Get Updates
Get notified of breaking news, exclusive insights, and must-see stories!

കോട്ടയത്തും നായയെ കാറിന് പിറകിൽ കെട്ടി വലിച്ച് ക്രൂരത

അയർക്കുന്നത്തെ റോഡിലൂടെ നായയെ വലിച്ചിഴയ്ക്കുന്ന ദൃശ്യം ചേന്നാമറ്റം വായനശാലയുടെ സിസിടിവിയിലാണ് പതിഞ്ഞത്

കോട്ടയം: സമീപകാലത്തായി കേരളത്തിൽ നായകൾക്കെതിരെയുള്ള അക്രമണങ്ങൾ വർധിച്ചു വരികയാണ്. ഇത്തരത്തിൽ കോട്ടയത്തും നായയോടുള്ള ക്രൂരതയുടെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിക്കൊണ്ടിരിക്കുന്നത്. കോട്ടയം അയർക്കുന്നത്താണ് നായയെ കാറിന് പിന്നിൽ കെട്ടിവലിച്ചുകൊണ്ടുള്ള ക്രൂരത.

Dog

സാരിയില്‍ അതീവ സുന്ദരിയായി ഗായിക രഞ്ജനി ജോസ്; വൈറല്‍ ചിത്രങ്ങള്‍ കാണാം

ഞായറാഴ്ച പുലർച്ചെയാണ് സംഭവം. അയർക്കുന്നത്തെ റോഡിലൂടെ നായയെ വലിച്ചിഴയ്ക്കുന്ന ദൃശ്യം ചേന്നാമറ്റം വായനശാലയുടെ സിസിടിവിയിലാണ് പതിഞ്ഞത്. നാട്ടുകാരിൽ ചിലർ ഇത് കാണുകയും പിന്നീട് നടത്തിയ അന്വേഷണത്തിലുമാണ് ദൃശ്യങ്ങൾ കിട്ടിയത്. എന്നാൽ ഈ കാറിന്റെ നമ്പരോ ഉടമയേയോ തിരിച്ചറിയാൻ സാധിച്ചട്ടില്ല. സംഭവത്തിൽ സാമൂഹിക പ്രവർത്തകനായ ടോമി ചക്കുപാറ പൊലീസിൽ പരാതി നൽകി.

കഴിഞ്ഞ ദിവസം തൃക്കാക്കര നഗരസഭാ പരിധിയിലുള്ള ഈച്ചമുക്ക് പ്രദേശത്ത് തെരുവു നായ്ക്കളെ കുരുക്കിട്ടു പിടിച്ചു കൊന്നിരുന്നു. നഗരസഭയുടെ നിർദേശത്തെ തുടർന്നാണ് തെരുവുനായ വേട്ട എന്നു മൃഗസ്നേഹികളുടെ സംഘടന നടത്തിയ അന്വേഷണത്തിൽ വ്യക്തമായതായി പറയുന്നു. ഇതു സംബന്ധിച്ച് ഇൻഫോപാർക്ക് പൊലീസിൽ നൽകിയ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്.

പുതിയ മെയ്‌ക്കോവറില്‍ അന്ന രാജന്‍; താരത്തിന്റെ പുതിയ ലുക്ക് തമിഴ് ചിത്രത്തിന് വേണ്ടി

Recommended Video

cmsvideo
    വരാനിരിക്കുന്നത് പ്രളയം ! .ഉരുൾപൊട്ടി കുത്തൊഴുക്ക്..തകർത്ത് പെയ്ത മഴ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+