കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോട്ടയത്ത് ഇന്ന് അഞ്ച് പേർക്ക് കൊറോണ വൈറസ്:രോഗം ബാധിച്ച മൂന്നുപേർ ആശുപത്രി ജീവനക്കാരിയുടെ ബന്ധുക്കൾ

Google Oneindia Malayalam News

കോട്ടയം: കോട്ടയം ജില്ലയില്‍ പുതിയതായി അഞ്ചു പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധിച്ചു. അതേ സമയം രോഗം ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന ആറു പേര്‍ രോമുക്തരായി. ഇതോടെ ജില്ലയില്‍ രോഗം ഭേദമായവരുടെ ആകെ എണ്ണം 96 ആയി. ഇതില്‍ നാലുപേര്‍ ജൂണ്‍ 26ന് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്ന പൊന്‍കുന്നത്തെ സ്വകാര്യ ആശുപത്രി ജീവനക്കാരിയായ പള്ളിക്കത്തോട് സ്വദേശിനിയുടെ ബന്ധുക്കളാണ്.

'കോവിഡ് പ്രതിരോധ സന്നദ്ധ പ്രവര്‍ത്തകര്‍ക്കു നല്ലവാക്കു മാത്രം പോരെന്നു സര്‍ക്കാര്‍ മനസ്സിലാക്കണം''കോവിഡ് പ്രതിരോധ സന്നദ്ധ പ്രവര്‍ത്തകര്‍ക്കു നല്ലവാക്കു മാത്രം പോരെന്നു സര്‍ക്കാര്‍ മനസ്സിലാക്കണം'

ഇവരുടെ ഭര്‍ത്താവ്(37), ആറും മൂന്നും വയസുള്ള പെണ്‍കുട്ടികള്‍, ഭര്‍തൃമാതാവ്(67) എന്നിവര്‍ക്കാണ് വൈറസ് ബാധിച്ചത്. യുവതിയുടെ ഭര്‍തൃപിതാവിനാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച എല്ലാവരും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിൽ കഴിഞ്ഞുവരികയാണ്.

 corona00-15

ജൂണ്‍ 19ന് മുംബൈയിൽ നിന്നെത്തി കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കരിക്കാട്ടൂര്‍ സ്വദേശിനി(26)യാണ് ഇന്ന് പരിശോധനാ ഫലം പോസിറ്റീവായ അഞ്ചാമത്തെയാള്‍. ഹോം ക്വാറന്റൈനിൽ കഴിഞ്ഞുവരുന്നതിനിടെ രോഗലക്ഷണങ്ങള്‍ പ്രകടമായതിനെത്തുടര്‍ന്നാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം സ്ഥിരീകരിച്ചതോടെ ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇവര്‍ക്കൊപ്പം മുംബൈയിൽ നിന്നെത്തിയ ഭര്‍ത്താവിന് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.

കോട്ടയം ജില്ലക്കാരായ ആകെ 120 പേരാണ് കോവിഡ് ബാധിതരായി ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 44 പേര്‍ പാലാ ജനറല്‍ ആശുപത്രിയിലും 35 പേര്‍ കോട്ടയം ജനറല്‍ ആശുപത്രിയിലും, 36 പേര്‍ കോട്ടയം മെഡിക്കല്‍ കോളേജിലും, മൂന്നു പേര്‍ എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും, രണ്ടു പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സയിലാണ്.

ദില്ലിയില്‍നിന്ന് എത്തി ജൂണ്‍ 18 ന് രോഗം സ്ഥിരീകരിച്ച തൃക്കൊടിത്താനം സ്വദേശിനി (32), ഹൈദരാബാദിൽ നിന്ന് എത്തി ജൂണ്‍ 19ന് രോഗം സ്ഥിരീകരിച്ച കുറവിലങ്ങാട് സ്വദേശിനി (24), ഖത്തറില്‍നിന്ന് എത്തി ജൂണ്‍ ഏഴിന് രോഗം സ്ഥിരീകരിച്ച പായിപ്പാട് സ്വദേശി (34) എന്നിവർ ഇന്ന് രോഗം ഭേദമായി ആശുപത്രി വിട്ടിട്ടുണ്ട്.

റിയാദില്‍നിന്ന് എത്തി ജൂണ്‍ 20ന് രോഗം സ്ഥിരീകരിച്ച വാഴപ്പള്ളി സ്വദേശിയായ ആണ്‍ കുട്ടി (10), റിയാദില്‍നിന്ന് എത്തി ജൂണ്‍ 20ന് രോഗം സ്ഥിരീകരിച്ച വാഴപ്പള്ളി സ്വദേശിയായ പെണ്‍കുട്ടി (6), അബുദാബിയില്‍നിന്ന് എത്തി ജൂണ്‍ 14ന് രോഗം സ്ഥിരീകരിച്ച് എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചങ്ങനാശേരി സ്വദേശി (34) എന്നിവരും രോഗമുക്തി നേടിയിട്ടുണ്ട്.

English summary
Five Coronavirus cases in Kottayam today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X