കോട്ടയത്ത് 'ദൃശ്യം മോഡല്‍' കൊല; യുവാവിനെ കൊന്ന് വീടിന്റെ തറയില്‍ കുഴിച്ച് മൂടി
കോട്ടയം: കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയില്‍ യുവാവിനെ കൊന്ന് വീടിന്റെ തറ തുരന്ന് കുഴിച്ചിട്ടു. എ സി റോഡില്‍ രണ്ടാം പാലത്തിന് സമീപത്തെ വീട്ടിലാണ് യുവാവിനെ കൊന്ന് കുഴിച്ചിട്ടത്. പൊലീസ് മൃതദേഹം പുറത്തെടുത്തു. യുവാവിനെ കുഴിച്ചിട്ട ശേഷം കോണ്‍ക്രീറ്റ് ചെയ്ത് മൂടുകയായിരുന്നു.
സംശയം ബലപ്പെട്ടതോടെ ആണ് വീടിന്റെ തറ തുരന്ന് പരിശോധിക്കാനാണ് പൊലീസ് തീരുമാനിച്ചത്. ഇതിനായി വന്‍ പൊലീസ് സംഘം ചങ്ങനാശ്ശേരിയില്‍ എത്തിയിരുന്നു. ആലപ്പുഴയില്‍ നിന്നും ഒരു യുവാവിനെ കാണാതായതായി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന് പിന്നാലെ നടന്ന അന്വേഷണമാണ് പുതിയ വഴിത്തിരിവിലെത്തിച്ചത്.

Image Credit: Screengrab@Asianet News
ആലപ്പുഴയില്‍ നിന്ന് കാണാതായ യുവാവിനെയാണ് കൊലപ്പെടുത്തി വീടിന്റെ തറ തുരന്ന് കുഴിച്ചിട്ടത്. കാണാതായ യുവാവിന്റെ ബൈക്ക് നേരത്തെ വാകത്താനത്തെ തോട്ടില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണമാണ് പൊലീസ് സംഘത്തെ ചങ്ങനാശ്ശേരിയിലേക്ക് എത്തിച്ചത്.

Image Credit: Screengrab@Asianet News
ചങ്ങനാശേരി ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് തറ തുരന്ന് പരിശോധന നടത്തിയത്. ആലപ്പുഴയില്‍ നിന്നും ഒരു യുവാവിനെ കാണാതായതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണമാണ് വഴിത്തിരിവായത്. 40 കാരനായ ബിന്ദുകുമാര്‍ എന്നയാളെ കാണാനില്ല എന്ന് പറഞ്ഞ് മാതാവ് ആലപ്പുഴ നോര്‍ത്ത് പൊലീസില്‍ നേരത്തെ പരാതി നല്‍കിയിരുന്നു.

Image Credit: Screengrab@Asianet News
തുടര്‍ന്നുളള അന്വേഷണത്തിലാണ് ബിന്ദുകുമാറിന്റെ ബൈക്ക് വാകത്താനത്തിന് അടുത്തുളള തോട്ടില്‍ നിന്നും ലഭിച്ചത്. ബൈക്ക് അപകടത്തില്പ്പെട്ടതായിരിക്കും എന്ന നിഗമനത്തിലായിരുന്നു ആദ്യം പൊലീസ്. എന്നാല്‍ സമീപ പ്രദേശങ്ങളിലുളള യുവാവിന്റെ ബന്ധുക്കളെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച മൊഴികളിലെ വൈരുദ്ധ്യം പൊലീസിനെ സംശയത്തിലാക്കി.

Image Credit: Screengrab@Asianet News
പിന്നീട് നടന്ന അന്വേഷണത്തില്‍ സഹോദരി ഭര്‍ത്താവ് ബിന്ദു കുമാറിനെ കൊലപ്പെടുത്തി മൃതദേഹം വീടിന്റെ തറ തുരന്ന് കുഴിച്ചിട്ടു എന്നാണ് പൊലീസ് കണ്ടെത്തിയത്. ഇത് സ്ഥിരീകരിക്കാനായാണ് വീടിന്റെ തറ തുരന്ന് പരിശോധിച്ചത്. തഹസില്‍ദാരുടെ നേതൃത്വത്തിലുള്ള റവന്യു ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.

ചങ്ങനാശേരി ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ശാസ്ത്രീയ പരിശോധന സംഘവും വിലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും അടക്കം സ്ഥലത്തെത്തിയിരുന്നു. സംഭവമറിഞ്ഞ് വന്‍ ജനക്കൂട്ടമാണ് ഇവിടെ തടിച്ച് കൂടിയിരുന്നത്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications