• search
 • Live TV
കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

പിസി ജോര്‍ജിനെതിരെ സിപിഎമ്മിന്റെ കിടിലന്‍ നീക്കം; കെജെ തോമസ് പൂഞ്ഞാറില്‍? കേരള കോണ്‍ഗ്രസിനെ വെട്ടും

കോട്ടയം: നിമയസഭാ തിരഞ്ഞെടുപ്പില്‍ വളരെ ആത്മവിശ്വാസത്തോടെയാണ് സിപിഎം ഇറങ്ങുന്നത്. തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ ലഭിച്ച വിജയം ജനങ്ങള്‍ ഇടതുപക്ഷത്ത കൈവിടില്ല എന്ന വ്യക്തമായ സൂചനയായിരുന്നു. എന്നാല്‍ അടുത്തിടെ യുഡിഎഫ് ക്യാമ്പ് നടത്തുന്ന നീക്കങ്ങള്‍ സിപിഎമ്മില്‍ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.

അസ്സമിലെ വനിതാ തൊഴിലാളികള്‍ക്കൊപ്പം പ്രിയങ്കാഗാന്ധി, ചിത്രങ്ങള്‍ കാണാം

ഉദ്യോഗാര്‍ഥികളുടെ സമരം അവസാനിച്ചെങ്കിലും യുവജനതയെ സര്‍ക്കാരിന് എതിരാക്കുമോ എന്നാണ് ആശങ്ക. എങ്കിലും ശക്തരായ സ്ഥാനാര്‍ഥികളെ നിര്‍ത്തിയാല്‍ വിജയം ഉറപ്പാണെന്ന് പാര്‍ട്ടി വിലയിരുത്തുന്നു. കോട്ടയം ജില്ലയില്‍ വ്യത്യസ്തമായ ചില ചര്‍ച്ചകള്‍ ഇടതുക്യാമ്പില്‍ നടക്കുന്നു എന്നാണ് വിവരം. വിശദാംശങ്ങള്‍ ഇങ്ങനെ....

തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം...

തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം...

തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം എല്‍ഡിഎഫിനായിരുന്നു സംസ്ഥാനത്ത് മേല്‍ക്കൈ. എന്നാല്‍ പിന്നീട് യുഡിഎഫ് നടത്തിയ ചില നീക്കങ്ങള്‍ ഒപ്പത്തിനൊപ്പം എന്ന നിലയിലേക്ക് എത്തിക്കാന്‍ സാധിച്ചിട്ടുണ്ട്. ഏറ്റവും ഒടുവില്‍ പുറത്തുവന്ന സര്‍വ്വെകളില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള അന്തരം കുറഞ്ഞിട്ടുണ്ട്.

യുഡിഎഫ് വരുത്തിയ മാറ്റം

യുഡിഎഫ് വരുത്തിയ മാറ്റം

ഉമ്മന്‍ ചാണ്ടിയെ കളത്തിലിറക്കാന്‍ സാധിച്ചതാണ് യുഡിഎഫിന് പ്രതീക്ഷ നല്‍കിയത്. ഐശ്വര്യ കേരള യാത്രയ്ക്കിടെ ഒട്ടേറെ സിനിമാ താരങ്ങള്‍ കോണ്‍ഗ്രസ് വേദിയിലെത്തി. എന്‍സിപിയിലെ ഒരു വിഭാഗവും ബിഡിജെഎസിലെ ഒരു വിഭാഗവും യുഡിഎഫിനൊപ്പമായി. ചില പ്രകടമായ രാഷ്ട്രീയ മാറ്റങ്ങള്‍ കാണാനിടയായി.

സമരങ്ങള്‍ ഏറ്റെടുത്ത് കോണ്‍ഗ്രസ്

സമരങ്ങള്‍ ഏറ്റെടുത്ത് കോണ്‍ഗ്രസ്

തൊട്ടുപിന്നാലെയാണ് മല്‍സ്യബന്ധനവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ കമ്പനിയുമായുണ്ടാക്കിയ ധാരണ വിവാദം. കൂടെ ഉദ്യോഗാര്‍ഥികളുടെ സമരവും. ഇവ രണ്ടും ഏറ്റെടുത്ത് കോണ്‍ഗ്രസ് ഒരു പടി കൂടി കടന്നു നിന്നു. ഐശ്വര്യ കേരള യാത്രയ്ക്ക് പിന്നാലെ യുഡിഎഫ് തീരദേശ യാത്ര നടത്തുന്നതും തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ്.

മധ്യകേരളത്തില്‍ പ്രതീക്ഷ

മധ്യകേരളത്തില്‍ പ്രതീക്ഷ

എന്നാല്‍ മധ്യകേരളത്തില്‍ മുന്നേറാന്‍ ഇടതുപക്ഷത്തിന് സാധിക്കുമെന്ന പ്രതീക്ഷയാണ് സിപിഎമ്മിനുള്ളത്. മിക്കപ്പോഴും യുഡിഎഫിനൊപ്പം നിന്നിട്ടുള്ള മധ്യകേരളം തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടത്തോട്ട് ചാഞ്ഞ കാഴ്ചയാണ് കണ്ടത്. നിയമസഭാ തിരഞ്ഞെടുപ്പിലും ഈ രാഷ്ട്രീയ മാറ്റം പ്രകടമാക്കാന്‍ സാധിച്ചാല്‍ എല്‍ഡിഎഫിന് പ്രതീക്ഷയേറും.

ജില്ല പൂര്‍ണണായും മാറി

ജില്ല പൂര്‍ണണായും മാറി

കോട്ടയം ജില്ലയില്‍ രാഷ്ട്രീയ സാഹചര്യം പൂര്‍ണമായി മാറി എന്നാണ് സിപിഎം വിലയിരുത്തല്‍. അതുകൊണ്ടുതന്നെ പാര്‍ട്ടി മല്‍സരിക്കുന്ന മണ്ഡലങ്ങളില്‍ ശക്തരായ സ്ഥാനാര്‍ഥികളെ ഇറക്കണമെന്നും ജില്ലാ നേതൃത്വം ആവശ്യപ്പെടുന്നു. ഈ സാഹഹചര്യത്തിലാണ് പൂഞ്ഞാര്‍ മണ്ഡലം വീണ്ടും ചര്‍ച്ചയാകുന്നത്.

പൂഞ്ഞാറില്‍ ശക്തനായ നേതാവ് വേണം

പൂഞ്ഞാറില്‍ ശക്തനായ നേതാവ് വേണം

കേരള കോണ്‍ഗ്രസ് എം ഇടതുക്യാമ്പിലെത്തിയ സാഹചര്യത്തില്‍ സംസ്ഥാന നേതാവിനെ കോട്ടയം ജില്ലയില്‍ മല്‍സരിപ്പിക്കണമെന്നാണ് ജില്ലയിലെ സിപിഎം നേതാക്കളിലെ പൊതുവികാരം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെജെ തോമസിന്റെ പേരാണ് പറഞ്ഞുകേള്‍ക്കുന്നത്. പൂഞ്ഞാര്‍ മണ്ഡലത്തിലാണ് ഇദ്ദേഹം മല്‍സരിക്കാന്‍ സാധ്യത.

സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് ചര്‍ച്ച

സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് ചര്‍ച്ച

കോട്ടയത്തെ സ്ഥാനാര്‍ഥികളുടെ പട്ടിക തയ്യാറാക്കാന്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് ചേരുകയാണ്. ഏറ്റുമാനൂര്‍, പുതുപ്പള്ളി, കോട്ടയം മണ്ഡലങ്ങളിലാണ് ജില്ലയില്‍ സിപിഎം മല്‍സരിക്കുന്നത്. അതേസമയം, ഒരു സീറ്റ് വച്ചുമാറുന്നതിനും ആലോചിക്കുന്നു. സംസ്ഥാന നേതാവ് മല്‍സരിക്കാനെത്തിയാല്‍ പൂഞ്ഞാര്‍ കേരള കോണ്‍ഗ്രസുമായി വച്ചുമാറാമെന്നാണ് കരുതുന്നത്.

സാധ്യതാ പട്ടിക

സാധ്യതാ പട്ടിക

സിറ്റിങ് എംഎല്‍എ സുരേഷ് കുറുപ്പ്, വിഎന്‍ വാസവന്‍, കെ അനില്‍ കുമാര്‍ എന്നിവരെയാണ് ഏറ്റുമാനൂരില്‍ സിപിഎം പരിഗണിക്കുന്നത്. പുതുപ്പള്ളിയില്‍ ജെയ്ക് സി തോമസ്, കെഎം രാധാകൃഷ്ണന്‍ എന്നിവര്‍ക്കാണ് സാധ്യത. കോട്ടയത്തും ജെയ്കിന്റെ പേരുണ്ട്. കൂടാതെ കെ അനില്‍കുമാറിനെയും സിഐടിയു നേതാവ് ടിആര്‍ രഘുനാഥനെയും പരിഗണിക്കുന്നു.

പിസി ജോര്‍ജ് ആത്മ വിശ്വാസത്തില്‍

പിസി ജോര്‍ജ് ആത്മ വിശ്വാസത്തില്‍

അതേസമയം, പൂഞ്ഞാര്‍ മണ്ഡലത്തില്‍ ഇതുവരെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത് ജനപക്ഷം മാത്രമാണ്. ഇവര്‍ ഒറ്റയ്ക്കായതിനാല്‍ കൂടുതല്‍ ചര്‍ച്ചകള്‍ വേണ്ടി വന്നില്ല. പിസി ജോര്‍ജ് തന്നെ കളത്തിലിറങ്ങും. 2016 ആവര്‍ത്തിക്കുമെന്നാണ് പിസി ജോര്‍ജ് പറയുന്നത്. പിസി ജോര്‍ജുമായി ചര്‍ച്ച നടത്തിയെങ്കിലും അന്തിമ തീരുമാനം എടുത്തിട്ടില്ല എന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്.

കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍

കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍

യുഡിഎഫില്‍ നിന്ന് കോണ്‍ഗ്രസും എല്‍ഡിഎഫില്‍ നിന്ന് കേരള കോണ്‍ഗ്രസ് എമ്മുമാണ് പൂഞ്ഞാറില്‍ മല്‍സരിക്കാന്‍ ധാരണയായിട്ടുള്ളത്. സിപിഎം മണ്ഡലം ഏറ്റെടുത്തില്ലെങ്കില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എത്തും. കേരള കോണ്‍ഗ്രസ് എം പരിഗണിക്കുന്നത് സെബാസ്റ്റ്യന്‍ കുളത്തിങ്കലിന്റെയും എംകെ തോമസ് കുട്ടിയുടെയും പേരുകളാണ്.

ഹിന്ദു പാര്‍ലമെന്റ് തീരുമാനം

ഹിന്ദു പാര്‍ലമെന്റ് തീരുമാനം

കെപിസിസി സെക്രട്ടറി ടോമി കല്ലാനി, ഉപാധ്യക്ഷന്‍ ജോസഫ് വാഴയ്ക്കന്‍. എന്നിവരെയാണ് കോണ്‍ഗ്രസ് പരിഗണിക്കുന്നത്. പിസി ജോര്‍ജിന് ഹിന്ദു പാര്‍ലമെന്റ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പൂഞ്ഞാറില്‍ പിസി ജോര്‍ജിനും പാലായില്‍ മാണി സി കാപ്പനും പിന്തുണ നല്‍കാനാണ് ഹിന്ദു പാര്‍ലമെന്റിന്റെ തീരുമാനം. എല്‍ഡിഎഫിനെ പിന്തുണയ്ക്കില്ലെന്നും ജനറല്‍ സെക്രട്ടറി സിപി സുഗതന്‍ പറഞ്ഞു.

ഹോട്ട് ലുക്കില്‍ യാഷിക ആനന്ദ്

cmsvideo
  തിരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ത്ഥിയായി രഞ്ജിത് | Oneindia Malayalam

  English summary
  CPM consider State Committee Member KJ Thomas in Poonjar against PC George in Assembly Election 2021
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X