• search
 • Live TV
കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കോട്ടയത്ത് നിരോധനാജ്ഞ: ജില്ലയിൽ 432 പേർക്കും കൊവിഡ്, 420 പേർക്കും രോഗം സമ്പർക്കത്തിലൂടെ!!

കോട്ടയം: കൊവിഡ് രോഗ വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ ഉറപ്പാക്കുന്നതിനായി കോട്ടയം ജില്ലയില്‍ ക്രമിനല്‍ നടപടിക്രമത്തിലെ 144-ാം വകുപ്പ് പ്രകാരം കോട്ടയം ജില്ലയിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു. സമ്പര്‍ക്ക വ്യാപനം തടയുന്നതിന് ലക്ഷ്യമിടുന്ന നിയന്ത്രണങ്ങള്‍ ഇന്നു(ഒക്ടോബര്‍ 3) മുതല്‍ ഒരു മാസത്തേക്കാണ്. എന്നാൽ നിയമ നിര്‍വഹണവുമായി ബന്ധപ്പെട്ട ഏജന്‍സികള്‍ക്കും അവശ്യ സേവന വിഭാഗങ്ങള്‍ക്കും ഇവ ബാധകമായിരിക്കില്ല.

ഹത്രാസ് കേസ്: പോലീസ് നടപടി സർക്കാരിന്റെയും ബിജെപിയുടേയും പ്രതിച്ഛായ തകർത്തു: ഉമാ ഭാരതി

21 ഗ്രാമപഞ്ചായത്തുകളിലും നാല് മുനിസിപ്പാലിറ്റികളിലും രോഗബാധിതരുടെയും ക്വാറന്റയിനില്‍ കഴിയുന്നവരുടെയും എണ്ണം ആശങ്കാജനകമായവിധത്തില്‍ ഉയര്‍ന്നിരിക്കുകയാണ്. എല്ലാ വകുപ്പുകളും സാധ്യമായ രീതിയില്‍ പരിശ്രമിക്കുമ്പോഴും രോഗം പടരുന്നതിനാല്‍ നിയന്ത്രണങ്ങള്‍ പാലിക്കാതിരിക്കുന്നത് കൂടുതല്‍ കോവിഡ് മരണങ്ങള്‍ക്കും പൊതുജനാരോഗ്യം തകരാറിലാക്കുന്ന സാഹചര്യത്തിനും വഴിതെളിക്കും.

നിയന്ത്രണങ്ങള്‍ ഇപ്രകാരമാണ്.

ജില്ലയില്‍ എല്ലാവരും മറ്റുള്ളവരുമായി ഇടപഴകുമ്പോള്‍ കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണം. സാമൂഹിക അകലം, മാസ്‌കിന്റെ ഉപയോഗം, സാനിറ്റൈസേഷന്‍ എന്നിവ ഉറപ്പാക്കണം. വിവാഹച്ചടങ്ങുകള്‍ക്ക് പരമാവധി 50 പേരെയും മരണാനന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 പേരെയുമാണ് അനുവദിക്കുക. സര്‍ക്കാര്‍ ചടങ്ങുകള്‍, മത ചടങ്ങുകള്‍, പ്രാര്‍ത്ഥനകള്‍, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക പരിപാടികള്‍ എന്നിവയ്ക്ക് പരമാവധി 20 പേര്‍ മാത്രമേ പങ്കെടുക്കാവൂ.

മാര്‍ക്കറ്റുകള്‍, ബസ് സ്റ്റാന്റുകള്‍, പൊതുഗതാഗത സംവിധാനം, ഓഫീസുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, റസ്റ്റോറന്റുകള്‍, തൊഴിലിടങ്ങള്‍, ആശുപത്രികള്‍, വ്യവസായ ശാലകള്‍, വാണിജ്യ കേന്ദ്രങ്ങള്‍ എന്നിവയും പരീക്ഷകളും റിക്രൂട്ട്‌മെന്റുകളും വിവിധ തലങ്ങളില്‍ അനുവദനീയമായ വാണിജ്യ പ്രവര്‍ത്തനങ്ങളും സാമൂഹിക അകലവും ബ്രേക് ദ ചെയിന്‍ പ്രോട്ടോക്കോളും പാലിച്ചു മാത്രമേ നടത്താവൂ. മുകളില്‍ പരാമര്‍ശിച്ചിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഒഴികെ പൊതു സ്ഥലങ്ങളില്‍ അഞ്ചു പേരില്‍ കൂടുതല്‍ കൂട്ടം ചേരുന്നത് കര്‍ശനമായി നിരോധിച്ചു.

താഴെ പറയുന്ന തദ്ദേശഭരണ സ്ഥാപനങ്ങളുടെ പരിധിയിലുള്ള മാര്‍ക്കറ്റുകളും ബസ് സ്റ്റാന്‍ഡുകളും ജനങ്ങള്‍ കൂടുതലായി എത്തുന്ന മറ്റു പൊതുസ്ഥലങ്ങളും ദിവസം ഒരു തവണയെങ്കിലും അണുനശീകരണം നടത്തുന്നതിന് സെക്രട്ടറിമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മുനിസിപ്പാലിറ്റികള്‍: കോട്ടയം, ഏറ്റുമാനൂര്‍, ഈരാറ്റുപേട്ട, ചങ്ങനാശേരി. ഗ്രാമപഞ്ചായത്തുകള്‍: കങ്ങഴ, മീനടം, അയര്‍ക്കുന്നം. മറവന്തുരുത്ത്, പായിപ്പാട്, കറുകച്ചാല്‍, രാമപുരം, തൃക്കൊടിത്താനം, മുണ്ടക്കയം, കൂരോപ്പട, എരുമേലി, കുറിച്ചി, പുതുപ്പള്ളി, വിജയപുരം, വാകത്താനം, അതിരമ്പുഴ, തിരുവാര്‍പ്പ്, മാടപ്പള്ളി, പാമ്പാടി, കുമരകം, എലിക്കുളം.

cmsvideo
  കേരളത്തിൽ അടിമുടി പെട്ട അവസ്ഥ..സ്‌കൂളും തിയേറ്ററും തുറക്കില്ല

  കോട്ടയം ജില്ലയില്‍ പുതിയതായി ലഭിച്ച 4367 കോവിഡ് പരിശോധനാ ഫലങ്ങളില്‍ 432 എണ്ണമാണ് പോസിറ്റിവായിട്ടുള്ളത്. 420 പേരും സമ്പര്‍ക്കത്തിലൂടെയാണ് രോഗികളായത്. ഇതില്‍ 12 പേര്‍ മറ്റു ജില്ലക്കാരാണ്. അഞ്ച് ആരോഗ്യ പ്രവര്‍ത്തകരും സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ ഏഴു പേരും രോഗബാധിതരായി. 177 പേര്‍ക്ക് കൂടി രോഗം ഭേദമായി. നിലവില്‍ 4689 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 11478 പേര്‍ രോഗബാധിതരായി. 6775 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 20099 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്. രോഗബാധിതരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള കണക്ക്

  കോട്ടയം-48, ഏറ്റുമാനൂര്‍, അയ്മനം-34 വീതം, കുറിച്ചി-21, തൃക്കൊടിത്താനം -17, അതിരമ്പുഴ, മാടപ്പള്ളി-15 വീതം, പനച്ചിക്കാട്-1, എരുമേലി, പൂഞ്ഞാര്‍-10 വീതം, ചങ്ങനാശേരി, ചിറക്കടവ് , രാമപുരം -9 വീതം,ഭരണങ്ങാനം-8, ഈരാറ്റുപേട്ട, കരൂര്‍, ഉദനയാപുരം, വാകത്താനം, വിജയപുരം-7 വീതം, കാഞ്ഞിരപ്പള്ളി, മീനച്ചില്‍, മുളക്കുളം , വാഴപ്പള്ളി-6 വീതം,

  മണര്‍കാട് , പാമ്പാടി, വെച്ചൂര്‍-5 വീതം,അയര്‍ക്കുന്നം കാണക്കാരി, മാഞ്ഞൂര്‍, നെടുംകുന്നം, തലപ്പലം, തിരുവാര്‍പ്പ്-4 വീതം, അകലക്കുന്നം, കടനാട്, കടപ്ലാമറ്റം, കൊഴുവനാല്‍, കുമരകം, പാറത്തോട്, പുതുപ്പള്ളി, തലയാഴം-3 വീതം, ആര്‍പ്പൂക്കര, എലിക്കുളം, കടുത്തുരുത്തി, കല്ലറ , കങ്ങഴ, കുറവിലങ്ങാട്, മീനടം, മുത്തോലി, പാലാ, പൂഞ്ഞാര്‍ തെക്കേക്കര, ടിവി പുരം, ഉഴവൂര്‍-2 വീതം, ചെമ്പ്, കിടങ്ങൂര്‍ ,കോരുത്തോട്, മറവന്തുരുത്ത്, മേലുകാവ്, മുണ്ടക്കയം, ഞീഴൂര്‍, തലയോലപ്പറമ്പ്, വൈക്കം -1 വീതമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

  English summary
  Curfue declares in Kottayam district, 432 Positive cases today
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X