കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എല്ലാവർക്കും കലകൾ അഭ്യസിക്കാം: തിരഞ്ഞെടുത്തത് 34 ഇനം കലകളില്‍ പ്രാവീണ്യമുള്ള കലാകാരന്മാരെ

  • By Desk
Google Oneindia Malayalam News

കോട്ടയം: പ്രായഭേദമെന്യേ എല്ലാവര്‍ക്കും വിവിധ കലകള്‍ അഭ്യസിക്കാനുള്ള പദ്ധതി ജില്ലയില്‍ ആരംഭിക്കുന്നു. സാംസ്‌കാരിക വകുപ്പ് ആവിഷ്‌ക്കരിച്ച് തദ്ദേശ സ്ഥാപനങ്ങള്‍ മുഖേന നടപ്പാക്കുന്ന വജ്ര ജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയിലൂടെയാണ് കലാഭ്യാസത്തിന് വഴിയെരുങ്ങുന്നത്. ഇത് സംബന്ധിച്ച വിവരങ്ങള്‍ ജില്ലാ കളക്ടര്‍ ഡോ. ബിഎസ് തിരുമേനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ചര്‍ച്ച ചെയ്തു.

<strong>ഊര്‍ജിത് പട്ടേല്‍ രാജിവയ്ക്കും; ആര്‍ബിഐ-കേന്ദ്രസര്‍ക്കാര്‍ പോര് ശക്തം, 19ലെ യോഗം നിര്‍ണായകം!!</strong>ഊര്‍ജിത് പട്ടേല്‍ രാജിവയ്ക്കും; ആര്‍ബിഐ-കേന്ദ്രസര്‍ക്കാര്‍ പോര് ശക്തം, 19ലെ യോഗം നിര്‍ണായകം!!

നൃത്തം, നാടന്‍പാട്ട്, ലളിതകല, അഭിനയകല, കഥകളി, മദ്ദളം തുടങ്ങിയ 34 ഇനം കലകളില്‍ പ്രാവീണ്യമുള്ള കലാകാരന്മാരെയാണ് ഇതിനായി സാംസ്‌കാരിക വകുപ്പ് തെരഞ്ഞെടുത്തിട്ടുള്ളത്. ഓണ്‍ലൈന്‍ അപേക്ഷയുടെ അടിസ്ഥാനത്തില്‍ കണ്ടെത്തിയ കലാകാരന്മാരില്‍ നിന്നും കലാമണ്ഡലം, ലളിതകലാ അക്കാദമി, സംഗീത നാടക അക്കാദമി എന്നിവിടങ്ങളിലെ വിദഗ്ധരുടെ സഹായത്തോടെയാണ് 51 പേരെയാണ് ജില്ലയില്‍ നിയോഗിച്ചിട്ടുളളത്.

784-dance1-
ഊര്‍ജിത് പട്ടേല്‍ രാജിവയ്ക്കും; ആര്‍ബിഐ-കേന്ദ്രസര്‍ക്കാര്‍ പോര് ശക്തം, 19ലെ യോഗം നിര്‍ണായകം!!

നവംബര്‍ അവസാനത്തോടെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും കലാകേന്ദ്രങ്ങളുടെ പ്രവര്‍ത്തനം ആരംഭിക്കാനാണ് നീക്കം. ആഴ്ചയില്‍ നാല് ക്ലാസ്സുകള്‍ ഇവിടെ സംഘടിപ്പിക്കണം. താല്‍പ്പര്യം പ്രകടിപ്പിക്കുന്ന സ്‌കൂളുകളിലും ക്ലാസ്സുകള്‍ നടത്തും. യുവജനോത്സവം, കേരളോത്സവം തുടങ്ങിയ മത്സരങ്ങളില്‍ പങ്കെടുക്കുന്ന കുട്ടുകള്‍ക്കും യുവജനങ്ങള്‍ക്കും കലാകേന്ദ്രങ്ങള്‍ മുഖേന പരിശീലനം നല്‍കും. തദ്ദേശ സ്ഥാപന വിഹിതമായ അയ്യായിരം രൂപ ഉള്‍പ്പെടെ കലാകാരന്മാര്‍ക്ക് 15000 രൂപ മാസം തോറും പ്രതിഫലം നല്‍കും.

കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ കോട്ടയം നഗരസഭാ ചെയര്‍ പേഴ്സണ്‍ ഡോ.പി.ആര്‍ സോന, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടെസ്.പി.മാത്യു, സാംസ്‌ക്കാരിക വകുപ്പ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഷുജ, എഡിസി ജനറല്‍ പിഎസ് ഷിനോ,പദ്ധതി ഫെസിലിറ്റേറ്റര്‍ എം.മനോഹരന്‍ സംസാരിച്ചു. വിവിധ ബ്ലോക്ക് -നഗരസഭകളുടെ അധ്യക്ഷന്മാര്‍, ഉദ്യോഗസ്ഥര്‍ കലാകാരന്മാര്‍ പങ്കെടുത്തു.

English summary
Facility to train artforms in kottayam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X