കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോട്ടയത്ത് എട്ട് പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു: രണ്ട് പേർ വിദേശത്ത് നിന്നെത്തിയത്!!

Google Oneindia Malayalam News

കോട്ടയം: കോട്ടയം ജില്ലയില്‍ എട്ടു പേര്‍ക്കു കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതില്‍ രണ്ടു പേര്‍ വിദേശത്തുനിന്നും ആറു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും എത്തിയവരാണ്. ഒരാള്‍ക്കു മാത്രമാണ് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നത്. ആറു പേര്‍ വീട്ടിലും ഒരാള്‍ ക്വാറന്റയിന്‍ കേന്ദ്രത്തിലും ഒരാള്‍ ആശുപത്രിയിലും നിരീക്ഷണത്തിലായിരുന്നു. ഇന്ന് അഞ്ചു പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. ഇതില്‍ രണ്ടു പേര്‍ എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നിലവില്‍ കോട്ടയം ജില്ലക്കാരായ 114 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്.

ആലപ്പുഴയില്‍ ഇന്ന് 13 പേര്‍ക്ക് കൊറോണ, ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെ; ജില്ലയില്‍ 199 രോഗികള്‍ആലപ്പുഴയില്‍ ഇന്ന് 13 പേര്‍ക്ക് കൊറോണ, ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെ; ജില്ലയില്‍ 199 രോഗികള്‍

@ദില്ലിയിൽ നിന്നും ജൂണ്‍ 29ന് ട്രെയിനില്‍ എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന എരുമേലി സ്വദേശിയും(40) ഭാര്യയും(36) മകളും(മൂന്നര). മൂന്നു പേര്‍ക്കും രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. എരുമേലി സ്വദേശിയുടെ മാതാപിതാക്കള്‍ക്കും സഹോദരന്റെ ഭാര്യയ്ക്കും ഇടുക്കിയില്‍ രോഗം സ്ഥിരീകരിച്ചിരുന്നു. മാതാവും സഹോദര ഭാര്യയും കോട്ടയം മെഡിക്കല്‍ കോളേജിലും പിതാവ് തൊടുപുഴ ജില്ലാ ആശുപത്രിയിലുമാണ്. എല്ലാവരും ഒരേ ട്രെയിനിലാണ് യാത്ര ചെയ്തത്.

corona5-158

ദില്ലിയിൽ നിന്ന് ജൂണ്‍ 18ന് എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശി(30), മസ്‌കറ്റില്‍നിന്നും ജൂണ്‍ 23ന് എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന മാടപ്പള്ളി സ്വദേശി(43), ഫരീദാബാദില്‍നിന്നും ട്രെയിനില്‍ ജൂണ്‍ 20ന് എത്തിയ പായിപ്പാട് സ്വദേശിനി(34), ഫരീദാബാദില്‍ ആരോഗ്യ പ്രവര്‍ത്തകയായിരുന്ന യുവതിയ്ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റ് ആരോഗ്യ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ കഴിഞ്ഞുവരുന്നതിനിടെ രോഗലക്ഷണങ്ങള്‍ പ്രകടമായതിനെത്തുടര്‍ന്നാണ് സാമ്പിള്‍ പരിശോധിച്ചത്. ഖത്തറില്‍നിന്ന് ജൂണ്‍ 26ന് എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന വെള്ളൂര്‍ സ്വദേശി(30),
ദില്ലിയിൽ നിന്നും ജൂണ്‍ 30ന് ട്രെയിനില്‍ എത്തിയ വാഴപ്പള്ളി സ്വദേശി(39). വാരിശേരിയിലെ ക്വാറന്റയിന്‍ കേന്ദ്രത്തിൽ കഴിയുന്നതിനിടെയാണ് രോഗം സ്ഥിരീകരിച്ചത്.

ദില്ലിയിൽ നിന്ന് തിരിച്ചെത്തി ജൂണ്‍ ആറിന് രോഗം സ്ഥിരീകരിച്ച് എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെരുവ സ്വദേശി(36), കുവൈറ്റില്‍നിന്ന് എത്തി ജൂണ്‍ 19ന് രോഗം സ്ഥിരീകരിച്ച് എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചങ്ങനാശേരി സ്വദേശി(30), കുവൈറ്റില്‍നിന്ന് എത്തി ജൂണ്‍ 21ന് രോഗം സ്ഥിരീകരിച്ച പായിപ്പാട് സ്വദേശി(43), ഹരിയാനയില്‍നിന്നെത്തി ജൂണ്‍ 23ന് രോഗം സ്ഥിരീകരിച്ച നീണ്ടൂ്‍ സ്വദേശിനി (35),സൗദി അറേബ്യയില്‍നിന്നെത്തി ജൂണ്‍ 27ന് രോഗം സ്ഥിരീകരിച്ച വെള്ളാവൂര്‍ സ്വദേശിനി(29) എന്നിവരും ഇന്ന് രോഗമുക്തരായി ആശുപത്രി വിട്ടിട്ടുണ്ട്.

English summary
Eight new Coronavirus positive cases in Kottayam today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X