കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഏറ്റുമാനൂര്‍ ചന്തയില്‍ 33 പേര്‍ക്ക് കൊവിഡ്, രോഗം സ്ഥിരീകരിച്ചത് ആന്റിജന്‍ പരിശോധനയില്‍

Google Oneindia Malayalam News

കോട്ടയം: ഏറ്റുമാനൂര്‍ ചന്ത കേന്ദ്രീകരിച്ച് നടത്തിയ കൊവിഡ് ആന്റിജന്‍ പരിശോധനയില്‍ ഇന്ന് 33 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നേരത്തെ മത്സ്യ മാര്‍ക്കറ്റില്‍ നടത്തിയ പരിശോധനയില്‍ എട്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. നിലവില്‍ ആരോഗ്യ വകുപ്പ് ഹൈറിസ്‌ക് മേഖലയായി പ്രഖ്യാപിച്ച സ്ഥലമാണ് ഏറ്റുമാനൂര്‍ ചന്ത. മാതൃഭൂമി ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

covid

പേരൂര്‍ റോഡിലുള്ള സ്വകാര്യ പച്ചക്കറി ചന്തയിലെ 50 പേരുടെ സ്രവമാണ് ആന്റിജന്‍ പരിശോധനയ്ക്ക് ശേഖരിച്ചത്. ഇവരില്‍ 33 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പരിശോധന ഇപ്പോഴും തുടരുകയാണെന്നാണ് വിവരം. അടുത്ത ദിവസങ്ങളില്‍ പരിശോധന നട്തുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. കോട്ടയത്തെ ചന്ത കേന്ദ്രീകരിച്ച് രോഗവ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. രോഗവ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.

അതേസമയം, സംസ്ഥാനത്ത് ഇന്ന് 702 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇന്ന് 745 പേര്‍ക്കാണ് കേരളത്തില്‍ രോഗമുക്തി. 483 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. 35 പേരുടെ ഉറവിടം വ്യക്തമല്ല. 75 പേര്‍ വിദേശത്ത് നിന്നെത്തിയവരാണ്. ഇന്ന് രണ്ട് മരണമാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. തിരുവനന്തപുരം:161, കൊല്ലം:22, ആലപ്പുഴ:30, കോട്ടയം:59, എറണാകുളം:15, പത്തനംതിട്ട:17, ഇടുക്കി:70, തൃശൂര്‍:40, പാലക്കാട്:41, മലപ്പുറം:86, കോഴിക്കോട്:68, കണ്ണൂര്‍:38, കാസര്‍ഗോഡ്:38, വയനാട്:17 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്.

English summary
Covid Confirmed for 33 people in kottayam Ettumanoor market
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X