കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലോക്സഭ തിരഞ്ഞെടുപ്പ് 2019; കോട്ടയത്ത് കളക്ടറുടെ നേതൃത്വത്തിൽ പ്രചരണ സാമഗ്രികൾ നീക്കം ചെയ്യും!

  • By Desk
Google Oneindia Malayalam News

കോട്ടയം: ഈ മാസം 11, 12 തീയതികളില്‍ ജില്ലയില്‍ സംഘടിപ്പിക്കുന്ന ശുചീകരണ യജ്ഞത്തിന് രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ. ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു വിളിച്ചുചേര്‍ത്ത യോഗത്തിലാണ് പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ ശുചീകരണ യജ്ഞം വിജയിപ്പിക്കുന്നതില്‍ പങ്കാളികളാകാമെന്ന് രാഷട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ അറിയിച്ചത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ സ്ഥാപിച്ചിട്ടുള്ള പ്രചാരണ സാമഗ്രികള്‍ പാര്‍ട്ടികള്‍തന്നെ നീക്കം ചെയ്യും. ബാനറുകളും മറ്റും കൃത്യമായി നീക്കം ചെയ്യാത്തതുമൂലം മലിനീകരണത്തിന് കാരണമാകുന്ന സാഹചര്യം ഒഴിവാക്കണമെന്ന ജില്ലാ കളക്ടറുടെ നിര്‍ദേശം പരിഗണിച്ചാണിത്. ജില്ലാതലം മുതല്‍ വാര്‍ഡു തലംവരെയുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളിലും പാര്‍ട്ടികളുടെ പങ്കാളിത്തം കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.

poster-1557

മന്ത്രി പി. തിലോത്തമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അംഗീകരിച്ച ജില്ലാതല കര്‍മ്മ പദ്ധതിയനുസരിച്ച് മെയ് ആറ്, ഏഴ് തിയ്യതികളില്‍ തദ്ദേശഭരണ സ്ഥാപന തലത്തില്‍ യോഗം ചേര്‍ന്ന് പ്രാദേശിക കര്‍മ്മ പരിപാടിക്ക് രൂപം നല്‍കും. വഴിയോരങ്ങളിലും പൊതുസ്ഥലങ്ങളിലും മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന കേന്ദ്രങ്ങളുടെ മാപ്പിംഗും ഇതോടനുബന്ധിച്ചു നടത്തും.


മാലിന്യങ്ങള്‍ കണ്ടെത്തുന്നതിനും ശേഖരിക്കുന്നതിനും സംസ്‌കരിക്കുന്നതിനും സംസ്‌കരണം സാധ്യമല്ലാത്തവ നീക്കം ചെയ്യുന്നതിനുമുള്ള വിശദമായ രൂപരേഖയുടെ അടിസ്ഥാനത്തിലായിരിക്കും പ്രാദേശിക തലത്തിലുള്ള ശൂചികരണ പ്രവര്‍ത്തനങ്ങള്‍.

English summary
District collector co ordinates the removal of election campaign materials in Kollam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X