പാലായിൽ ജോസ് കെ മാണിയുടെ കാലുവാരിയത് ആര്? പരാതി അന്വേഷിക്കാൻ കമ്മീഷനെ നിയോഗിച്ച് സിപിഎം
കോട്ടയം; പാലായിൽ ജോസ് കെ മാണിയുടെ തിരഞ്ഞെടുപ്പ് പരാജയത്തെ കുറിച്ച് പരിശോധിക്കാൻ രണ്ടംഗ കമ്മീഷനെ നിയോഗിച്ച് സിപിഎം. ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച തിരുമാനം. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ എം പി ജോസഫ്, ടി ആർ രഘുനാഥ് എന്നിവരാണ് അംഗങ്ങൾ.

പാലായിൽ തന്റെ പരാജയത്തിന് കാരണം സിപിഎം പ്രവർത്തകർ കാലുവാരിയതാണെന്ന പരാതി ജോസ് കെ മാണി നേതൃത്വത്തോട് പരാതിപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം ചേർന്ന പാർട്ടി സംസ്ഥാന സമിതി യോഗത്തിൽ പരാതി അന്വേഷിക്കാൻ കമ്മീഷനെ നിയോഗിക്കാൻ തിരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ ഘടകത്തിന് നിർദ്ദേശം നൽകിയത്.
ശ്ലീവാച്ചന്റെ കെട്ട്യോളാകെ മാറിപോയി; മാലാഖയെ പോലെ വീണ നന്ദകുമാർ, ചിത്രങ്ങൾ
നിയമസഭ തിരഞ്ഞെടുപ്പിൽ ഇത്തവണ 18500 വോട്ടിനെങ്കിലും ജോസ് വിജയിക്കുമെന്നായിരുന്നു വോട്ടെടുപ്പിന് പിന്നാലെ എൽഡിഎഫ് കണക്ക് കൂട്ടൽ. കേരള കോൺഗ്രസ് (എം) നും സിപിഎമ്മിനുമായി 70,000 വോട്ടുകൾ എന്നായിരുന്നു വിലയിരുത്തിയത്. എന്നാൽ എൽഡിഎഫ് പ്രതീക്ഷകളെയെല്ലാം അസ്ഥാനത്താക്കികൊണ്ട് മുന്നണി വിട്ട മാണി സി കാപ്പൻ വിജയിച്ച് കയറുകയായിരുന്നു. കാപ്പന് 69804 വോട്ടുകളാണ് കിട്ടിയത്.
മറുവശത്ത് ജോസിന് 2019 ലെ ഉപതിരഞ്ഞെടുപ്പിൽ ജോസ് ടോമിന് കിട്ടിയതിനേക്കാൾ 3232 വോട്ട് മാത്രമാണ് അധികമായി നേടാൻ സാധിച്ചത് സിപിഎമ്മിന്റെ സ്വാധീന മേഖലകളിൽ ഉൾപ്പെടെ കടുത്ത തിരിച്ചടിയാണ് ജോസ് നേരിട്ടത്.












Click it and Unblock the Notifications