Get Updates
Get notified of breaking news, exclusive insights, and must-see stories!

പിസി ജോര്‍ജിന് വീണ്ടും കല്ലുകടി, കൂവലിന് ശേഷം പൂഞ്ഞാറിൽ കയ്യാങ്കളിയും, പൊട്ടിത്തെറിച്ച് പിസി ജോർജ്

പൂഞ്ഞാര്‍: ഈരാറ്റുപേട്ടയില്‍ വെച്ച് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നാട്ടുകാര്‍ കൂവിയതിന് ശേഷം പിസി ജോര്‍ജിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വീണ്ടും അനിഷ്ട സംഭവങ്ങള്‍. പ്രചാരണ സ്ഥലത്തെ സംഘര്‍ഷം കാരണം പിസി ജോര്‍ജിന് പ്രസംഗം പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു.

ജനപക്ഷത്തിന്റെയും സിപിഎമ്മിന്റെയും പ്രവര്‍ത്തകര്‍ തമ്മിലാണ് ഏറ്റുമുട്ടിയത്. വിശദാംശങ്ങള്‍ ഇങ്ങനെ..

 ഈരാറ്റുപേട്ടയില്‍ കൂവൽ

ഈരാറ്റുപേട്ടയില്‍ കൂവൽ

കഴിഞ്ഞ ദിവസമാണ് തിരഞ്ഞെടുപ്പ് വാഹന പ്രചാരണ ജാഥയ്ക്കിടെ പിസി ജോര്‍ജിനെ നാട്ടുകാര്‍ ചേര്‍ന്ന് കൂവിയത്. ഈരാറ്റുപേട്ടയില്‍ വെച്ചായിരുന്നു സംഭവം. തുടര്‍ന്ന് നാട്ടുകാരോട് പിസി ജോര്‍ജ് മോശമായ ഭാഷയില്‍ പ്രതികരിക്കുന്ന വീഡിയോ വൈറലായിരുന്നു. പിന്നാലെ ഈരാറ്റുപേട്ടയിലെ പ്രചരണം നിര്‍ത്തി വെയ്ക്കുന്നതായും തീവ്രവാദികളാണ് തന്നെ കൂവിയത് എന്നും അവരുടെ വോട്ട് വേണ്ടെന്നും പിസി ജോര്‍ജ് പ്രതികരിച്ചു

 പ്രചാരണത്തിനിടെ സംഘര്‍ഷം

പ്രചാരണത്തിനിടെ സംഘര്‍ഷം

പൂഞ്ഞാര്‍ മണ്ഡലത്തിലെ പാറത്തോട്ടിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് സംഘര്‍ഷം ഉണ്ടായത്. പിസി ജോര്‍ജിന്റെ പ്രസംഗം നടന്ന് കൊണ്ടിരിക്കെ പ്രദേശത്ത് കൂടി യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും വാഹന പ്രചരണ ജാഥകള്‍ കടന്ന് പോയിരുന്നു. ഇതോടെ പിസി ജോര്‍ജിന് പ്രസംഗിക്കാന്‍ കഴിയാതായി. ഇത്തരം പ്രവണതകള്‍ ശരിയല്ലെന്ന് ആവര്‍ത്തിക്കരുതെന്നും പിസി ജോര്‍ജ്ജ് ആവശ്യപ്പെട്ടു.

പ്രസംഗം അവസാനിപ്പിച്ചു

പ്രസംഗം അവസാനിപ്പിച്ചു

എന്നാല്‍ അതിന് ശേഷവും ഇടതുപക്ഷത്തിന്റെ പ്രചാരണ വാഹനങ്ങള്‍ ഇത് വഴി കടന്ന് പോയി. ഇതോടെയാണ് ജനപക്ഷത്തിന്റെയും ഇടതുപക്ഷത്തിന്റെയും പ്രവര്‍ത്തകര്‍ തമ്മിലുളള ഏറ്റുമുട്ടലിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്. ഇതോടെ പിസി ജോര്‍ജ് താന്‍ പ്രസംഗം അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞ് മടങ്ങി. ഇടത് മുന്നണി പ്രവര്‍ത്തകര്‍ തന്റെ പ്രചരണം അലങ്കോലമാക്കിയെന്ന് പിസി ജോര്‍ജ് ആരോപിച്ചു.

വർഗ്ഗീയ സംഘടനയുടെ വക്താക്കൾ

വർഗ്ഗീയ സംഘടനയുടെ വക്താക്കൾ

പിസി ജോർജിന്റെ പ്രതികരണം ഇങ്ങനെ: '' വർഗീയ സംഘർഷമുണ്ടാക്കാൻ ശ്രമം നടക്കുന്നെന്ന ഉത്തമ ബോധ്യത്തിൻ്റെ അടിസ്ഥാനത്തിലാണ് , നാടിനെ സംഘർഷത്തിലേക്ക് തള്ളിവിടാതിരിക്കാൻ ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലെ പ്രചരണം ഞാൻ അവസാനിപ്പിച്ചത്. എന്നാൽ മണ്ഡലത്തിലെ മറ്റു പഞ്ചായത്തുകളിൽ എത്തി പര്യടനം അലങ്കോലപ്പെടുത്തുക എന്ന അടുത്ത മാർഗ്ഗം സ്വീകരിച്ചിരിക്കുയാണ് ചില സംഘടനകൾ. ഈ നാട്ടിൽ മത്സര രംഗത്തില്ലാത്ത വർഗ്ഗീയ സംഘടനയുടെ വക്താക്കൾ ഒരുമുന്നണി സ്ഥാനാർത്ഥിയുടെ മറവിൽ എന്നെ പിന്തുടരുന്നെങ്കിൽ അവർ തമ്മിലുള്ള അന്തർധാരയെന്തെന്ന് ഈ നാട്ടിലെ ജനം മനസ്സിലാക്കട്ടെ.

Recommended Video

cmsvideo
    #KLElection 2021 പിസി ജോർജിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വീണ്ടും സംഘർഷം
    മേലിൽ ഇവരുടെ വോട്ട് തനിക്ക് വേണ്ടാ

    മേലിൽ ഇവരുടെ വോട്ട് തനിക്ക് വേണ്ടാ

    കഴിഞ്ഞ തിരഞ്ഞെടുപ്പിൽ SDPI എന്നെ പിന്തുണക്കുനെന്ന് പ്രഖ്യാപിച്ചു. എന്നാൽ അതിനർത്ഥം ഈ നാട്ടിൽ അവരുടെ ജനാധിപത്യ വിരുദ്ധ ഫാസിസ്റ്റ് നിലപാടുകളെ ഞാൻ പിന്തുണക്കുന്നില്ല. ഈ സംഘടനയുടെ പിൻബലത്തിൽ മഹാരാജാസ് കോളേജിലെ വിദ്യാർത്ഥി അഭിമന്യുവിന്റേതുൾപ്പടെ നിരവധി കൊലപാതകങ്ങളും അക്രമങ്ങളും ഈ നാട്ടിൽ നടക്കുന്നതിന് മുൻപ് തന്നെ ഇവരുമായി യാതൊരുവിധ ബന്ധവുമില്ല എന്ന് പത്രക്കുറിപ്പിലൂടെ പ്രഖ്യാപിച്ചിട്ടുള്ളതും മേലിൽ ഇവരുടെ വോട്ട് തനിക്ക് വേണ്ടാ എന്നും ആർജ്ജവ്വത്തോടെ അന്ന് പറഞ്ഞിട്ടുള്ളതുമാണ്.

    അവിശുദ്ധ ബന്ധം

    അവിശുദ്ധ ബന്ധം

    ഇടതുപക്ഷ പ്രവർത്തകർ നെഞ്ചേറ്റി നടന്ന അഭിമന്യുവിനെ കൊലചെയ്തവരുമായി മാണി ഗ്രൂപ്പ് സ്ഥാനാർഥി ഉണ്ടാക്കിയ അവിശുദ്ധ ബന്ധമാണ് ഈ സംഘടനക്ക് സാന്നിധ്യമുള്ള സ്ഥലങ്ങളിൽ എല്ലാം സംഘർഷം മനഃപൂർവ്വം സൃഷ്ട്ടിക്കപ്പെടുന്നത്. നാളിതുവരെയും മുന്നണികളെയും അവരെ ഇരുട്ടിൻറെ മറവിൽ സഹായിക്കാനെത്തുന്ന നാടിന് ശാപമായി മാറിക്കൊണ്ടിരിക്കുന്ന വർഗീയ വിപത്തുകളെയും പൂഞ്ഞാറിൻറെ മണ്ണിൽ നിന്ന് തുരത്തിയോടിച്ചാണ് ഈ നാട് നട്ടെല്ല് വളക്കാതെ നിന്നിട്ടുള്ളത്. ഇനി അങ്ങോട്ടും ഈ നാട് അഴിമതിക്കും അക്രമത്തിനും, വർഗീയതക്കുമെതിരെ നെഞ്ച് വിരിച്ച് നിൽക്കുമെന്ന് ഒരിക്കൽ കൂടി ഓർമപ്പെടുത്തുന്നു''.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+