കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രളയാനന്തരം ക്ഷീരമേഖലയ്ക്ക് ശക്തമായ തിരിച്ചു വരവ്; പ്രളയാനന്തര അതിജീവന പ്രവര്‍ത്തനങ്ങളിലൂടെ സംഭരണം മൂന്നര ലക്ഷമായി ഉയര്‍ത്താന്‍ സാധിച്ചു

  • By Desk
Google Oneindia Malayalam News

കോട്ടയം : പ്രളയകാലത്ത് ശക്തമായ തകര്‍ച്ച സംഭവിച്ച ക്ഷീരമേഖല തിരിച്ചു വരവിന്റെ പാതയിലാണെന്ന് ക്ഷീര വികസന സെമിനാര്‍ വിലയിരുത്തി. സംസ്ഥാന സര്‍ക്കാരിന്റെ 1000 ദിനാഘോഷത്തോടനുബന്ധിച്ച് നാഗമ്പടം മൈതാനത്ത് ക്ഷീരവികസന വകുപ്പ് സംഘടിപ്പിച്ച 'ക്ഷീര വികസന മേഖല നേരിടുന്ന വെല്ലുവിളികള്‍ ' എന്ന സെമിനാറിലാണ് വിലയിരുത്തല്‍.

പാകിസ്താന്‍ ഉപയോഗിച്ചത് m16 യുദ്ധവിമാനങ്ങള്‍.... തെളിവ് നിരത്തി സേനകള്‍

പ്രളയത്തിന് മുന്‍പ് മൂന്ന് ലക്ഷത്തോളം ലിറ്റര്‍ പാലായിരുന്നു ദിനം തോറും തൃശ്ശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളില്‍ നിന്നായി മില്‍മ സംഭരിച്ചിരുന്നത്. എന്നാല്‍ പ്രളയത്തോടെ അത് 65,000 ലിറ്ററായി കുറഞ്ഞു. പ്രളയാനന്തര അതിജീവന പ്രവര്‍ത്തനങ്ങളിലൂടെ സംഭരണം മൂന്നര ലക്ഷമായി ഉയര്‍ത്താന്‍ സാധിച്ചിട്ടുണ്ട്. ക്ഷീരവികസന വകുപ്പ്, മൃഗസംരക്ഷണവകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, മില്‍മ, ദേശീയ ക്ഷീരവികസന ഏജന്‍സി എന്നിവയുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചത്.

Seminar

പ്രളയകാലത്ത് മില്‍മയുടെ നേതൃത്വത്തില്‍ അടിയന്തര ധനസഹായമായി തൊഴുത്ത് നഷ്ടപ്പെട്ടവര്‍ക്കും പശുക്കള്‍ ചത്തു പോയവര്‍ക്കുമായി 1,20,0000 രൂപ നല്‍കിയിട്ടുണ്ട്. 25,00,000 രൂപയുടെ വൈക്കോലും ദേശീയ ക്ഷീര വികസന ഏജന്‍സിയുടെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും 1500 ചാക്ക് കാലിത്തീറ്റയും വൈക്കോലിന് പകരം സൈലേജും നല്‍കി. ജില്ല മികച്ച പ്രവര്‍ത്തനമാണ് ക്ഷീരമേഖലയില്‍ നടത്തുന്നതെന്നും സെമിനാര്‍ വിലയിരുത്തി.

2016-2017 ല്‍ 291 ലക്ഷം ലിറ്റര്‍ പാല്‍ സംഭരിച്ചിരുന്നിടത്ത് 2017-2018 ല്‍ 324 ലക്ഷം പാലായി ഉത്പാദനം വര്‍ദ്ധിപ്പിക്കാനായിട്ടുണ്ട്. ക്ഷീര വികസന വകുപ്പ് പ്ലാന്‍ ഫണ്ട് 14 കോടി, ത്രിതല പഞ്ചായത്ത് ധനസഹായം 20 കോടി, പട്ടിക ജാതിക്കാര്‍ക്കുള്ള പ്രത്യേക ഘടക പദ്ധതി ധനസഹായം 200 കര്‍ഷകര്‍ക്ക്, 10,400 കര്‍ഷകര്‍ വിവിധ ക്ഷീര സംഘങ്ങളിലായി ജില്ലയില്‍ പാലളക്കുന്നുണ്ട്. 3586 പേര്‍ക്ക് ക്ഷീര കര്‍ഷക പെന്‍ഷനും നല്‍കുന്നുണ്ട്.

കോട്ടയം ഡയറി മാനേജര്‍ ഡോ.ജോര്‍ജ് തോമസ് സെമിനാറില്‍ ക്ലാസെടുത്തു. ജില്ലാ പഞ്ചായത്തംഗം പി.സുഗതന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടര്‍ പി.കെ സുധീര്‍ ബാബു അദ്ധ്യക്ഷനായിരുന്നു. ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ടി.കെ അനികുമാരി, ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍ സുരേന്ദ്രന്‍ നായര്‍, മില്‍മ മാനേജര്‍ ഡോക്ടര്‍ ഗിരീഷ് ,രാമപുരം നോര്‍ത്ത് സംഘം പ്രസിഡന്റ് ജീമോന്‍ കാരാടി എന്നിവര്‍ സെമിനാറില്‍ പങ്കെടുത്തു.

English summary
Dairy industry developing after flood
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X