ആസിഡ് കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; ഭാര്യയും മൂത്തമകളും മരിച്ചു; രണ്ടു പേർ അതീവ ഗുരുതരാവസ്ഥയിൽ
കോട്ടയം: കോട്ടയം ബ്രഹ്മമംഗലത്ത് ഒരു കുടുംബത്തിലെ നാല് പേർ ആസിഡ് കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കാലായിൽ സുകുമാരൻ്റെ ഭാര്യ സീന, മുത്തമകൾ സൂര്യ, സുകുമാരൻ, ഇളയ മകൾ സുവർണ്ണ എന്നിവരാണ് ആത്മഹത്യക്ക് ശ്രമിച്ചത്. സീനയും മകൾ സൂര്യയും മരിച്ചു. സുകുമാരനെയും ഇളയമകൾ സുവർണ്ണയെയും അതീവ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

ഇന്നലെ രാത്രി 10.30 ഓടെയാണ് സംഭവം. ബ്രഹ്മ മംഗലത്തെ ഒരു കുടുംബത്തിലെ നാലു പേരാണ് ആസിഡ് കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കാലായിൽ സുകുമാരൻ്റെ ഭാര്യ സീന, മുത്തമകൾ സൂര്യ, സുകുമാരൻ, ഇളയ മകൾ സുവർണ്ണ എന്നിവരാണ് ആത്മഹത്യക്ക് ശ്രമിച്ചത്. അവശനിലയിലായ ഇവരെ അയൽവാസികൾ മുട്ടുറിചിറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.

സ്വകാര്യ ആശുപത്രിയിലെത്തിക്കുമ്പോൾ തന്നെ സീന മരിച്ചിരുന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തുമ്പോഴേക്കും മൂത്തമകൾ സൂര്യയും മരിച്ചു. സുകുമാരനും ഇളയമകൾ സുവർണ്ണയെയും അതീവ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇളയ മകൾ സുവർണയ്ക്ക് ചില മാനസിക അസ്വസ്ഥതകൾ ഉണ്ടായിരുന്നു. ചികിത്സ നടത്തി പ്രശ്നപരിഹാരവും കണ്ടു. ഇതിന് ശേഷം മൂത്ത മകൾ സൂര്യയും മാനസിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചു. ഇതിനിടെ സൂര്യയ്ക്കു കൊവിഡും വന്നു പോയി. കൊവിഡ് വന്ന പോയ ശേഷമാണ് സൂര്യയ്ക്കും ഇങ്ങനെ സംഭവിച്ചത്.

ഇതോടെ സൂര്യയുടെ നിശ്ചയിച്ചുറപ്പിച്ച വിവാഹം മാറ്റി. സുകുമാരൻ്റെ കുടുംബത്തിൻ്റെ ആവശ്യപ്രകാരമാണ് വിവാഹം മാറ്റിവെച്ചത്. ഇതോടൊപ്പം സാമ്പത്തിക പ്രതിസന്ധിയും കുടുംബത്തെ അലട്ടിയിരുന്നതായി ബന്ധുക്കൾ പറയുന്നു. വിവാഹം മുടങ്ങിയതിൻ്റെ വിഷമവും സുകുമാരനും കുടുംബത്തിനുമുണ്ടായിരുന്നു.
ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് വിവരം. പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ പൂർത്തിയാക്കി. സൂര്യയുടെയും സീനയുടെയും മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. യഥാർഥ മരണകാരണമെന്തന്നെന്ന് വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഫോറൻസിക് സംഘവും വീട്ടിലെത്തി പരിശോധന നടത്തിയേക്കും.
അമ്മയെ പോലെ തന്നെ സുന്ദരി; ദിവ്യ ഉണ്ണിയുടെയും മകളുടെയും ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ












Click it and Unblock the Notifications