കോട്ടയത്ത് ഒറ്റയ്ക്ക് താമസിച്ച വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി
കോട്ടയം: ഉഴവൂരില്‍ തനിച്ച് താമസിച്ചിരുന്ന വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. ഉഴവൂര്‍ വട്ടാണിക്കുന്നേല്‍ സൈമണിന്റെ ഭാര്യ ഏലിയാമ്മ (84) ആണ് മരിച്ചത്. രാവിലെ 6.30 ഓടെ തൊട്ടടുത്തു താമസിക്കുന്ന മകന്‍ വീട്ടിലെത്തിയപ്പോഴാണ് ഏലിയാമ്മയെ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. വീഴ്ച്ചയിലുണ്ടായ പരിക്കാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

പക്ഷേ പോസ്റ്റ് മോര്‍ട്ട് റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ മരണ കാരണം വ്യക്തമാവൂ എന്നു പോലീസ് പറഞ്ഞു. ഏലിയാമ്മ പൊതുവേ വീട് അകത്തു നിന്ന് പൂട്ടാറില്ല്ലന്നും ചാരിയിടുകയാണ് പതിവെന്നും മകന്‍ പറയുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഉന്നത പോലീസ് ഉദ്യോഗസ്ഥരും സയന്റിഫ് വിദഗ്ദരും സ്ഥലത്തെത്തിയിരുന്നു.












Click it and Unblock the Notifications