാക്കിയിരുന്നില്ല. മാത്രമല്ല കല്ലിടുന്നതിന് മുമ്പ് സ്ഥല ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നില്ല എന്നും പ്രതികള്‍ക്ക് വേണ്ടി ഹാജരായ അഡ്വ. ജയ്സണ്‍ ജോസഫ് ഒഴുകയില്‍, അഡ്വ. കെ ആര് രാജേഷ്, അഡ്വ. നൃപന് വടക്കന്‍ എന്നിവര്‍ കോടതിയില്‍ ഉന്നയിച്ചു. ഇതെല്ലാം പരിഗണിച്ചാണ് കോടതി നടപടി
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications