• search
  • Live TV
കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇതുവരെ സഹിച്ചു, ഉദ്യോഗസ്ഥരെ കരുതിയാണ്... മാനനഷ്ടക്കേസ് കൊടുക്കും, കടുപ്പിച്ച് പിസി ജോര്‍ജ്

Google Oneindia Malayalam News

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ വിജയനുമെതിരെ ഗുരുതര ആരോപണങ്ങളുമായി പിസി ജോര്‍ജ്. മുഖ്യമന്ത്രിയുടെയും മകളുടെയും വിദേശയാത്രകള്‍ ഇഡി അന്വേഷിക്കണമെന്ന് ജോര്‍ജ് ആവശ്യപ്പെട്ടു. എപ്പോഴൊക്കെ പിണറായി വിദേശത്ത് പോകുന്നുവോ അതിന് മുമ്പോ ശേഷമോ മകളും ആ രാജ്യം സന്ദര്‍ശിക്കാറുണ്ടെന്ന് ജോര്‍ജ് ആരോപിച്ചു. അതേസമയം ഭാര്യയെ മാധ്യമങ്ങള്‍ക്ക് മുന്നിലേക്ക് പിസി വിളിക്കുകയും ചെയ്തു. അവള്‍ക്കെതിരെയും കേസ് എടുക്കാനാണ് നീക്കം. അതിനെ നേരിടാനൊക്കെ ഭാര്യക്കറിയാം. മരുമകള്‍ പാര്‍വതിയെയും ജോര്‍ജ് മാധ്യമങ്ങള്‍ മുന്നില്‍ കൊണ്ടുവന്നു. തന്നെയും കുടുംബത്തെയും കുടുക്കാനാണ് പിണറായി നോക്കുന്നതെന്ന് ജോര്‍ജ് ആവശ്യപ്പെട്ടു.

പീഡന പരാതിയില്‍ പി സി ജോര്‍ജിന് ജാമ്യം; പ്രോസിക്യൂഷന് കനത്ത തിരിച്ചടിപീഡന പരാതിയില്‍ പി സി ജോര്‍ജിന് ജാമ്യം; പ്രോസിക്യൂഷന് കനത്ത തിരിച്ചടി

പിണറായിയുടെ എല്ലാ തമാശയും ഞാന്‍ ഇതുവരെ നിന്നുകൊടുത്തു. നിയമമല്ലേ, അതിനനുസരിച്ച് നില്‍ക്കാമെന്ന് കരുതി. ഭരണാധികാരിക്ക് എന്ത് വൃത്തിക്കേടും ചെയ്യാന്‍ ആരും അധികാരം കൊടുത്തിട്ടില്ല. വക്കീല്‍ ഇന്ന് വരും. അങ്ങേരുടെ ഡിസ്‌കസ് ചെയ്ത് ഒരു തീരുമാനമെടുക്കും. വലിയ റോയല്‍റ്റി അവകാശപ്പെട്ട് പിണറായിക്കും സര്‍ക്കാരിനുമെതിരെ കേസ് കൊടുക്കും. ഇത്രയും നാള്‍ കേസ് കൊടുക്കാതിരുന്നത്, എന്നെ അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥന്മാരെയെല്ലാം പ്രതികളാക്കേണ്ടി വരും. അവര്‍ നിരപരാധികളാണ്. അവര്‍ നിര്‍ബന്ധിതമാകുന്നതാണ്. പക്ഷേ ഇത് മടുത്തു. ഒരുദിവസം അറസ്റ്റ്, രാവിലെ അഞ്ച് മണിക്കൊക്കെ വന്ന് അവര്‍ ഒരു ദിവസം കൊണ്ടുപോയെന്നും ജോര്‍ജ് പറഞ്ഞു.

തിരുവനന്തപുരത്തെത്തി ജാമ്യം എടുത്ത് ഇങ്ങോട്ട് പോരുകയായിരുന്നു. പിന്നീട് എറണാകുളത്തായിരുന്നു കേസ്. ഇത് എന്ത് ഇടപാടാണ് ഇത്. പിന്നീട് ജയിലില്‍ വരെയിട്ടു. എന്തൊരുകഷ്ടകാലമാണിത്. ഇത് എത്രാമത്തെ തവണയാണെന്നും ജോര്‍ജ് ചോദിച്ചു. മുഖ്യമന്ത്രിക്കെതിരെ പിന്നീടും കടുത്ത ആരോപണങ്ങളാണ് ജോര്‍ജ് ഉന്നയിച്ചത്. ഫാരിസ് അബൂബക്കറുമായുള്ള ബിസിനസ് നീക്കങ്ങളാണ് മുഖ്യമന്ത്രിയുടെ വിദേശ യാത്രയ്ക്ക് പിന്നിലുള്ളത്. ആരോപണങ്ങള്‍ ശരിയാണോ എന്ന് ഇഡിയാണ് തെളിയിക്കേണ്ടത്. ചോദ്യം ചെയ്യുന്നവരെ അകത്താക്കുക എന്നതാണ് സര്‍ക്കാര്‍ നിലപാട്. തന്റെ ഭാര്യ ഉള്‍പ്പെടെയുള്ളവരെ പ്രതിയാക്കാനാണ് നീക്കമെന്നും ജോര്‍ജ് പറഞ്ഞു.

തെളിവുകള്‍ ഇഡിക്ക് നല്‍കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ താന്‍ കാണുന്നുണ്ട്. സോളാര്‍ പ്രതിയുടെ പീഡന പരാതിയില്‍ കള്ളസാക്ഷിയുണ്ടാക്കാന്‍ ശ്രമമുണ്ടെന്നും പിസി ജോര്‍ജ് ആരോപിച്ചു. താന്‍ കണ്ടിട്ടില്ലാത്ത ഒ രാള്‍, തന്നെയും പരാതിക്കാരിയെയും കണ്ടു. ഇതിനെതിരെയെല്ലാം നിയമപരമായി നേരിടുമെന്നും ജോര്‍ജ് പറഞ്ഞു. അതേസമയം ജോര്‍ജിന്റെ ഭാര്യ ഉഷയുടെ പരാമര്‍ശത്തില്‍ പോലീസ് ലഭിച്ചിട്ടുണ്ട്. കാസര്‍കോട് സ്വദേശിയായ ഹൈദര്‍ മധൂറാണ് ഉഷാ ജോര്‍ജിനെതിരെ വിദ്യാനഗര്‍ പോലീസില്‍ പരാതി നല്‍കിയത്. മുഖ്യമന്ത്രിയെ വെടിവെച്ച് കൊല്ലണമെന്നുണ്ടെന്നായിരുന്നു ഉഷ പറഞ്ഞത്. ഒരാഴ്ച്ചയ്ക്കുള്ളില്‍ പിണറായി അനുഭവിക്കുമെന്നും അവര്‍ പറഞ്ഞിരുന്നു.

ഭര്‍ത്താവിന്റെ മരണ കാരണത്തില്‍ പ്രതികരിച്ച് നടി മീന, എല്ലാവരോടും ഒരപേക്ഷ മാത്രം!!ഭര്‍ത്താവിന്റെ മരണ കാരണത്തില്‍ പ്രതികരിച്ച് നടി മീന, എല്ലാവരോടും ഒരപേക്ഷ മാത്രം!!

English summary
ed should investigate pinarayi vijayan and daughter veena's foreign trip says pc george
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X