കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

യുഡിഎഫിന്റെ തുടര്‍ഭരണം ഇല്ലാതാക്കിയത് പിസി ജോര്‍ജ്, മുന്നണിയിലെടുക്കരുതെന്ന് പ്രാദേശിക നേതൃത്വം

Google Oneindia Malayalam News

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പായി പിസി ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടി യുഡിഎഫില്‍ ചേരുമെന്ന് ഉറപ്പായിരിക്കുകയാണ്. അതിനിടെ പിസി ജോര്‍ജിനെ മുന്നണിയിലേക്ക് തിരിച്ച് എടുക്കുന്നതിനെ ശക്തമായി എതിര്‍ത്തിരിക്കുകയാണ് യുഡിഎഫ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റി. 2016ല്‍ യുഡിഎഫിന്റെ തുടര്‍ഭരണം ഇല്ലാതാക്കിയത് പിസി ജോര്‍ജ് ആണെന്നാണ് ആരോപണം. പിസി ജോര്‍ജിന്റെ അനാവശ്യമായ ആരോപണങ്ങള്‍ ആണ് യുഡിഎഫിന്റെ തുടര്‍ഭരണ സാധ്യത ഇല്ലാതാക്കിയത് എന്നാണ് ആരോപണം.

ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് ബിജെപിയുമായി പിസി ജോര്‍ജ് സഹകരിച്ചതിനേയും യുഡിഎഫ് കമ്മിറ്റി വിമര്‍ശിച്ചു. പണത്തിന്റെ പിന്‍ബലത്തില്‍ യുഡിഎഫിനെ ഹൈജാക്ക് ചെയ്യാനാണ് പിസി ജോര്‍ജ് ശ്രമിക്കുന്നത് എന്നും യുഡിഎഫ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി.

PC

പിസി ജോര്‍ജിനെ യുഡിഎഫില്‍ എടുത്താന്‍ ഈരാറ്റുപേട്ടയിലെ മുഴുവന്‍ ഭാരവാഹികളും രാജി വെച്ച് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടത്പക്ഷത്തിന്റെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് നേരത്തെ ഈരാറ്റുപേട്ട ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് നിസാര്‍ കുര്‍ബാനി വ്യക്തമാക്കിയിരുന്നു. മാത്രമല്ല ഈരാറ്റുപേട്ടയിലെ ആറ് മണ്ഡലം കമ്മിറ്റികള്‍ ചേര്‍ന്ന് പിസി ജോര്‍ജിനെ മുന്നണിയില്‍ എടുക്കുന്നതിന് എതിരെ പ്രമേയം പാസ്സാക്കുകയും ചെയ്തിരുന്നു.

നിലവില്‍ പിസി ജോര്‍ജ് ഒരു മു്ന്നണിയുടേയും ഭാഗമല്ല. നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനോട് സഹകരിക്കാനാണ് താല്‍പര്യം എന്ന് പിസി ജോര്‍ജ് നേരത്തെ വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസില്‍ ഉ്മ്മന്‍ചാണ്ടി അടക്കമുളള ഒരു നേതാവുമായും തനിക്ക് പ്രശ്‌നം ഇല്ലെന്നും യുഡിഎഫിലെ എല്ലാ ഘടകകക്ഷികള്‍ക്കും താന്‍ മുന്നണിയിലേക്ക് വരുന്നതിനോട് യോജിപ്പാണുളളത് എന്നുമാണ് പിസി ജോര്‍ജ് കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.

English summary
Erattupetta UDF committee against taking PC George's party to UDF
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X