കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോട്ടയത്ത് എട്ട് പേർക്ക് കൊറോണ വൈറസ്: 12 പേർക്ക് രോഗമുക്തി, ചികിത്സയിലുള്ളത് 93 പേർ!!

Google Oneindia Malayalam News

കോട്ടയം: കോട്ടയം ജില്ലയിൽ പുതിയതായി എട്ടു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇവര്‍ ഉള്‍പ്പെടെ 93 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്. പുതിയതായി രോഗം സ്ഥിരീകരിച്ചവരില്‍ ആറുപേര്‍ വിദേശത്തുനിന്നും, രണ്ടു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. നാലുപേര്‍ ക്വാറന്‍റയിന്‍ കേന്ദ്രങ്ങളിലും മൂന്നുപേര്‍ വീട്ടിലും ഒരാള്‍ ആശുപത്രിയിലും നിരീക്ഷണത്തിലായിരുന്നു.

 എറണാകുളത്ത് 13 പേർക്ക് കൊറോണ വൈറസ്: കോട്ടയം സ്വദേശിയും ജില്ലയിൽ ചികിത്സയിൽ!! എറണാകുളത്ത് 13 പേർക്ക് കൊറോണ വൈറസ്: കോട്ടയം സ്വദേശിയും ജില്ലയിൽ ചികിത്സയിൽ!!

സൗദി അറേബ്യയില്‍നിന്ന് ജൂണ്‍ 20 ന് എത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന മാടപ്പള്ളി സ്വദേശി (46)യാണ് രോഗം സ്ഥിരീകരിച്ച ഒരാൾ. രോഗലക്ഷണങ്ങൾ ഉണ്ടായതിനെതുടര്‍ന്നാണ് പരിശോധന നടത്തിയത്. ഹരിയാണയില്‍നിന്ന് ജൂണ്‍ 16 ന് എത്തി അതിരമ്പുഴയിലെ ക്വാറന്റൈൻ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന നീണ്ടൂര്‍ കൈപ്പുഴ സ്വദേശി (35). രോഗലക്ഷണങ്ങളുണ്ടായതിനെതുടര്‍ന്നാണ് പരിശോധന നടത്തിയത്.

Recommended Video

cmsvideo
കോവിഡ് പ്രതിരോധത്തില്‍ കേരളത്തിന് ഐക്യരാഷ്ട്ര സഭയുടെ ആദരം | Oneindia Malayalam
corona4353-159

കുവൈറ്റില്‍നിന്ന് ജൂണ്‍ 16 ന് എത്തി അതിരമ്പുഴയിലെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന വെള്ളൂര്‍ സ്വദേശി (34). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലെങ്കിലും പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയായിരുന്നു. കുവൈറ്റില്‍നിന്ന് ജൂണ്‍ 13 ന് എത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന അതിരമ്പുഴ സ്വദേശി (23) രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.

ദുബായില്‍നിന്ന് ജൂണ്‍ 17 ന് എത്തി ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന മറിയപ്പള്ളി സ്വദേശിനി (47) രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് പരിശോധനയ്ക്ക് വിധേയയാക്കി. ദുബായില്‍നിന്ന് ജൂണ്‍ 17 ന് എത്തിയശേഷം രോഗം സ്ഥിരീകരിച്ച മറിയപ്പള്ളി സ്വദേശിനിയുടെ മകള്‍ (20) അമ്മയ്ക്കൊപ്പം എത്തിയ യുവതിക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്നാണ് പരിശോധനയ്ക്ക് വിധേയയാക്കിയത്.

ഷില്ലോംഗില്‍നിന്ന് ജൂണ്‍ ആറിന് അമ്മയ്ക്കും സഹോദരിക്കും ഒപ്പമെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന കോട്ടയം കളത്തിപ്പടിയില്‍നിന്നുള്ള ഒന്‍പതു വയസുകാരന്‍. രോഗലക്ഷണങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്നാണ് പരിശോധന നടത്തിയത്. അമ്മയുടെയും സഹോദരിയുടെയും പരിശോധനാ ഫലം ലഭിച്ചിട്ടില്ല. ഖത്തറില്‍നിന്ന് ജൂണ്‍ 21 ന് എത്തി എറണാകുളം പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന മുണ്ടക്കയം സ്വദേശി (52) രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് സാമ്പിള്‍ പരിശോധനയ്ക്ക് വിധേയനാക്കി.

കോട്ടയം ജില്ലയില്‍ ചികിത്സയിലായിരുന്ന 12 പേര്‍ കോവിഡ് മുക്തരായി. ഇതോടെ ജില്ലയില്‍ രോഗം ഭേദമായവരുടെ ആകെ എണ്ണം 76 ആയി. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇടുക്കി സ്വദേശിയും ഇതില്‍ ഉള്‍പ്പെടുന്നു. മുംബൈയില്‍ നിന്നെത്തി ജൂണ്‍ മൂന്നിന് രോഗം സ്ഥിരീകരിച്ച കുറവിലങ്ങാട് സ്വദേശിനി (29)യും കുവൈറ്റില്‍ നിന്നെത്തി ജൂണ്‍ ആറിന് രോഗം സ്ഥിരീകരിച്ച മറ്റക്കര സ്വദേശിനി (45)യും അബുദാബിയില്‍ നിന്നെത്തി ജൂണ്‍ ഏഴിന് രോഗം സ്ഥിരീകരിച്ച കടുത്തുരുത്തി സ്വദേശി (26)യും രോഗമുക്തി നേടിയിട്ടുണ്ട്. പൂനെയില്‍നിന്നെത്തി ജൂണ്‍ മൂന്നിന് രോഗം സ്ഥിരീകരിച്ച തിരുവാതുക്കല്‍ സ്വദേശി(32)യും കുവൈറ്റില്‍ നിന്നെത്തി ജൂണ്‍ രണ്ടിന് രോഗം സ്ഥിരീകരിച്ച അയര്‍ക്കുന്നം സ്വദേശിനി (51)യും മുംബൈയില്‍ നിന്നെത്തി മെയ് 29 ന് രോഗം സ്ഥിരീകരിച്ച അയര്‍ക്കുന്നം സ്വദേശിനി (14)യുമാണ് ഇന്ന് രോഗം ഭേദമായവരിൽ ഉൾപ്പെടുന്നു.

മുംബൈയില്‍ നിന്നെത്തി ജൂണ്‍ നാലിന് രോഗം സ്ഥിരീകരിച്ച ഒളശ്ശ സ്വദേശി (24), കുവൈറ്റില്‍ നിന്നെത്തി ജൂണ്‍ മൂന്നിന് രോഗം സ്ഥിരീകരിച്ച ളാക്കാട്ടൂര്‍ സ്വദേശി (25), മുംബൈയില്‍ നിന്നെത്തി ജൂണ്‍ അഞ്ചിന് രോഗം സ്ഥിരീകരിച്ച മാടപ്പള്ളി സ്വദേശി (31), മുംബൈയില്‍ നിന്നെത്തി ജൂണ്‍ 10ന് രോഗം സ്ഥിരീകരിച്ച പൂവരണി സ്വദേശി (12) കുവൈറ്റില്‍ നിന്നെത്തി ജൂണ്‍ എട്ടിന് രോഗം സ്ഥിരീകരിച്ച കോരുത്തോട് സ്വദേശി(30), കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഇടുക്കി സ്വദേശി എന്നിവരും രോഗം ഭേദമായി ആശുപത്രി വിട്ടിട്ടുണ്ട്

English summary
Eight Coronavirus cases Reported from Kottayam today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X