ഏറ്റുമാനൂരിൽ കടുത്ത പോര്: യുഡിഎഫ് മുന്നിൽ, പ്രിൻസ് ലൂക്കോസിന് 93 വോട്ടുകളുടെ ലീഡ്
കോട്ടയം: കോട്ടയം ജില്ലയിൽ നിർണ്ണായക പോരാട്ടം നടക്കുന്ന ഏറ്റുമാനൂരിൽ യുഡിഎഫ് മുന്നിട്ടുനിൽക്കുന്നു. ജോസഫ് ഗ്രൂപ്പിൽ നിന്നുള്ള പ്രിൻസ് ലൂക്കോസാണ് മുന്നിലുള്ളത്. എൽഡിഎഫ് സ്ഥാനാർത്ഥിയായി സിപിഎം സെക്രട്ടറി വി എൻ വാസവനും യുഡിഎഫ് സ്ഥാനാർത്ഥിയായി ജോസഫ് ഗ്രൂപ്പിൽ നിന്നുള്ള പ്രിൻസ് ലൂക്കോസാണ് മുന്നിലുള്ളത്. അതേ സമയം സീറ്റ് വിഭജനം സംബന്ധിച്ച തർക്കങ്ങൾക്കിടെ കോൺഗ്രസ് വിട്ട ലതികാ സുഭാഷ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. ഇതോടെ ഏറ്റുമാനൂർ കേരള രാഷ്ട്രീയത്തിൽ ശ്രദ്ധാകേന്ദ്രമായി മാറുകയും ചെയ്തിരുന്നു. ഇടതുപക്ഷത്തിന് മേധാവിത്വമുള്ള മണ്ഡലങ്ങളിലൊന്ന് കൂടിയാണ് ഏറ്റുമാനൂർ. ഇതാണ് യുഡിഎഫ് സ്ഥാനാർത്ഥിയുടെ മുന്നേറ്റത്തിന് സാക്ഷിയായിട്ടുള്ളത്.

ഇന്ത്യയ്ക്ക് കൈത്താങ്ങ്, ഫ്രാന്‍സില്‍ നിന്ന് വൈദ്യ സഹായമെത്തി: ചിത്രങ്ങള്‍ കാണാം
അതേ സമയം കേരള കോൺഗ്രസിന് ശക്തമായ സ്വാധീനമുള്ള മണ്ഡലമാണ് ഏറ്റുമാനൂർ. കേരള കോൺഗ്രസിന് ആധിപത്യമുള്ളപ്പോഴും മൂന്ന് തവണ ഇവിടെ നിന്ന് ഇടതമുന്നണിയും വിജയിച്ച് കയറിട്ടുണ്ട്. യുഡിഎഫ് വിട്ട് ജോസ് കെ മാണിയുടെ നേതൃത്വത്തിൽ കേരള കോൺഗ്രസിലെ ഒരു വിഭാഗം ഇടതുമുന്നണിയിലേക്ക് ചേക്കേറിയതോടെ ഇക്കുറി ഏറ്റുമാനൂരിൽ മത്സരം കടുക്കുമെന്ന് ആദ്യമേ തന്നെ സൂചനയുണ്ടായിരുന്നു. ജോസ് കെ മാണിയുടെ മുന്നണി പ്രവേശത്തോടെ കേരള കോൺഗ്രസിന്റെ പിൻബലത്തിൽ അട്ടിമറി വിജയം ഏറ്റുമാനൂരിൽ ഉറപ്പാക്കാമെന്നാണ് എൽഡിഎഫ് വച്ചുപുലർത്തിയിരുന്ന പ്രതീക്ഷ.












Click it and Unblock the Notifications