എംഎല്‍എ എട്ടുകാലി മമ്മൂഞ്ഞ് ആവരുത്: കോട്ടയത്ത് കേരള കോണ്‍ഗ്രസുകള്‍ക്കിടയില്‍ പുതിയ ഏറ്റുമുട്ടല്‍
കോട്ടയം: കോട്ടയത്ത് കേരള കോണ്‍ഗ്രസ് എം, ജോസഫ് വിഭാഗങ്ങള്‍ തമ്മിലുള്ള തർക്കം വീണ്ടും രൂക്ഷമാവുന്നു. മാഞ്ഞൂർ റെയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ടാണ് പുതിയ തർക്കം. സ്ഥലം എംഎൽഎയും ജോസ് വിഭാഗം നേതാവുമായ മോന്‍സ് ജോസഫ് ചെയ്യാത്ത കാര്യത്തിൻ്റെ പിതൃത്വം ഏറ്റെടുത്ത് എട്ടുകാലി മമ്മൂഞ്ഞ് ആവാന്‍ ശ്രമിക്കുകയാണെന്നാണ് കേരള കോണ്‍ഗ്രസ് എം നേതൃത്വം അവകാശപ്പെടുന്നത്. എംഎൽഎമാർക്ക് പങ്കാളിത്തം ഇല്ലാത്ത എം.പി മാരുടെ ചുമതലയിലുള്ള ഒരു പദ്ധതി അപഹരിച്ച് തന്റേതാക്കി മാറ്റി ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന ഇത്തരം നടപടികളിൽ നിന്നും എംഎൽഎ പിന്തിരിയണമെന്നും തോമസ് ചാഴിക്കാടന്‍ എംപി പ്രസ്താവനയിലൂടെ ആവശ്യപ്പെടുന്നു. അദ്ദേഹത്തിന്റെ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ..

മാഞ്ഞൂർ റെയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കി ഫെബ്രുവരി 26ന് നാടിന് സമർപ്പിക്കും. സ്ഥലം എംഎൽഎ ചെയ്യാത്ത കാര്യത്തിൻ്റെ പിതൃത്വം ഏറ്റെടുക്കാൻ ശ്രമിക്കുന്നു.....!!പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി രണ്ടു പ്രധാനപ്പെട്ട മേൽപ്പാലങ്ങളാണ് പുനർനിർമ്മിച്ചത്. ഏറ്റുമാനൂർ, നീണ്ടൂർ, കല്ലറ റോഡിൽ റെയിൽവേ സ്റ്റേഷൻ ഭാഗത്തെ മേൽപ്പാലവും, മാഞ്ഞൂർ - കുറുപ്പന്തറ റോഡിലെ മേൽപ്പാലവും പുനർ നിർമ്മിക്കുന്നതിന് വേണ്ടി 11 കോടി രൂപയാണ് റെയിൽവേ നീക്കി വെച്ചത്. ജോസ്.കെ.മാണി എം.പി കോട്ടയം ലോക്സഭാഗം ആയിരുന്ന കാലഘട്ടത്തിലാണ് പാത ഇരട്ടിപ്പിക്കലിനും കോട്ടയം റെയിൽവേ സ്റ്റേഷൻ പുനർ നിർമ്മാണത്തിനുമായി ഫണ്ട് അനുവദിച്ചത്.

ഞാൻ എം.പി ആയതു മുതൽ പുനർ നിർമ്മാണ ജോലികളുടെ അവലോകനം തിരുവനന്തപുരം റെയിൽവേ ഡിവിഷണൽ മാനേജരുടെ സാന്നിധ്യത്തിലും, കൺസ്ട്രക്ഷൻ വിഭാഗത്തിലെ എൻജിനീയർമാരുടെ സാന്നിദ്ധ്യത്തിലും അവലോകനം നടത്തിയിരുന്നു. 2022 ജനുവരി 12ന് സതേൺ റെയിൽവേ ജനറൽ മാനേജർ തിരുവനന്തപുരം റെയിൽവേ ഡിവിഷനു കീഴിൽ വരുന്ന എം.പി മാരുടെ കോൺഫറൻസ് വിളിച്ചു. ജനുവരി 3നു മുൻപായി എം.പി മാരുടെ കോൺഫെറെൻസിലേക്കുള്ള "അജണ്ടാ നോട്ട്" തയ്യാറാക്കി നൽകാൻ എല്ലാ എം.പി മാരോടും ആവശ്യപ്പെട്ടു. കോട്ടയം പാർലമെന്റ് മണ്ഡലത്തിനു കീഴിൽ വരുന്ന മുഴുവൻ റെയിൽവേ ജോലികളുടെയും സ്ഥിതി വിവരങ്ങൾ ആവശ്യപ്പെട്ട് ഞാൻ റെയിൽവേ ജനറൽ മാനേജർക്ക് കത്തെഴുതി.

കുറുപ്പന്തറ സ്റ്റേഷനു സമീപത്തെ മാഞ്ഞൂർ മേൽപ്പാലം നിർമ്മാണം പൂർത്തിയായതായും സമീപന പാതകളുടെ നിർമ്മാണം പുരോഗമിക്കുന്നുതായും ജനറൽ മാനേജരുടെ രേഖാ മൂലമുള്ള മറുപടി ലഭിച്ചു. ഈ മേൽപ്പാലം 2022 ഫെബ്രുവരിയിൽ തുറന്നു കൊടുക്കും എന്നും മറുപടിയിൽ വ്യക്തമാക്കിയിരുന്നു. ഇപ്പോൾ ചെയ്യാത്ത പ്രവർത്തികളുടെ പിതൃത്വം ഏറ്റെടുക്കാൻ ശ്രമിക്കുകയാണ്. ഉൽഘാടനം അടക്കം തീരുമാനിച്ച പദ്ധതി തൻ്റെ ഇടപെടൽ മൂലമാണ് പൂർത്തി ആയതെന്ന് എംഎൽഎ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണ്. പാർലമെന്റ് സമ്മേളനം നടക്കുന്ന അവസരത്തിൽ എം.പിമാർ നാട്ടിലില്ല എന്നു മനസിലാക്കി, എംഎൽഎ രണ്ടു റെയിൽവേ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി മേൽപ്പാലം സന്ദർശിച്ച് പൊള്ളയായ അവകാശവാദങ്ങൾ ഉന്നയിക്കുകയും ചെയ്തിരിക്കുന്നത്.

സ്വന്തം പാർട്ടിക്കാരായ രണ്ടു വ്യക്തികളുടെ സാന്നിദ്ധ്യത്തിൽ സന്ദർശനം നടത്തതുകയും മാഞ്ഞൂർ പാലം നിർമ്മാണത്തിന് ചെയ്യാത്ത നിരവധികാര്യങ്ങൾ താൻ ചെയ്തുവെന്നും അവകാശപ്പെടുകയും ചെയ്തത്. എം.എൽ.എ യോടൊപ്പം ഉണ്ടായിരുന്നുവെന്ന് അദ്ദേഹം അവകാശപ്പെടുന്ന പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറും, വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറും സ്ഥലം സന്ദർശിച്ചിട്ടേയില്ല. എംഎൽഎ പ്രസ്ഥാവിച്ചപോലെ ഒരാഴ്ച്ചക്കകം മേൽപ്പാലം തുറന്നു നൽകാമെന്ന് റെയിവേ പറഞ്ഞിട്ടില്ലെന്ന് കൺസ്ട്രക്ഷൻ വിഭാഗം ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ ഉദാത്ത സുധാകറും ചൂണ്ടിക്കാട്ടി.

എംഎൽഎമാർക്ക് പങ്കാളിത്തം ഇല്ലാത്ത എം.പി മാരുടെ ചുമതലയിലുള്ള ഒരു പദ്ധതി അപഹരിച്ച് തന്റേതാക്കി മാറ്റി ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന ഇത്തരം നടപടികളിൽ നിന്നും എം.എൽ.എ പിന്തിരിയണം. പഞ്ചായത്ത് മെമ്പർ മുതൽ പാർലമെന്റ് അംഗം വരെയുള്ള ജനപ്രതിനിധികൾ രാഷ്ട്രീയ ലക്ഷ്യത്തിനപ്പുറം ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കുവാൻ തയ്യാറാകണം.
മാഞ്ഞൂർ റെയിൽവേ പാല സന്ദർശനത്തിൽ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിക്കും എന്നോടും ഒപ്പം റെയിൽവേ കൺസ്ട്രക്ഷൻ വിഭാഗം ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ ഉദാത്ത സുധാകർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ബാബു സക്കറിയ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി, സ്റ്റീഫൻ ജോർജ് എക്സ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ് പുത്തൻകാല, മാഞ്ഞൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി രവീന്ദ്രൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു കൊണ്ടുകാല, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സക്കറിയാസ് കുതിരവേലിൽ, കെ,സി.മാത്യു, ബിജു മറ്റപ്പള്ളി, പി.റ്റി കുര്യൻ, തോമസ് അരയത്ത് , നവകുമാർ , ബേബി എടാട്ടേൽ ടോമി പ്ലാക്കുഴി തുടങ്ങിയവരും ഉണ്ടായിരുന്നു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications