മാനസിക പ്രശ്നങ്ങളുള്ള മകളെ പീഡിപ്പിച്ചു: പിതാവ് അറസ്റ്റിൽ; സംഭവം മുണ്ടക്കയത്ത്
കോട്ടയം: മാനസിക പ്രശ്നങ്ങളുള്ള മകളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ സംഭവത്തിൽ പിതാവ് അറസ്റ്റിൽ. കോട്ടയം ജില്ലയിലെ മുണ്ടക്കയത്താണ് സംഭവം. മുണ്ടക്കയം പൊലീസ് സ്റ്റേഷൻ പരിധിയ്ക്കകത്ത് താമസിക്കുന്നയാളാണ് കേസിൽ അറസ്റ്റിലായിരിക്കുന്നത്. അതേ സമയം അറസ്റ്റിലായ പ്രതിയെക്കുറിച്ചുള്ള വ്യക്തി വിവരങ്ങൾ ഇതുവരെയും ലഭ്യമായിട്ടില്ല. ദീർഘകാലമായി സ്വന്തം മകളെ ഇയാൾ പീഡിപ്പിച്ചുവരികയായിരുന്നു.

പിതാവ് തന്നെ പീഡിപ്പിച്ച വിവരം പെൺകുട്ടി അമ്മയോട് വെളിപ്പെടുത്തിയതിനെ തുടർന്ന് മാതാവിനെ അറിയിച്ചതിനെ തുടർന്ന് അമ്മയാണ് മുണ്ടക്കയം പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ കേസെടുത്ത പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. സിഐ എ ഷൈൻ കുമാറിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചുവരുന്നത്. പ്രതിയെ വെളളിയാഴ്ച കോടതിയിൽ ഹാജരാക്കും.












Click it and Unblock the Notifications