ഭക്ഷ്യവിഷബാധയേറ്റ് നഴ്സ് മരിച്ച സംഭവം: ഒളിവിൽ ആയിരുന്ന മലബാർ കുഴിമന്തി ഹോട്ടലുടമ അറസ്റ്റിൽ
കോട്ടയം ∙ ഭക്ഷ്യവിഷബാധയേറ്റു കോട്ടയം മെഡിക്കൽ കോളജിലെ സ്റ്റാഫ് നഴ്സ് രശ്മി രാജ് (33) മരിച്ച സംഭവത്തിൽ സംക്രാന്തിയിലെ പാർക്ക് മലബാർ (മലബാർ കുഴിമന്തി) ഹോട്ടൽ ഉടമ അറസ്റ്റിലായി. കാസർകോട് കോയിപ്പടി കോടിയമ്മ കൊളറങ്ങള ലത്തീഫ് (37) ആണ് അറസ്റ്റിലായത്. സംഭവത്തിനു പിന്നാലെ, ഹോട്ടൽ ഉടമ ഒളവിൽ പോയിരുന്നു.
ഇയാളെ കണ്ടെത്താൻ ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് തിരച്ചിൽ നടക്കുക ആയിരുന്നു. കർണാടകയിലെ ബെംഗളൂരുവിന് അടുത്ത് കമ്മനഹള്ളിയിൽനിന്നുമാണ് പ്രതിയെ പിടികൂടിയത്.

ഗാന്ധിനഗർ സ്റ്റേഷൻ എസ്എച്ച്ഒ കെ.ഷിജി, എസ്ഐ എം.സി.പവനൻ, സിപിഒമാരായ പ്രവിനോ, സുനിൽ, വിജയലാൽ, രാഗേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. ഹോട്ടലിലെ പാചകക്കാരൻ സിറാജുദ്ദീൻ നേരത്തേ അറസ്റ്റിലായിരുന്നു. ഒളിവിൽ പോയ ഹോട്ടലിലെ ചീഫ് കുക്കായിരുന്നു സിറാജുദ്ദീൻ. സിറാജുദ്ദീനെ കാടാമ്പുഴയിൽ നിന്ന് ആയിരുന്നു പിടികൂടിയത്.

അ തേസമയം ഹോട്ടൽ ഉടമയെ കോടതിയിൽ ഹാജരാക്കി. കഴിഞ്ഞ മാസം 28ന് ആണ് രശ്മി ഈ ഹോട്ടലിൽ നിന്ന് കുഴിമന്തിയും അൽഫാമും കഴിച്ചത്. ഇതിന് പിന്നാലെ യുവതിക്ക് ശാരീരിക അസ്വസ്ഥത ഉണ്ടായി. അസ്വസ്ഥതയ്ക്കു പിന്നാലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച രശ്മി മരണപ്പെട്ടുകയായിരുന്നു. ഇതേ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 21 പേർക്കും ഭക്ഷ്യവിഷബാധയേറ്റിരുന്നു.

പരാതിയിടെ തുടർന്ന് ഭക്ഷ്യ സുരക്ഷ വിഭാഗം ഹോട്ടൽ അടപ്പിച്ചിരുന്നു. നഴ്‌സ് മരിച്ച സംഭവത്തിന് പിന്നാലെ ഭക്ഷ്യ സുരക്ഷ വിഭാഗം സംസ്ഥാനത്ത് ഉടനീളം ഹോട്ടലുകളിൽ പരിശോധന കർശനമാക്കിയിരുന്നു. 14 ജില്ലകളിലും വ്യാപകമായി പരിശോധനകൾ നടത്താൻ ഭക്ഷ്യസുരക്ഷാ കമ്മീഷണർക്ക് നിർദ്ദേശം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചിരുന്നു.

അതേസമയം, സംസ്ഥാനത്തു പച്ച മുട്ട ഉപയോഗിച്ചുള്ള മയൊണൈസ് ഉൽപാദനം, സംഭരണം, വിൽപന എന്നിവ നിരോധിച്ചു ഭക്ഷ്യസുരക്ഷാ വകുപ്പ് ഉത്തരവിട്ടിട്ടുണ്ട്. വെജിറ്റബിൾ മയൊണൈസോ അല്ലെങ്കിൽ പാസ്ചറൈസ് ചെയ്ത മുട്ട ചേർത്ത മയൊണൈസോ ഉപയോഗിക്കാം. ഭക്ഷ്യസുരക്ഷാ നിയമപ്രകാരം അടിയന്തര പ്രധാന്യത്തോടെ ആണ് ഉത്തരവു. പച്ച മുട്ട ഉപയോഗിച്ചു തയാറാക്കിയ മയൊണൈസ് അപകടകരം മാണെന്ന് കണ്ടെത്തിയിരുന്നു. പച്ച മുട്ട പാസ്ചറൈസ് ചെയ്യാതെ മയൊണൈസ് തയാറാക്കിയാൽ സാൽമൊണെല്ല ബാക്ടീരിയ പെരുകാനും രോഗബാധയുണ്ടാകാനും സാധ്യതയുണ്ടെന്നും ലാബ് പരിശോധനകളിൽ മയൊണൈസിൽ രോഗാണുക്കൾ കണ്ടെത്തിയിരുന്നു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications