കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജോസ് കെ മാണി വന്നത് എല്‍ഡിഎഫിന് നേട്ടമാകും; സ്വാധീനമില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് കാനം രാജേന്ദ്രന്‍

Google Oneindia Malayalam News

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ജോസ് കെ മാണി നേതൃത്വം നല്‍കുന്ന കേരള കോണ്‍ഗ്രസ് (എം) എല്‍ഡിഎഫിന്റെ ഭാഗമായത്. ജോസ് പക്ഷം എല്‍ഡിഎഫിലെത്തിയാല്‍ നേട്ടമാകുമെന്ന് നേരത്തെ പറഞ്ഞത് സിപിഎം ആണ്. കേരള കോണ്‍ഗ്രസിന്റെ വരവ് ആശങ്കയോടെയാണ് സിപിഐ കണ്ടിരുന്നത്. കാരണം മറ്റൊന്നുമല്ല, വര്‍ഷങ്ങളായി മല്‍സരിച്ചിരുന്ന പല സീറ്റുകളും വിട്ടുകൊടുക്കേണ്ടി വരുമെന്ന ആശങ്കയായിരുന്നു.

എന്നാല്‍ ജോസ് പക്ഷം മുന്നണയിലെത്തിയത് എല്‍ഡിഎഫിന് നേട്ടമാകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മനോരമയോട് പറഞ്ഞു. കേരള കോണ്‍ഗ്രസ് ജനസ്വാധീനമില്ലാത്ത പാര്‍ട്ടിയാണ് എന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാറുന്ന രാഷ്ട്രീയത്തെ കുറിച്ചും കാനം പ്രതികരിച്ചു. കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ....

ഇത്തവണ മേല്‍ക്കൈ

ഇത്തവണ മേല്‍ക്കൈ

കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ എല്‍ഡിഎഫിന് ഇത്തവണ മേല്‍ക്കൈ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കാനം രാജേന്ദ്രന്‍. അതിന് കാരണം മറ്റൊന്നുമല്ല. ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് എല്‍ഡിഎഫിലെത്തിയതു തന്നെയാണ്.

യുഡിഎഫ് ദുര്‍ബലമായി

യുഡിഎഫ് ദുര്‍ബലമായി

ജോസ് കെ മാണി വിഭാഗം യുഡിഎഫ് വിട്ടതോടെ ആ മുന്നണി ദുര്‍ബലമായി എന്ന് കാനം രാജേന്ദ്രന്‍ പറയുന്നു. യുഡിഎഫ് ദുര്‍ബലമാകുന്നത് എല്‍ഡിഎഫിന് നേട്ടമാണ്. ആ മെച്ചം ഇടതുമുന്നണിക്കുണ്ടാകുമെന്നും കാനം രാജേന്ദ്രന്‍ എടുത്തു പറയുന്നു. തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് നേടുമെന്നും കാനം പ്രതീക്ഷ പ്രകടിപ്പിച്ചു.

 സിപിഎം നേരത്തെ പറഞ്ഞു

സിപിഎം നേരത്തെ പറഞ്ഞു

മധ്യകേരളത്തില്‍ കേരള കോണ്‍ഗ്രസ് പ്രധാന കക്ഷിയാണ്. അവരുടെ വരവ് മുന്നണിക്ക് ഗുണം ചെയ്യുമല്ലോ എന്നും കാനം രാജേന്ദ്രന്‍ മറിച്ച് ചോദിക്കുന്നു. കോട്ടയം ജില്ലാ പഞ്ചായത്ത് ഇത്തവണ എല്‍ഡിഎഫ് പിടിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഇടതുമുന്നണി നേതാക്കള്‍. സിപിഎം ഈ പ്രതീക്ഷ നേരത്തെ പ്രകടിപ്പിച്ചിരുന്നു.

വര്‍ഷങ്ങള്‍ രണ്ടു പക്ഷത്ത്

വര്‍ഷങ്ങള്‍ രണ്ടു പക്ഷത്ത്

കേരള കോണ്‍ഗ്രസും സിപിഐയും വര്‍ഷങ്ങളായി രണ്ട് മുന്നണിയുടെ ഭാഗമായിരുന്നു. ആ നിലയ്ക്ക് പലതും അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞിട്ടുണ്ട്. രാഷ്ട്രീയം മാത്രമാണ് പഴയ വിമര്‍ശനങ്ങളിലെല്ലാമുള്ളത്. വ്യക്തിപരമായി ഒന്നുമില്ല. പഴയ നിലപാടും പുതിയ രാഷ്ട്രീയ പശ്ചാത്തലത്തിലുള്ള നിലപാടും വ്യത്യാസമുണ്ടാകുമെന്നും കാനം രാജേന്ദ്രന്‍ സൂചിപ്പിച്ചു.

വിട്ടുകൊടുക്കാതെ സിപിഐ

വിട്ടുകൊടുക്കാതെ സിപിഐ

കോട്ടയം ജില്ലാ പഞ്ചായത്തില്‍ സീറ്റ് വിഭജനം ഇത്തവണ വളരെ പ്രയാസമായിരുന്നു. കേരള കോണ്‍ഗ്രസ് 12 സീറ്റ് ആവശ്യപ്പെട്ടാണ് എല്‍ഡിഎഫിനെ പ്രതിസന്ധിയിലാക്കിയത്. സിപിഐ കൂടുതല്‍ സീറ്റ് വിട്ടുകൊടുക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു. എന്നാല്‍ സിപിഐ വഴങ്ങിയില്ല. ഒടുവില്‍ സിപിഎം, കേരള കോണ്‍ഗ്രസ് കക്ഷികള്‍ ഒമ്പത് വീതം സീറ്റുകളിലും ബാക്കി നാലില്‍ സിപിഐയും മല്‍സരിക്കുകയായിരുന്നു.

പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചു

പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചു

കോട്ടയത്തെ സീറ്റ് വിഭജന വിഷയത്തില്‍ കഴിഞ്ഞ ദിവസം എന്‍സിപി നേതാവ് മാണി സി കാപ്പന്‍ പരസ്യമായ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. എന്‍സിപിക്ക് നീതി കിട്ടിയില്ല എന്നാണ് മാണി സി കാപ്പന്‍ പറഞ്ഞത്. പാലാ നഗരസഭയില്‍ ഒരു സീറ്റ് മാത്രം നല്‍കിയ കാര്യം അദ്ദേഹം എടുത്തുപറഞ്ഞിരുന്നു. മുന്നണി ഈ വിഷയം ചര്‍ച്ച ചെയ്യണമെന്നാണ് മാണി സി കാപ്പന്‍ പറഞ്ഞതെന്ന് കാനം രാജേന്ദ്രന്‍ പ്രതികരിച്ചു.

 എന്‍സിപിയില്‍ മറുചേരി

എന്‍സിപിയില്‍ മറുചേരി

അതേസമയം, മാണി സി കാപ്പനെ തള്ളിയാണ് എകെ ശശീന്ദ്രന്‍ എംഎല്‍എ പ്രതികരിച്ചത്. കോട്ടയത്ത് എന്‍സിപിയില്‍ പ്രശ്‌നങ്ങളില്ലെന്നും സീറ്റ് തര്‍ക്കം പരിഹരിച്ച ശേഷമാണ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങിയതെന്നും ശശീന്ദ്രന്‍ പറഞ്ഞു. മാണി സി കാപ്പന്റെ പരാതി നേരത്തെ പരിഹരിച്ചതാണെന്നും ശശീന്ദ്രന്‍ പറഞ്ഞു.

Recommended Video

cmsvideo
Political workers attack voters in kizhakkambalam

യുഡിഎഫ് മുന്നേറും; എല്‍ഡിഎഫിന്റെ സീറ്റുകള്‍ പിടിക്കും, പിണറായിയോട് അഭ്യര്‍ഥനയുമായി സുധാകരന്‍യുഡിഎഫ് മുന്നേറും; എല്‍ഡിഎഫിന്റെ സീറ്റുകള്‍ പിടിക്കും, പിണറായിയോട് അഭ്യര്‍ഥനയുമായി സുധാകരന്‍

English summary
CPI State Secretary Kanam Rajendran says LDF will get benefit in Kottayam from Kerala Congress Entry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X