Get Updates
Get notified of breaking news, exclusive insights, and must-see stories!

കോട്ടയത്ത് നാല് പേർക്ക് കൊറോണ വൈറസ്: രോഗം സ്ഥിരീകരിച്ചത് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നവർക്ക്!!

കോട്ടയം: കോട്ടയം ജില്ലയില്‍ പുതിയതായി നാലു പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. മെയ് 28ന് മുംബൈയില്‍ നിന്നും എത്തി ഹോം ക്വാറന്റൈൻ കഴിഞ്ഞിരുന്ന കുമാരനല്ലൂര്‍ സ്വദേശിനി(32), മസ്കത്തില്‍നിന്നും ജൂണ്‍ അഞ്ചിന് എത്തി ഹോം ക്വാറന്റൈൻ കഴിഞ്ഞിരുന്ന ചങ്ങനാശേരി വാഴപ്പള്ളി സ്വദേശി(45), മുംബൈയില്‍നിന്നും ജൂണ്‍ നാലിന് എത്തി അതിരമ്പുഴയിലെ ക്വാറന്റൈൻ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന ആറുമാനൂര്‍ സ്വദേശിനി(29), പേരൂരിലെ വീട്ടില്‍ ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന പത്തനംതിട്ട തിരുവല്ല സ്വദേശിനി(30) എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ജൂണ്‍ മൂന്നിന് ദില്ലിയില്‍ നിന്നെത്തിയ മുതുകുളം സ്വദേശിനി(34), മെയ് 29ന് സൗദി അറേബ്യയിൽ നിന്നെത്തിയ കൊടുങ്ങൂര്‍ സ്വദേശിനി(30), മെയ് 17ന് അബുദാബിയിൽ നിന്നെത്തിയ കുമരകം സ്വദേശിനി(40) എന്നിവരാണ് വീട്ടിലേക്ക് മടങ്ങിയത്. ഇതിനു പുറമെ പത്തനംതിട്ടയില്‍ രോഗം സ്ഥിരീകരിച്ച് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കോന്നി സ്വദേശിയും കോവിഡ് മുക്തനായി.

corona4353-159

കേരളത്തിൽ ഇന്ന് 79 പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. മലപ്പുറം ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 7 പേര്‍ക്ക് വീതവും, പത്തനംതിട്ട, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും, തിരുവനന്തപുരം, കൊല്ലം, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 47 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നുത്തിയവരാണ്. (കുവൈറ്റ്-23, യുഎഇ.-12, ഖത്തര്‍-5, ഒമാന്‍-3, സൗദി അറേബ്യ-2, ബഹറിന്‍-1, തജിക്കിസ്ഥാന്‍-1) 26 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-13, തമിഴ്‌നാട്-5, ദില്ലി-3, പശ്ചിമ ബംഗാള്‍-2, കര്‍ണാടക-1, ഗുജറാത്ത്-1, ഒഡീഷ-1). സംസ്ഥാനത്ത് 5 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

തിരുവനന്തപുരം ജില്ലയിലെ 2 പേര്‍ക്കും മലപ്പുറം, കണ്ണൂര്‍, പാലക്കാട് ജില്ലകളിലെ ഒരാള്‍ക്ക് വീതമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതുകൂടാതെ പത്തനംതിട്ട ജില്ലയിലെ ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം ബാധിച്ചു. അതേസമയം രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 60 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി എന്നതാണ് പ്രതീക്ഷ നൽകുന്ന മറ്റൊരു കാര്യം. ഇന്ന് ഒരു പുതിയ ഹോട്ട് സ്‌പോട്ടാണ് സംസ്ഥാനത്ത് പ്രഖ്യാപിച്ചിട്ടുള്ളത്. 16 പ്രദേശങ്ങളെ ഹോട്ട്സ്പോട്ട് പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+