കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പോലീസിനെ ആക്രമിച്ച കേസ്: സിപിഎം കൌൺസിലറെ വലിച്ചിഴച്ച് ജീപ്പിൽ കയറ്റി

Google Oneindia Malayalam News

ഈരാറ്റുപേട്ട: പോലീസിനെ ആക്രമിച്ച കേസിലെ പ്രതിയായ കൌൺസിലർ അനസ് പാറയിലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സിപിഎം കൌൺസിലറായ അനസിനെ നഗരസഭാ കൌൺസിൽ ഹാളിൽ നിന്നാണ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. എസ്എച്ച്ഒ എം പ്രദീപ് കുമാർ, എസ് ഐ വിബി അനസ് എന്നിവരുള്‍പ്പെട്ട സംഘമാണ് കൌൺസിലറെ അറസ്റ്റ് ചെയ്തത്. ബലം പ്രയോഗിച്ച് പോലീസ് ജീപ്പിൽ കയറ്റിയാണ് കൊണ്ടുപോകുന്നത്.

എകെ ശശീന്ദ്രന് കത്രികപ്പൂട്ട്: എലത്തൂർ സിപിഎമ്മിന് നൽകാൻ എൻസിപി, കാപ്പന് കൊടുത്തതിന് മറുപടിഎകെ ശശീന്ദ്രന് കത്രികപ്പൂട്ട്: എലത്തൂർ സിപിഎമ്മിന് നൽകാൻ എൻസിപി, കാപ്പന് കൊടുത്തതിന് മറുപടി

കുടുംബപ്രശ്നവുമായി ബന്ധപ്പെട്ട പരാതി അന്വേഷിക്കാനെത്തിയ പോലീസിനെ തടഞ്ഞ് ആക്രമിക്കുകയായിരുന്നു. കഴിഞ്ഞ 24ന് തെക്കേക്കരയിലാണ് സംഭവം നടക്കുന്നത്. ഈ സംഭവത്തിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ അൻസാർ ഉള്‍പ്പെടെ 15 പേർക്കെതിരെയാണ് പോലീസ് കേസെടുത്തത്. മറ്റ് 14 പേർക്കും ജാമ്യം ലഭിച്ചെങ്കിലും അനസിന് ജാമ്യം ലഭിച്ചിട്ടില്ല.

ഇന്ധന വിലവര്‍ധനവിനെതിരെ പ്രതിഷേധിച്ചുള്ള ഭാരതബന്ദ് തുടരുന്നു, ചിത്രങ്ങള്‍

 arrested1-15

നഗരസഭയിൽ അനസുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് സ്ഥലത്തെത്തുന്നത്. കസ്റ്റഡിയിലെടുക്കുന്നത് തടസ്സപ്പെടുത്താൻ ശ്രമിച്ചതോടെ ബലം പ്രയോഗിച്ച് പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുന്നത്. ഇതിനിടെ വീണ നിലത്ത് വീണ അനസിലെ വലിച്ചിഴച്ച് വാഹനത്തിലേക്ക് എട്ടുകയറ്റുന്നത്. സ്റ്റേഷനിലേക്ക് കൊണ്ടുവന്നതോടെ അസ്വസ്തതകള്‍ പ്രകടിപ്പിച്ച അനസിനെ പിന്നീട് പാലാ ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. തുടർന്ന് ആരോഗ്യപ്രശ്നങ്ങ ഇല്ലെന്ന് അറിയിച്ചുവെന്ന് എസ്ഐ വിബി അനസ് അറിയിച്ചിട്ടുണ്ട്.

ഷാരൂഖ് ഖാന്‍റെ മകള്‍, ക്യൂട്ട് സുന്ദരി സുഹാനയുടെ ചിത്രങ്ങള്‍ കാണാം

ഈ സംഭവത്തിൽ പ്രതിഷേധിച്ച് കൌൺസിലർമാർ പോലീസ് സ്റ്റേഷൻ ഉപരോധിക്കുകയും ചെയ്തിരുന്നു. പോലീസ് നഗരസഭാ അധ്യക്ഷയുടേയോ സെക്രട്ടറിയുടേയോ അനുമതിയില്ലാതെയാണ് ഇടപെട്ടതെന്നാണ് നഗരസഭാധ്യക്ഷ സുഹ്റ അബ്ദുള്‍ ഖാദർ ചൂണ്ടിക്കാണിക്കുന്നത്.

English summary
CPM counsilor arrested over polic attack incident
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X