Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്‍എസ്എസ് കാര്യാലയം സന്ദര്‍ശിച്ചെന്ന് ആരോപണം; മറുപടിയുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

കോട്ടയം: കോണ്‍ഗ്രസ് നേതാവ് ആര്‍എസ്എസ് കാര്യാലയം സന്ദര്‍ശിച്ചുവെന്ന് ആരോപണം. തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെയാണ് സിപിഎം നേതാക്കള്‍ സോഷ്യല്‍ മീഡിയയില്‍ ചിത്രസഹിതം പ്രചാരണം നടത്തുന്നത്. ആര്‍എസ്എസ് സ്ഥാപക നേതാക്കളായ ഗോള്‍വാള്‍ക്കര്‍, ഗെഡ്‌ഗെവാര്‍ എന്നിവരുടെ ഫോട്ടോയുള്ള സ്ഥലത്ത് തിരുവഞ്ചൂര്‍ ഇരിക്കുന്ന ചിത്രമാണ് പ്രചരിപ്പിക്കപ്പെടുന്നത്.

സംഭവം വിവാദമായതോടെ പ്രതികരണവുമായി തിരുവഞ്ചൂര്‍ രംഗത്തുവന്നു. കോണ്‍ഗ്രസ് നേതാക്കളുടെ ആര്‍എസ്എസ്-ബിജെപി ബന്ധത്തിന് തെളിവാണിതെന്ന് സോഷ്യല്‍ മീഡിയയില്‍ ആരോപണം ഉയര്‍ന്നുകഴിഞ്ഞു. വിശദാംശങ്ങള്‍ ഇങ്ങനെ,....

സിപിഎം നേതാക്കള്‍ പങ്കുവച്ചു

സിപിഎം നേതാക്കള്‍ പങ്കുവച്ചു

മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. അദ്ദേഹം ആര്‍എസ്എസ് സ്ഥാപക നേതാക്കളുടെ ചിത്രമുള്ള ഓഫീസിലെത്തിയ ചിത്രമാണ് പ്രചരിപ്പിക്കപ്പെടുന്നത്. സിപിഎം നേതാക്കളായ ആര്‍ രാജേഷും വി ശിവന്‍കുട്ടിയും ചിത്രം ഫേസ്ബുക്കിലിട്ടു.

കൂടെ മറ്റു ചിലരും

കൂടെ മറ്റു ചിലരും

തിരുവഞ്ചൂര്‍ തനിച്ചല്ല. മറ്റു ചിലരും അദ്ദേഹത്തോടൊപ്പമുണ്ട്. ഇവര്‍ ആര്‍എസ്എസ് നേതാക്കളുടെ ചിത്രമുള്ള ഓഫീസിലെത്തി ഇരിക്കുന്നതാണ് ചിത്രത്തില്‍. കാവിക്കൊടികള്‍ വച്ചിട്ടുള്ള ഓഫീസിലേക്ക് തിരുവഞ്ചൂര്‍ എത്തുന്ന ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഈ പ്രചാരണം തെറ്റാണെന്ന് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ പറയുന്നു.

പരിഹാസം ഇങ്ങനെ

പരിഹാസം ഇങ്ങനെ

കൂടണയും വരെ കൂടെയുണ്ട്. കൂട് സംഘപരിവാര്‍ കാര്യാലയത്തിനുള്ളിലാണെന്ന് മാത്രം. നേമം മണ്ഡലത്തിലെ ആര്‍എസ്എസ് കാര്യാലയങ്ങളില്‍ മാത്രമല്ല തങ്ങള്‍ക്ക് പിടിപാടുള്ളത് എന്ന് കോണ്‍ഗ്രസ് തെളിയിച്ചുവെന്ന് വി ശിവന്‍ കുട്ടി പ്രതികരിച്ചു. കേരള കോണ്‍ഗ്രസ് പോയതോടെ എല്ലാം മറനീക്കി പുറത്തുവന്നു തുടങ്ങി എന്ന് ആര്‍ രാജേഷ് എംഎല്‍എ പ്രതികരിച്ചു.

 തിരുവഞ്ചൂരിന്റെ പ്രതികരണം

തിരുവഞ്ചൂരിന്റെ പ്രതികരണം

പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് ക്ഷേത്രത്തില്‍ എത്തുന്ന ഭക്തജനങ്ങള്‍ക്ക് ഭക്ഷണം നല്‍കുവാനായി സേവാഭാരതിയുടെ നേതൃത്വത്തില്‍ ക്ഷേത്രത്തില്‍ പ്രവര്‍ത്തിക്കുന്ന അന്നദാന മണ്ഡപം സന്ദര്‍ശിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ഒരുക്കിയ സൗകര്യങ്ങള്‍ കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ശ്രീ.ബാബുകുട്ടി ഈപ്പന്‍, പനച്ചിക്കാട് പഞ്ചായത്ത് മെമ്പര്‍ ശ്രീ.എബിസണ്‍ കെ എബ്രഹാം, ക്ഷേത്ര ഭാരവാഹികള്‍ എന്നിവരോടൊപ്പം നേരിട്ട് കണ്ട് മനസിലാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+