കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോട്ടയം മെഡിക്കൽ കോളേജിൽ അഞ്ച് ഗർഭിണികൾക്ക് കൂടി കൊവിഡ്: രണ്ട് പേർ പ്രസവിച്ചു

Google Oneindia Malayalam News

കോട്ടയം: കോട്ടയം മെഡിക്കൽ അഞ്ച് ഗർഭിണികൾക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. രോഗം സ്ഥിരീകരിച്ച അഞ്ച് ഗർഭിണികളിൽ രണ്ട് പേർ ഇതിനകം പ്രസവിച്ചിട്ടുണ്ട്. രോഗം ബാധിച്ച അമ്മമാരുടെയും കുഞ്ഞുങ്ങളെയും ആരോഗ്യനില തൃപ്തികരമാണെന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ. ടി കെ ജയകുമാർ വ്യക്തമാക്കിയിട്ടുണ്ട്.

എറണാകുളത്ത് 61 പേർക്ക് കൊവിഡ്: 60 പേർക്കും വൈറസ് ബാധ സമ്പർക്കത്തിലൂടെ, ചികിത്സയിൽ കഴിയുന്നത് 865 പേർഎറണാകുളത്ത് 61 പേർക്ക് കൊവിഡ്: 60 പേർക്കും വൈറസ് ബാധ സമ്പർക്കത്തിലൂടെ, ചികിത്സയിൽ കഴിയുന്നത് 865 പേർ

കോട്ടയം മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വിഭാഗത്തിൽ ചികിത്സയ്ക്കെത്തിയ ഏഴ് പേർക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരെ പിന്നീട് മെഡിക്കൽ കോളേജിലെ കൊവിഡ് ചികിത്സാ വിഭാഗത്തിലേക്ക് മാറ്റുകയായരുന്നു. ഗൈനക്കോളജി വിഭാഗത്തിൽ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ദിനംപ്രതി ഉയരുന്ന സാഹചര്യത്തിൽ ഈ വിഭാഗത്തിൽ കൊവിഡ് ബാധിച്ച ഗർഭിണികൾക്ക് മാത്രമായിരിക്കും ചികിത്സ നൽകുകയെന്നാണ് അധികൃതർ നൽകുന്ന വിവരം. ഗൈനക്കോളജി വിഭാഗത്തിൽ ചികിത്സയ്ക്കായി എത്തുന്നവർക്കായി താലൂക്ക് ആശുപത്രി, ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സ തേടുന്നതിനുള്ള സൌകര്യം ഒരുക്കുകയും ചെയ്യും.

 pregnant-1562

രോഗവ്യാപനം വ്യാപകമായതോടെ ഗൈനക്കോളജി വിഭാഗത്തിലേക്ക് പ്രവേശിക്കുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഒരാഴ്ചയ്ക്ക് ഈ വിഭാഗത്തിൽ ഒപി പ്രവർത്തിക്കില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്. ഇതിനിടെ അടുത്ത ദിവസങ്ങളിൽ കോട്ടയം മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വിഭാഗം സന്ദർശിച്ചവർ അടുത്ത സർക്കാർ ആശുപത്രിയിൽ വിവരമറിയിക്കാനും സൂപ്രണ്ട് നിർദേശിച്ചിട്ടുണ്ട്. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നടപടിക്രമങ്ങൾ. കോട്ടയം ജില്ലയില്‍ 54 പേര്‍ക്കു കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 41 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 12 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും ഒരാള്‍ വിദേശത്തുനിന്നും വന്നതാണ്.

English summary
Five more pregnant women tests coronavirus positive in Kottayam medical college today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X