India
 • search
 • Live TV
കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചങ്ങനാശ്ശേരിയില്‍ അതി നാടകീയത: ബിജെപി പിന്തുണച്ചിട്ടും സ്വന്തം നഗരസഭയില്‍ ഇടതിനോട് തോറ്റ് യുഡിഎഫ്

Google Oneindia Malayalam News

ചങ്ങനാശ്ശേരി: സമീപകാലത്ത് യു ഡി എഫിന് ഏറ്റവും വലിയ തിരിച്ചടി നേരിടേണ്ടി വന്ന ജില്ലകളിലൊന്നാണ് കോട്ടയം. ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് എം മുന്നണി വിട്ട് എല്‍ ഡി എഫിലേക്ക് പോയതാണ് യു ഡി എഫിന്റെ തിരിച്ചടിക്ക് ആക്കം കൂട്ടിയത്. 2020 ലെ തദ്ദേശ തിരഞ്ഞെടുപ്പിലും പിന്നാലെ 2021 ല്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പിലും യു ഡി എഫിന് തിരിച്ചടി നേരിടേണ്ടി വന്നിരുന്നു.

2020 ല്‍ പല പഞ്ചായത്തുകളും പാലാ നഗരസഭയും നഷ്ടമായപ്പോഴും ചങ്ങനാശ്ശേരി നഗരസഭ നിലനിർത്താന്‍ കഴിഞ്ഞത് യു ഡി എഫിന് വലിയ ആശ്വാസമായി വിലയിരുത്തപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ നഗരസഭയും കൈവിട്ടു പോയേക്കും എന്ന നിലയിലേക്കാണ് മുന്നണിയിലെ തർക്കം യു ഡി എഫിനെ കൊണ്ടു ചെന്നെത്തിച്ച് നിർത്തിയിരിക്കുന്നത്.

എന്തുകൊണ്ട് ദിലീപിനെ വീണ്ടും ജയിലിലേക്ക് അയക്കാന്‍ പറ്റില്ല? കോടതി വ്യക്തമാക്കിയ കാര്യങ്ങളിങ്ങനെഎന്തുകൊണ്ട് ദിലീപിനെ വീണ്ടും ജയിലിലേക്ക് അയക്കാന്‍ പറ്റില്ല? കോടതി വ്യക്തമാക്കിയ കാര്യങ്ങളിങ്ങനെ

യു ഡി എഫിലെ അഭിപ്രായ ഭിന്നത മറ നീക്കി പുറത്ത്

യു ഡി എഫിലെ അഭിപ്രായ ഭിന്നത മറ നീക്കി പുറത്ത് വരുന്നതായിരുന്നു ബുധനാഴ്ച ചേർന്ന കൗൺസിൽ യോഗം. യു ഡി എഫിന് ഭൂരിപക്ഷമുള്ള ഭരണസമിതി ഹോസ്റ്റലിന്റെ പ്രവർത്തനം തങ്ങളുടെ അനുകൂലികളെക്കൊണ്ട് നടത്തിക്കാനുള്ള രഹസ്യ അജണ്ടയുണ്ടായിരുന്നെങ്കിലും മുന്നണിയിലെ അനൈക്യം മുലം പൊളിയുകയും ചെയ്തു.

ഇതാര് ബ്രിട്ടീഷ് രാജകുമാരിയോ: വിന്റേജ് ബ്യൂട്ടിയില്‍ തിളങ്ങി മഡോണ സെബാസ്റ്റ്യന്‍

വനിത ഹോസ്റ്റല്‍ നടത്തിപ്പ് തുടർന്നും നിലവില്‍ നടത്തുന്ന

വനിത ഹോസ്റ്റല്‍ നടത്തിപ്പ് തുടർന്നും നിലവില്‍ നടത്തുന്ന സംഘടനയ്ക്ക് തന്നെ നല്‍കണമെന്നായിരുന്നു എല്‍ ഡി എഫിലെ മുഴുവന്‍ അംഗങ്ങളും ആവശ്യപ്പെട്ടത്. ഇതോടെ കൌണ്‍സില്‍ യോഗത്തില്‌ തർക്കം രൂക്ഷമായി. പ്രശ്ന പരിഹാരമെന്ന നിലയില്‍ തീരുമാനം വോട്ടെടുപ്പിന് വിടണമെന്ന നിർദേശം മുന്നോട്ട് വെച്ചത് എല്‍ ഡി എഫിലെ മാത്യൂസ് ജോർജായിരുന്നു.

തുടർന്ന് വോട്ടെടുപ്പ് നടക്കുകയും ഭരണപക്ഷത്തെ

തുടർന്ന് വോട്ടെടുപ്പ് നടക്കുകയും ഭരണപക്ഷത്തെ 12നെതിരെ 16 വോട്ടുനേടി എല്‍ ഡി എഫ് വിജയിക്കുകയുമായിരുന്നു. ഇതോടെ നിത ഹോസ്റ്റലിന്‍റെ നടത്തിപ്പ് ചുമതല ഇടതുപക്ഷ മഹിള സംഘടനക്ക് ലഭിക്കുകയായിരുന്നു. മൂന്ന് അംഗങ്ങളുള്ള ബി ജെ പി യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തു എന്നുള്ളതും ശ്രദ്ധേയമാണ്.

18 അംഗങ്ങളുള്ള യു ഡി എഫ് ഭരണസമിതിക്ക്

18 അംഗങ്ങളുള്ള യു ഡി എഫ് ഭരണസമിതിക്ക് മൂന്ന് ബി ജെ പി അംഗങ്ങളുടെ ഉൾപ്പടെ 12 വോട്ട് നേടാനെ സാധിച്ചുള്ളു. വൈസ് ചെയർമാൻ ബെന്നി ജോസഫ് യു ഡി എഫിന്‍റെ രഹസ്യ അജണ്ടക്കെതിരെ യോഗത്തിൽ പരസ്യമായി വിമർശനം ഉന്നയിച്ചതിന് ശേഷമായിരുന്നു എല്‍ ഡി എഫിന് അനുകൂലമായി വോട്ട് ചെയ്തത്.

നിലവിലെ ചുമതലക്കാർ നല്ല നിലയിലാണ് ഹോസ്റ്റല്‍

നിലവിലെ ചുമതലക്കാർ നല്ല നിലയിലാണ് ഹോസ്റ്റല്‍ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോവുന്നത്, അതുകൊണ്ട് തന്നെ ലൈസന്‍സ് പുതുക്കി നല്‍കണമെന്നും വൈസ് ചെയർമാന്‍ തന്നെ പരസ്യമായി ആവശ്യപ്പെട്ടതാണ് യു ഡി എഫിന് കനത്ത തിരിച്ചടിയായത്. കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റും കൗൺസിൽ അംഗവുമായ ബാബു തോമസ്, മണ്ഡലം സെക്രട്ടറി രാജു ചാക്കോ എന്നിവർ വോട്ടെടുപ്പിൽ പങ്കെടുത്തില്ല

സന്തോഷ് ആന്‍റണിയും എൽസമ്മ ജോബ് എന്നീ കേരള കോണ്‍ഗ്രസ്

സന്തോഷ് ആന്‍റണിയും എൽസമ്മ ജോബ് എന്നീ കേരള കോണ്‍ഗ്രസ് അംഗങ്ങള്‍ വോട്ടെടുപ്പിന് മുമ്പേ യോഗത്തിൽനിന്ന് ഇറങ്ങിപ്പോയപ്പോൾ, സുമ ഷൈനും മോളമ്മ സെബാസ്റ്റ്യന്‍ അഭിപ്രായം രേഖപ്പെടുത്താതെ മാറി നിന്നു. അതേസമയം, മുന്നണിയിലെ അനൈക്യം നഗരസഭയുടെ ഭരണം ഏതെങ്കിലും തരത്തില്‍ കൈവിടുന്നതിലേക്ക് എത്തിക്കുമോയെന്നാണ് യുഡിഎഫിന്റെ പ്രതിസന്ധി.

cmsvideo
  Swapna Suresh | CBI അന്വേഷണമാവശ്യപ്പെട്ട് മോദിക്ക് സ്വപ്നയുടെ കത്ത് | *Kerala
  English summary
  Disagreement among UDF members at Changanassery Municipal Council meeting
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X