Get Updates
Get notified of breaking news, exclusive insights, and must-see stories!

നിയമസഭാ തിരഞ്ഞെടുപ്പ്: കോട്ടയത്ത് മത്സരിക്കാന്‍ 66 സ്ഥാനാര്‍ഥികള്‍; നാലു പേര്‍ പത്രിക പിന്‍വലിച്ചു

കോട്ടയം: കോട്ടയം ജില്ലയില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക നാലു സ്ഥാനാര്‍ഥികള്‍ പിന്‍വലിച്ചു. പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന ദിവസമായിരുന്ന ഇന്ന് ഇവര്‍ പിന്മാറുന്നതായി വരണാധികാരികളെ അറിയിച്ചത്. ഏറ്റുമാനൂരില്‍ രണ്ടു പേരും, പൂഞ്ഞാര്‍, ചങ്ങനാശേരി മണ്ഡലങ്ങളില്‍ ഓരോ സ്ഥാനാര്‍ഥികള്‍ വീതവുമാണ് പത്രിക പിന്‍വലിച്ചത്. ഏപ്രില്‍ ആറിന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ 66 പേരാണ് ജനവിധി തേടുക. ഇവര്‍ക്ക് വരണാധികാരികള്‍ ചിഹ്നം അനുവദിച്ചു.

ഏറ്റുമാനൂരിൽ സ്വതന്ത്രനായി മത്സരിക്കാനിരുന്ന രാജ്മോഹന്‍, ബിഡിജെഎസ് ടിക്കറ്റിൽ മത്സരിക്കാനിരുന്ന ശ്രീനിവാസന്‍ പെരുന്ന ബിഡിജെഎസ് എന്നിവർ നാമനിർദേശ പത്രിക പിൻവലിച്ചിട്ടുണ്ട്. പൂഞ്ഞാറിൽ ബിജെപിയുടെ നോബിൾ മാത്യൂ ചങ്ങനാശേരി മണ്ഡലത്തിൽ മത്സരിക്കാനിരുന്ന കേരള കോൺഗ്രസിന്റെ മാത്യുക്കുട്ടി എന്നിവരും പത്രിക പിൻവലിച്ചിട്ടുണ്ട്.

 nri-vote-1606

മത്സര രംഗത്തുള്ളവരും ചിഹ്നങ്ങളും

ഏറ്റുമാനൂര്‍

1. ജിജിത്ത് കെ. ജോയ് -ബിഎസ്പി -ആന
2. വി എന്‍ വാസവന്‍-സിപിഐ(എം) - ചുറ്റിക അരിവാള്‍ നക്ഷത്രം
3. ടി.എന്‍. ഹരികുമാര്‍- ബിജെപി -താമര
4. എ. ജി അജയകുമാര്‍-എസ് യുസിഐ - ബാറ്ററി ടോര്‍ച്ച്
5. അഡ്വ. പ്രിന്‍സ് ലൂക്കോസ് - കേരള കോണ്‍ഗ്രസ് - ട്രാക്ടര്‍ ഓടിക്കുന്ന കര്‍ഷകന്‍
6. ചാര്‍ളി തോമസ് പണിക്കരിടം -സ്വതന്ത്രന്‍ - കൈവണ്ടി
7. ലതികാ സുഭാഷ്- സ്വതന്ത്ര - ഓട്ടോറിക്ഷ

കടുത്തുരുത്തി

1.അഡ്വ. അഞ്ജു മാത്യു- ബിഎസ്പി -ആന
2.ലിജിന്‍ ലാല്‍- ബിജെപി - താമര
3.സ്റ്റീഫന്‍ ജോര്‍ജ്-കേരള കോണ്‍ഗ്രസ്(എം) - രണ്ടില
4.അഡ്വ. ജെയ്മോന്‍ തങ്കച്ചന്‍-സമാജ് വാദി ജന്‍ പരിഷത്ത് -ഫുട്ബോള്‍
5.അഡ്വ. മോന്‍സ് ജോസഫ് - സ്വതന്ത്രന്‍ -ട്രാക്ടര്‍ ഓടിക്കുന്ന കര്‍ഷകന്‍
6.വിനോദ് കെ. ജോസ്-സ്വതന്ത്രന്‍ -വാക്കിംഗ് സ്റ്റിക്ക്

കോട്ടയം

1.അഡ്വ. കെ. അനില്‍കുമാര്‍-സിപിഐ(എം) - ചുറ്റിക അരിവാള്‍ നക്ഷത്രം
2.തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ -ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് - കൈ
3.മിനര്‍വ മോഹന്‍-ബി.ജെ.പി -താമര
4.ശ്രീകുമാര്‍ ചക്കാല -ബഹുജന്‍ സമാജ് പാര്‍ട്ടി - ആന
5.അരുണ്‍ മങ്ങാട്ട്-അഖില ഭാരതീയ ഹിന്ദു മഹാസഭ - പൈനാപ്പിള്‍
6. എംകെ. ഷഹസാദ്(എസ്യുസിഐ) -ബാറ്ററി ടോര്‍ച്ച്

പാലാ

1. ജോയി തോമസ് വാഴമറ്റം- ബിഎസ്പി - ആന
2. ജോസ് കെ. മാണി-കേരള കോണ്‍ഗ്രസ്(എം) - രണ്ടില
3. പ്രമീള ദേവി ജെ- ബിജെപി - താമര
4.ആല്‍ബിന്‍ മാത്യു-സ്വതന്ത്രന്‍ - പൈനാപ്പിള്‍
5. സി വി ജോണ്‍- സ്വതന്ത്രന്‍ - ക്യാമറ
6. തോമസ് ജെ നിധീരി- സ്വതന്ത്രന്‍ - ഫുട്ബോള്‍
7. മാണി സി കാപ്പന്‍-സ്വതന്ത്രന്‍ - ട്രാക്ടര്‍ ഓടിക്കുന്ന കര്‍ഷകന്‍
8.മാണി സി കുര്യാക്കോസ് - സ്വതന്ത്രന്‍ - ട്രക്ക്
9. ശ്രീജിത്ത് വിഎസ് - സ്വതന്ത്രന്‍- ബാറ്റ്
10. സന്തോഷ് പുളിക്കല്‍-സ്വതന്ത്രന്‍ - ഓട്ടോറിക്ഷ
11. സുനില്‍ ആലഞ്ചേരില്‍- സ്വതന്ത്രന്‍ -ഗ്രാമഫോണ്‍

പൂഞ്ഞാര്‍

1. ആന്‍സി ജോര്‍ജ് -ബി.എസ്.പി -ആന
2. അഡ്വ. ടോമി കല്ലാനി-ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് - കൈ
3. അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍-കേരള കോണ്‍ഗ്രസ്(എം) - രണ്ടില
4. അബ്ദു സമദ്-കേരള ജനതാ പാര്‍ട്ടി - ഓട്ടോറിക്ഷ
5. പി സി ജോര്‍ജ്-കേരള ജനപക്ഷം(സെക്കുലര്‍) - തൊപ്പി
6 എംപി സെന്‍- ബിഡിജെഎസ് - ഹെല്‍മെറ്റ്
7. ആല്‍ബിന്‍ മാത്യു- സ്വതന്ത്രന്‍- കപ്പും സോസറും
8. എം വി ജോര്‍ജ്ജ് - സ്വതന്ത്രന്‍ - ഇസ്തിരിപ്പെട്ടി
9. ടോമി ചെമ്മരപ്പള്ളില്‍ - സ്വതന്ത്രന്‍ - ബാറ്റ്

ചങ്ങനാശേരി

1. അമൃത് ദേവ് ടി- ബിഎസ്പി- ആന
2. അഡ്വ. ജോബ് മൈക്കിള്‍- കേരള കോണ്‍ഗ്രസ്(എം) - രണ്ടില
3. അഡ്വ. ജി. രാമന്‍നായര്‍- ബിജെപി- താമര
4. എ കെ നിസാമുദ്ദീന്‍- എസ്ഡിപിഐ- താക്കോല്‍
5. രജിത ജയറാം- എസ്യുസിഐ- ബാറ്ററി ടോര്‍ച്ച്
6. വി ജെ. ലാലി- കേരള കോണ്‍ഗ്രസ്- ട്രാക്ടര്‍ ഓടിക്കുന്ന കര്‍ഷകന്‍
7. ജോമോന്‍ ജോസഫ് സ്രാമ്പിക്കല്‍-സ്വതന്ത്രന്‍ - കരിമ്പു കര്‍ഷകന്‍
8. ബേബിച്ചന്‍ മുക്കാടന്‍-സ്വതന്ത്രന്‍ -തെങ്ങിന്‍ തോട്ടം
9. ടിജോ കരിക്കണ്ടം-സ്വതന്ത്രന്‍ - വാക്കിംഗ് സ്റ്റിക്ക്

കാഞ്ഞിരപ്പള്ളി

1. അല്‍ഫോന്‍സ് കണ്ണന്താനം- ബിജെപി - താമര
2.ആഷിഖ് എം.എം- ബിഎസ്പി- ആന
3. എന്‍ ജയരാജ്-കേരള കോണ്‍ഗ്രസ്(എം) - രണ്ടില
4.ജോസഫ് വാഴയ്ക്കന്‍-ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്- കൈ
5. മായാമോള്‍ കെപി- എസ്യുസിഐ - ബാറ്ററി ടോര്‍ച്ച്

വൈക്കം

1.അഖില്‍ജിത്ത് കല്ലറ- ബിഎസ്പി -ആന
2. സി കെ ആശ -സിപിഐ -ധാന്യക്കതിരും അരിവാളും
3. ഡോ. പി ആര്‍ സോന- ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് -കൈ
4. അജിത സാബു - ബിഡിജെഎസ് -ഹെല്‍മെറ്റ്
5. ബിന്ദു- ബഹുജന്‍ ദ്രാവിഡ പാര്‍ട്ടി- ഓട്ടോറിക്ഷ
6. പി കെ സാബു -എസ് യുസിഐ -ബാറ്ററി ടോര്‍ച്ച്
7. കുട്ടന്‍ കട്ടച്ചിറ-സ്വതന്ത്രന്‍ - പൈനാപ്പിള്‍

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ഗാന്ധി കേരളത്തില്‍, ചിത്രങ്ങള്‍ കാണാം

പുതുപ്പള്ളി

1. അഭിലാഷ് പിപി-ബിഎസ്പി -ആന
2. ഉമ്മന്‍ ചാണ്ടി-ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് -കൈ
3. ജെയ്ക് സി തോമസ്-സിപിഐ(എം)- ചുറ്റിക അരിവാള്‍ നക്ഷത്രം
4. എന്‍ ഹരി- ബിജെപി -താമര
5. എം വി ചെറിയാന്‍ (എസ്യുസിഐ) -ബാറ്ററി ടോര്‍ച്ച്
6. ജോര്‍ജ് ജോസഫ് വാതപ്പള്ളി-സ്വതന്ത്രന്‍ - പൈനാപ്പിള്‍.

കൂടുതല്‍ മനോഹരിയായി മാളവിക ശര്‍മ; ചിത്രങ്ങള്‍

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+