കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കേരള കോണ്‍ഗ്രസ് എമ്മിലേക്ക് നേതാക്കളുടെ ഒഴുക്ക്: വന്നത് ഡിസിസി അംഗം ഉള്‍പ്പടേയുള്ളവര്‍

Google Oneindia Malayalam News

കോട്ടയം: കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് ജോസഫ് വിഭാത്തില്‍ നിന്നുള്ള പ്രമുഖ നേതാക്കള്‍ ഉള്‍പ്പടേയുള്ളവര്‍ ജോസ് കെ മാണി നയിക്കുന്ന കേരള കോണ്‍ഗ്രസ് എമ്മില്‍ ചേര്‍ന്നു. കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് സംസ്ഥാന കമ്മറ്റി അംഗം സിജെ ജോൺ പാലയ്ക്കാക്കാല (ഓനച്ചൻ), കർഷക യൂണിയൻ കോട്ടയം ജില്ലാ വൈസ് പ്രസിഡണ്ട് പോൾ അലക്സ് തെക്കേ പാറശേരി( റ്റീനാ പോളച്ചൻ) എന്നിവരുള്‍പ്പടേയുള്ളവരാണ് കേരള കോണ്‍ഗ്രസ് എമ്മില്‍ ചേര്‍ന്നത്.

പാര്‍ട്ടിയിലേക്ക് പുതുതായി വന്നവര്‍ക്ക് കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി മെമ്പർഷിപ്പ് കൈമാറി. എല്ലാവരേയും കേരള കോണ്‍ഗ്രസ് എം കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി പുതിയ കേരള കോണ്‍ഗ്രസിനായി പ്രവര്‍ത്തിക്കാമെന്ന് സ്വീകരണ ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് ജോസ് കെ മാണി പറഞ്ഞു.

 'ദിലീപ് ജയിലില് കിടന്നപ്പോള്‍ തറയില്‍ പായ വിരിച്ച് കിടന്നവനാണ്': ധര്‍മ്മജനെതിരെ രൂക്ഷ വിമര്‍ശനം 'ദിലീപ് ജയിലില് കിടന്നപ്പോള്‍ തറയില്‍ പായ വിരിച്ച് കിടന്നവനാണ്': ധര്‍മ്മജനെതിരെ രൂക്ഷ വിമര്‍ശനം

കെ എം മാണി സാറിന്റെ മഹത്തായ പാരമ്പര്യം

എല്ലാ ജനവിഭാഗങ്ങളെയും എന്നും ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തിയ കെ എം മാണി സാറിന്റെ മഹത്തായ പാരമ്പര്യവും അധ്വാനവര്‍ഗത്തോടും നാടിന്റെ വികസനത്തോടുമുളള സമര്‍പ്പിത സമര്‍പ്പണവുമാണ് കേരള കോണ്‍ഗ്രസ് എം പ്രസ്ഥാനത്തിന്റെ മുഖമുദ്ര. കേരള കോണ്‍ഗ്രസ് എമ്മിന്റെ ആശയങ്ങള്‍ക്കും നയസമീപനങ്ങള്‍ക്കുമുളള സ്വീകാര്യത അനുനിമിഷം വര്‍ധിച്ചുവരുകയാണെന്നതില്‍ അതിയായ ചാരിതാര്‍ഥ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മഴ നനഞ്ഞ് അരുവിയില്‍ നീരാടി നിമിഷ സജയന്‍: വൈറലായി ചിത്രങ്ങള്‍

മീനച്ചിലാറിന്റെ മണ്ണില്‍

മീനച്ചിലാറിന്റെ മണ്ണില്‍ മാണി സാറിന്റെ ഹൃദയഭൂമിയില്‍ തന്നെ ഇത്തരത്തിലുളള വലിയ മാറ്റത്തിനു വഴിയൊരുങ്ങുകയാണ്. കോണ്‍ഗ്രസ് രാമപുരം മണ്ഡലം പ്രസിഡന്റും ഡിസിസി അംഗവും ബ്ളോക്ക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റുമായ ഡി. പ്രസാദ് ഭക്തിവിലാസിന്റെ നേതൃത്വത്തില്‍ നേതാക്കളും പ്രവര്‍ത്തകരും കേരള കോണ്‍ഗ്രസ് എമ്മിലേക്ക് കടന്നു വന്നിരിക്കുകയാണ്.

മഹിളാ കോണ്‍ഗ്രസ്സ് പാലാ നിയോജകമണ്ഡലം മുന്‍ പ്രസിഡന്റും

മഹിളാ കോണ്‍ഗ്രസ്സ് പാലാ നിയോജകമണ്ഡലം മുന്‍ പ്രസിഡന്റും മുന്‍ ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനുമായിരുന്ന ലിസി ബേബി മുളയിങ്കല്‍, കോണ്‍ഗ്രസ്സ് മണ്ഡലം കമ്മറ്റി വൈസ് പ്രസിഡന്റ് ജേക്കബ് തോമസ് കണിയാരകത്ത്, മുന്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ജാന്‍സി ഫിലിപ്പോസ് കല്ലടയില്‍, ചേറ്റുകുളം വാര്‍ഡ് പ്രസിഡന്റ് ബിജു മാമ്പള്ളിക്കുന്നേല്‍, യൂത്ത് കോണ്‍ഗ്രസ്സ് മുന്‍ മണ്ഡലം സെക്രട്ടറി സെബാസ്റ്റ്യന്‍ ജോസ് പൗവ്വത്തില്‍, ജോണി കല്ലടയില്‍ എം.എം ബേബി മുളയാങ്കല്‍ എന്നിവരാണ് ഇന്ന് ഡി. പ്രസാദിന്റെ നേതൃത്വത്തില്‍ കേരളാ കോണ്‍ഗ്രസ്സ് (എം) ലേക്ക് കടന്നുവന്ന് മെമ്പര്‍ഷിപ്പ് സ്വീകരിച്ചത്.

ജോസഫ് വിഭാഗത്തിന്റെ സംസ്ഥാന കമ്മറ്റി മെമ്പര്‍

ഇവരെ കൂടാതെ ജോസഫ് വിഭാഗത്തിന്റെ സംസ്ഥാന കമ്മറ്റി മെമ്പര്‍ സി.ജെ ജോണ്‍ പാലക്കക്കാലാ, കര്‍ഷകയൂണിയന്‍ ജില്ലാ വൈസ് വൈസ്പ്രസിഡന്റ് പോള്‍ അലക്‌സ് എന്നിവരും കേരളാ കോണ്‍ഗ്രസ്സ് (എം) ലേക്ക് കടന്നുവന്നു. പാര്‍ട്ടിയുടെ സംസ്ഥാന കമ്മറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ മന്ത്രി റോഷി അഗസ്റ്റിന്‍, തോമസ് ചാഴിക്കാടന്‍ എം.പി, ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്, ജോബ് മൈക്കിള്‍ എം.എല്‍.എ എന്നിവരും സന്നിഹിതരായിരുന്നു.

കേരള കോണ്‍ഗ്രസ് എം

കേരള കോണ്‍ഗ്രസ് എം തുടര്‍ന്നുവന്ന നേരിന്റെയും സത്യസന്ധതയുടെയും രാഷ്ട്രീയ സമീപനത്തിനുള്ള അംഗീകാരം കൂടിയാണ് ഇത്. ഇടതു മുന്നണി സര്‍ക്കാര്‍ അടിസ്ഥാന ജനവിഭാഗത്തിനും കര്‍ഷകതൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കുമായി നടത്തുന്ന വിപ്‌ളവകരമായ പദ്ധതികളും അതിനോടുളള ആത്മാര്‍ഥമായ സമീപനവും സമൂഹമാകെ മാറ്റത്തിന്റെ കാഹളം മുഴക്കുകയാണ്.

രാഷ്ട്രീയ മാറ്റത്തിനു കളമൊരുക്കി കേരള കോണ്‍ഗ്രസ് എം

അക്ഷര പൂജയുടെ ഈ ദിനത്തില്‍ രാഷ്ട്രീയ മാറ്റത്തിനു കളമൊരുക്കി കേരള കോണ്‍ഗ്രസ് എം കുടുംബാംഗങ്ങളാകുന്ന എല്ലാ പ്രിയ സഹോദരങ്ങള്‍ക്കും ഹാര്‍ദമായ സ്വാഗതം.സംസ്ഥാന കമ്മറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ വച്ച് പാര്‍ട്ടിയുടെ ഭാഗമായ എല്ലാ ബഹുമാന്യ നേതാക്കള്‍ക്കും പാര്‍ട്ടിയുടെയും എന്റെയും അകൈതവമായ നന്ദി അറിയിക്കുന്നു. പുതിയ കേരള സൃഷ്ടിക്കായി കേരള കോണ്‍ഗ്രസിനൊപ്പം ഒരുമിച്ചു മുന്നേറാമെന്നും ജോസ് കെ മാണി ഫേസ്ബുക്കില്‍ കുറിച്ചു.

സഹതാരങ്ങള്‍ക്കൊപ്പം സ്വിമ്മിങ് പൂളില്‍ ആര്‍ത്തുല്ലസിച്ച് നടി അനുശ്രി

Recommended Video

cmsvideo
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങാന്‍ രാഹുല്‍..നീക്കങ്ങൾ ഇങ്ങനെ | Oneindia Malayalam

English summary
DCC member D Prasad and others joined the Jose K Mani faction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X