വൈക്കത്ത് മുൻ കെഎസ്ആർടിസി ജീവനക്കാരനും ഭാര്യയും ആത്മഹത്യ ചെയ്ത നിലയിൽ
കോട്ടയം: വൈക്കത്ത് കെഎസ്ആർടിസിയിലെ മുൻ എംപാനൽ ജീവനക്കാരനെയും ഭാര്യയേയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മറവൻതുരൂത്ത് തറവട്ടത്ത് വൃദ്ധാവനിൽ നടേശൻ (48) ഭാര്യ സിനിമോശ്‍ ( 43) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് ആറ് മണിക്കാണ് ഇവരെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
സാമ്പത്തിക ബാധ്യത മൂലമാകം ഇവർ ജീവനൊടുക്കിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മൂന്ന് വർഷം മുമ്പ് വരെ കെഎസ്ആർടിസി എം പാനൽഡ് ജീവനക്കാരനായിരുന്നു നടേശൻ. ജോലയിൽ നിന്ന് പിരിച്ചുവിട്ടശേഷം കക്കാവാരൽ നടത്തിയാണ് ഇദ്ദേഹം കുടുംബ നോക്കിയത്.













Click it and Unblock the Notifications