കോട്ടയത്ത് എട്ട് പേർക്ക് കൊറോണ വൈറസ്: ഏഴ് പേരും വിദേശത്ത് നിന്നെത്തിയവർ!!
കോട്ടയം: കോട്ടയം ജില്ലയില്‍ എട്ടു പേര്‍ക്ക് പുതിയതായി കൊറോണ വൈറസ് സ്ഥിരീകരിച്ചു. രണ്ടു പേര് കൂടി രോമുക്തി നേടുകയും ചെയ്തിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച എട്ടു പേരില്‍ ഏഴു പേര് വിദേശത്തുനിന്നും ഒരാള്‍ ദില്ലിയില്‍ നിന്നുമാണ് എത്തിയത്. ഇതില്‍ നാലു പേര് ഒരു വിമാനത്തിലെ യാത്രക്കാരായിരുന്നു. ചങ്ങനാശേരി ചെത്തിപ്പുഴയിലെ കൊവിഡ് കെയര്‍ സെന്ററില്‍ കഴിഞ്ഞിരുന്ന നെടുംകുന്നം സ്വദേശി(36), കൊല്ലാട് സ്വദേശി(59), പെരുമ്പായിക്കാട് സ്വദേശി (58), മാങ്ങാനത്തെ ക്വാറന്റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന കടുത്തുരുത്തി വല്ലശ്ശേരി സ്വദേശി (26) എന്നിവരാണ് മെയ് 27ന് അബുദാബി-കൊച്ചി വിമാനത്തില്‍ എത്തിയത്.
ഇവര്‍ക്കു പുറമെ മെയ് 28ന് താജിക്കിസ്ഥാനിൽ നിന്നെത്തി കോതനല്ലൂരിലെ ക്വാറന്റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന തലയോലപ്പറമ്പ് സ്വദേശിനി (19), കങ്ങഴ സ്വദേശി(21), ഇതേ ദിവസം ദുബായില്‍നിന്നെത്തി മാങ്ങാനത്തെ നിരീക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന നാലു കോടി സ്വദേശി (54), ജൂണ്‍ മൂന്നിന് ദില്ലിയില്‍നിന്ന് വിമാനത്തിലെത്തി കോതനല്ലൂരിലെ ക്വാറന്റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന മുളക്കുളം സ്വദേശിനി (34) എന്നിവരും രോഗം ബാധിച്ചവരില്‍ ഉള്‍പ്പെടുന്നു.

മുളക്കുളം സ്വദേശിനിയുടെ ഭര്‍ത്താവിന് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹം എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. എന്നാൽ ഇവരുടെ 33 ദിവസം പ്രായമുള്ള കുട്ടിയുടെ പരിശോധനാ ഫലം നെഗറ്റീവാണ്.
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന മേലുകാവ് സ്വദേശിയും(25) വെള്ളാവൂര്‍ സ്വദേശിയു(32)മാണ് രോഗമുക്തരായത്. മേലുകാവ് സ്വദേശി അബുദാബിയില്‍നിന്നും വെള്ളാവൂര്‍ സ്വശേശി മഹാരാഷ്ട്രയില്‍നിന്നുമാണ് നാട്ടിലെത്തിയത്. ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളജില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 39 ആയി. ഇതോടെ കോട്ടയം ജില്ലയിൽ രോഗം ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 41 ആയിട്ടുണ്ട്.
-
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം












Click it and Unblock the Notifications