കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോട്ടയത്ത് രണ്ടും കൽപ്പിച്ച് സിപിഐ; കാഞ്ഞിരപ്പള്ളി കൈവിടില്ല, ലക്ഷ്യം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവും

Google Oneindia Malayalam News

കോട്ടയം; കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം എൽഡിഎഫിലേക്ക് വരാനുള്ള നീക്കങ്ങൾക്ക് ചരടുവലിച്ചപ്പോൾ തന്നെ ഇതിനെ ശക്തമായി എതിർത്തിരുന്നത് സിപിഐ ആയിരുന്നു. ജോസ് വിഭാഗത്തെ കൂടെ കൂട്ടി തിരഞ്ഞെടുപ്പിനെ നേരിടേണ്ടി സാഹചര്യം എൽഡിഎഫിന് ഇല്ലെന്നായിരുന്നു സിപിഐ നിലപാട്. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് ജോസ് എത്തിയാൽ മുന്നണിക്കുണ്ടാകുന്ന നേട്ടം കൂടി വിലയിരുത്തിയതോടെ സിപിഐ അയഞ്ഞു. അതേസമയം ജോസ് എത്തിയതോടെ മുന്നണിയിലെ രണ്ടാം സ്ഥാനം നഷ്ടമാകുമോയെന്ന ഭീതിയിലാണ് സിപിഐ. ഇതോടെ കോട്ടയം ജില്ലയിൽ മുന്നണിക്കുള്ളിൽ തന്നെ പോരാട്ടം കടുപ്പിച്ചിരിക്കുകയാണ് പാർട്ടി.

എതിർപ്പുയർത്തിയത് സിപിഐ

എതിർപ്പുയർത്തിയത് സിപിഐ

രണ്ടാം സ്ഥാനം നഷ്ടമാകുമെന്ന ഭീതി തന്നെയായിരുന്നു ജോസിനെ മുന്നണിയിലേക്ക് സ്വീകരിക്കുന്നതിൽ നിന്ന് സിപിഐയെ പിന്നോട്ടടിച്ചത്. സീറ്റ് വിഭജന ചർച്ചകൾ തുടങ്ങിയതോടെ തങ്ങളുടെ ആശങ്കകൾ തെറ്റിയില്ലെന്ന് സിപിഐയ്ക്ക് ബോധ്യപ്പെട്ടു. ജില്ലാ പഞ്ചായത്തിലായിരുന്നു ആദ്യ തർക്കം ഉടലെടുത്തത്.

ആദ്യ തിരിച്ചടി ജില്ലാ പഞ്ചായത്തിൽ

ആദ്യ തിരിച്ചടി ജില്ലാ പഞ്ചായത്തിൽ

11 സീറ്റുകൾ ജില്ലാ പഞ്ചായത്തിൽ ജോസ് പക്ഷം ആവശ്യമുന്നയിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് വിജയം തങ്ങൾക്ക് അഭിമാന പ്രശ്നം ആണെന്നതിനാൽ സീറ്റ് കാര്യത്തിൽ വിട്ട് വീഴ്ച ചെയ്യില്ലെന്നായിരുന്നു കേരള കോൺഗ്രസ് നിലപാട്.ഇതോടെ സിപിഎം വെട്ടിലായി. ഇതോടെ സിപിഐയുടെ സീറ്റുകൾ വിട്ടുനൽകാനായിരുന്നു സിപിഎം നിർദ്ദേശം.

വഴങ്ങി ജോസ്

വഴങ്ങി ജോസ്

രണ്ട് സീറ്റുകൾ വിട്ടുനൽകാൻ ആവശ്യപ്പെട്ടെങ്കിലും സിപിഐ വഴങ്ങിയില്ല. ഒടുവിൽ സിപിഐയുടെ കടുംപിടിത്തത്തിന് മുൻപിൽ 1 സീറ്റ് നേടി ജോസ് വിഭാഗത്തിന് തൃപ്തിപ്പെടേണഅടി വന്നു. ഇതുവരെ കോട്ടയം ജില്ലയിൽ 20 സീറ്റാണ് സിപിഐ വിട്ടു നൽകിയത്.

നിയമസഭ തിരഞ്ഞെടുപ്പിലും

നിയമസഭ തിരഞ്ഞെടുപ്പിലും

അതേസമയം ഈ വിട്ടുവീഴ്ചകൾ വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിലും നടത്തേണ്ടി വരുമെന്ന ഭീതി സിപിഐയ്ക്കുണ്ട്.പ്രത്യേകിച്ച് സിപിഐയുടെ സീറ്റായ കാഞ്ഞിരപ്പള്ളിയിൽ കേരള കോൺഗ്രസിന് കണ്ണുള്ള സാഹചര്യത്തിൽ. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വീടിരിക്കുന്ന മണ്ഡലം അങ്ങനെ അങ്ങ് വിട്ട് കൊടുക്കാൻ സിപിഐ തയ്യാറാകില്ല.

ആവശ്യം ഉയർത്തും

ആവശ്യം ഉയർത്തും

നേരത്തേ ജയിച്ച സീറ്റുകൾ മാത്രം സിറ്റിങ്ങ് സീറ്റുകളാക്കി കണക്കാക്കി അവിടെ അതത് പാർട്ടികൾക്ക് വിജയിക്കാമെന്ന് എൽഡിഎഫിൽ ഉയർന്ന സീറ്റ് ചർച്ചകൾ കാഞ്ഞിരപ്പള്ളി ജോസിന് നൽകാനുള്ള നീക്കത്തിന്റെ കൂടി ഭാഗമാണെന്ന് സിപിഐ കണക്ക് കൂട്ടുന്നു. അതേസമയം കാഞ്ഞിരപ്പള്ളി കിട്ടിയില്ലേങ്കിൽ ജോസിനും അത് തിരിച്ചടിയായേക്കും.

ജോസിനും ആശങ്ക

ജോസിനും ആശങ്ക


സീറ്റ് കിട്ടിയില്ലേങ്കിൽ സിറ്റിംഗ് എംഎൽഎയായ എൻ ജയരാജ് യുഡിഎഫിലേക്ക് മറിയുമെന്ന ആശങ്ക ജോസിന് ഉണ്ട്. അതിനാൽ കാഞ്ഞിരപ്പള്ളിക്കായി ജോസും പോരാടും. ഈ സാഹചര്യത്തിൽ ജോസിനെ പ്രതിരോധിക്കാൻ എന്ത് വിലകൊടുത്തും തദ്ദേശ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ നേടാനാണ് സിപിഐ ലക്ഷ്യം വെയ്ക്കുന്നത്.

150 സീറ്റ്

150 സീറ്റ്

ത്രിതല പഞ്ചായത്തിൽ കോട്ടയം ജില്ലയിൽ 210 സീറ്റുകളിലാണ് സിപിഐ മത്സരിക്കുന്നത്. 150 സീറ്റെങ്കിലും ഇക്കുറി വിജയിക്കണമെന്നാണ് സിപിഐ ലക്ഷ്യം. കഴിഞ്ഞ തവണ 112 സീറ്റുകളിലായിരുന്നു വിജയം. വൈക്കം ഉൾപ്പെടയുള്ള പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളിൽ വിജയംആവർത്തിക്കാനാകുമെന്ന് സിപിഎ പ്രതീക്ഷിക്കുന്നു.

പ്രസിഡന്റ് സ്ഥാനവും

പ്രസിഡന്റ് സ്ഥാനവും

അതേസമയം കേരള കോൺഗ്രസിന്റെ സഹായമുണ്ടെങ്കിൽ പാലാ കടുത്തുരുത്തി , കാഞ്ഞിരപ്പള്ളി മേഖലകളിൽ മുന്നേറ്റം നേടാനാകുമെന്ന് സിപിഐ കണക്ക് കൂട്ടുന്നു. ജില്ലാ പഞ്ചായത്തിൽ 3 സീറ്റ് വിജയിച്ചാൽ പ്രസിഡന്റ് സ്ഥാനവും സിപിഐ ആവശ്യപ്പെട്ടേക്കും.

Recommended Video

cmsvideo
കേരളം വലിയ അപകടത്തിലേയ്‌ക്കെന്ന് മുന്നറിയിപ്പ് | Oneindia Malayalam
പ്രയോജനപ്പെടുത്തും

പ്രയോജനപ്പെടുത്തും

വിജയ സാധ്യത മാത്രം ലക്ഷ്യം വെച്ചാണ് പാർട്ടിയുടെപ്രവർത്തനമെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വിപി ബിനു മനോരമയോട് പ്രതികരിച്ചു. ശക്തമായ പ്രചരണമാണഅ നയിക്കുന്നത്. കേരള കോൺഗ്രസിന്റെ സഹായം ചില ഇടങ്ങളിൽ പാർട്ടി പ്രയോജനപ്പെടുത്തുമെന്നും വിപി ബിനു വ്യക്തമാക്കി.

നിയുക്ത അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന് വീണ് പരിക്ക്, പട്ടിയോടൊപ്പം കളിക്കുന്നതിനിടെനിയുക്ത അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന് വീണ് പരിക്ക്, പട്ടിയോടൊപ്പം കളിക്കുന്നതിനിടെ

മമതയോട് ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെടും, ബംഗാളില്‍ വന്‍ നീക്കവുമായി ബിജെപി!!മമതയോട് ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെടും, ബംഗാളില്‍ വന്‍ നീക്കവുമായി ബിജെപി!!

English summary
CPI may demand Kottayam district panchayath president post if win 3 seats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X