എസ്എസ്എൽസി പാസായത് 1991ൽ: ഷിബുവിനെ അഭിനന്ദിച്ച് നാട്ടകത്ത് ഫ്ലക്സ്, നാട്ടിലും സോഷ്യൽ മീഡിയയിലും വൈറൽ..
കോട്ടയം: ഷർട്ടിടാതെ ചിരിച്ചുകൊണ്ട് നിൽക്കുന്ന ഫോട്ടോ പതിച്ച ഷിബുവിന്റെ ഫ്ലക്സ് ബോർഡാണ് ഇപ്പോൾ മണിപ്പുഴയിലെ ചർച്ചാവിഷയം. "1990- 91 വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ സമ്പൂർണ വിജയം നേടിയ ഷിബു കാക്കനാടിന് നാട്ടകം പൗരാവലിയുടെ അഭിനന്ദനങ്ങൾ" എന്ന വാചകങ്ങളോടെയാണ് ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. "അന്ന് വെക്കാൻ പറ്റിയില്ല, സോറി." എന്ന വാചകങ്ങളും ഇതോടൊപ്പം ചേർത്തിട്ടുണ്ട്. എസ്എസ്എൽസി ഫലം വന്നതോടെ എപ്ലസ് നേടിയ വിദ്യാർത്ഥികളുടെ ഫ്ലക്സ് ബോർഡ് പ്രതീക്ഷിച്ചവർ ആദ്യമൊന്ന് നെറ്റി ചുളിച്ചു പിന്നെയാണ് സത്യമറിഞ്ഞത്. ഫ്ലക്സ് ബോർഡ് ഇതിനകം തന്നെ സോഷ്യൽ മീഡിയയിലും തരംഗമായിക്കഴിഞ്ഞിട്ടുണ്ട്.
ഫ്ലക്സ് ബോർഡ് ചർച്ചയായിക്കഴിഞ്ഞതോടെ ആരാണ് ഫ്ലക്സിലുള്ള ഷിബു കാക്കനാട് എന്നതായി അടുത്ത ചോദ്യം. ഈ ഫ്ലക്സ് ബോർഡ് വച്ചതെന്തിന് എന്നിങ്ങനെ പോകുന്നു ചോദ്യങ്ങൾ. എസ്എസ്എൽസി പരീക്ഷാഫലം പുറത്തുവന്നതോടെ നാട്ടിലാകെ ഫ്ലക്സ് ബോർഡുകൾ ഉയർന്നുവെന്നും മുഴുവൻ എ പ്ലസ് കിട്ടിയ വിദ്യാർത്ഥികളുടെ ഫ്ലക്സ് ബോർഡുകൾ ആണിതിൽ കൂടുതലും. എന്നാൽ അതിൽ കുറവുള്ളവർക്ക് വേണ്ടിയും ഫ്ലക്സ് ബോർഡുകൾ പതിപ്പിച്ചിട്ടുണ്ട്. പല ഫ്ലക്സ് ബോർഡുകളിലും ജാതി നിഴലിച്ചു നിൽക്കുന്നുണ്ടെന്നാണ് ഷിബു ചൂണ്ടിക്കാണിക്കുന്നത്.
പ്രേക്ഷകരെ ഞെട്ടിച്ച് മെറീന മൈക്കിൾ; ഫോട്ടോസ് വൈറലാകുന്നു

കോട്ടയം ജില്ലയിലെ പലയിടത്തും എൻഎസ്എസും എസ്എൻഡിപിയും ക്രൈസ്തവ സംഘടനകളും മുസ്ലിം സംഘടനകളുമെല്ലാം പല വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ അർപ്പിച്ചുകൊണ്ട് ഫ്ലക്സ് വച്ചിട്ടുണ്ട്. ഇതോടെ ഒരു സാമൂഹിക വിമർശനം എന്ന നിലയിലാണ് താൻ തന്റെ തന്നെ പഴയ എസ്എസ്എൽസി വിജയം ഇപ്പോൾ ആഘോഷിക്കാൻ തീരുമാനിച്ചതെന്നാണ് ഷിബു നൽകുന്ന വിശദീകരണം. പറയുന്നത്. ഫ്ളക്സിന് വേണ്ടി പണം മുടക്കിയതും അത് സ്ഥാപിച്ചതും താൻ തന്നെയാണെന്നും ഷിബു വ്യക്തമാക്കി.
ഫ്ലക്സിൽ നാട്ടകം പൌരാവലിയെന്ന പേരാണ് നൽകിയിട്ടുള്ളതെങ്കിലും ആ പൗരാവലി താൻ തന്നെയാണെന്നാണ് ഷിബു രസകരമായി മറുപടി നൽകുന്നു. എസ്എസ്എൽസി പരീക്ഷ എഴുതിയെങ്കിലും മൂന്നാമത്തെ തവണയാണ് വിജയിക്കാൻ കഴിഞ്ഞത്. എന്നാൽ ഫസ്റ്റ് ക്ലാസിന് 3 മാർക്ക് കുറവായിരുന്നു എന്നും ഷിബു ഓർക്കുന്നു. ഷിബുവിന്റെ ഫ്ലക്സ് നാട്ടിലും സോഷ്യൽ മീഡിയയിലും ഒരുപോലെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്. കോട്ടയം നഗരത്തിൽ ഓട്ടോ ഡ്രൈവറായ ഷിബു മീൻ കച്ചവടവും നടത്തിയാണ് ഇപ്പോൾ ജീവിക്കുന്നത്. ആശാവർക്കറായ സിന്ധുവാണ് ഭാര്യ, എംഎസ്സി വിദ്യാർത്ഥി ഗീതാഞ്ജനുവാണ് മകൾ,
മഞ്ഞുമലകളെ തൊട്ട്; വെക്കേഷൻ മൂഡിൽ ഷഫ്ന നിസാം












Click it and Unblock the Notifications