Get Updates
Get notified of breaking news, exclusive insights, and must-see stories!

കോട്ടയത്ത് നാല് ആരോഗ്യപ്രവർത്തകർക്ക് കൊവിഡ്: ജില്ലയിൽ 342 പേർക്ക് കൊവിഡ്, 332 പേർക്ക് സമ്പർക്കബാധ!!

കോട്ടയം: കോട്ടയം ജില്ലയില്‍ 342 പേര്‍ക്കു കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. 332 പേരും സമ്പര്‍ക്കത്തിലൂടെയാണ് രോഗികളായത്. ഇതില്‍ നാലു പേര്‍ മറ്റു ജില്ലക്കാരാണ്. നാല് ആരോഗ്യപ്രവര്‍ത്തകരും സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ ആറു പേരും രോഗബാധിതരായി. പുതിയതായി 4412 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. 208 പേര്‍ക്ക് കൂടി രോഗം ഭേദമായി. നിലവില്‍ 4825 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 11822 പേര്‍ രോഗബാധിതരായി. 6982 പേര്‍ രോഗമുക്തി നേടി. രോഗബാധിതരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള കണക്ക്.

കാഞ്ഞിരപ്പള്ളി-34, കോട്ടയം-27, വാകത്താനം-22, ചങ്ങനാശേരി-16, അയര്‍ക്കുന്നം-14, പൂഞ്ഞാര്‍-12, അയ്മനം, ഈരാറ്റുപേട്ട, മാടപ്പള്ളി, പനച്ചിക്കാട്-11, മാഞ്ഞൂര്‍, തിരുവാര്‍പ്പ്-10, ഏറ്റുമാനൂര്‍ -9, പായിപ്പാട്-7, കങ്ങഴ, മറവന്തുരുത്ത്, പുതുപ്പള്ളി-6വീതം,
അതിരമ്പുഴ, കടനാട്, കുമരകം, കുറിച്ചി, ആര്‍പ്പൂക്കര-5 വീതം, ചെമ്പ്, ചിറക്കടവ്, പാലാ, ടിവി പുരം, വാഴപ്പള്ളി- 4വീതം, കറുകച്ചാല്‍, മണര്‍കാട്, മണിമല, മുളക്കുളം, തലപ്പലം, തലയാഴം, തലയോലപ്പറമ്പ്, തൃക്കൊടിത്താനം, വൈക്കം, വാഴൂര്‍, വിജയപുരം-3 വീതം എന്നിങ്ങനെയാണ് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം.

coran-093-1583

ഭരണങ്ങാനം, രാമപുരം, തിടനാട്, ഉദയനാപുരം, വെള്ളൂര്‍, കിടങ്ങൂര്‍-2 വീതം, എലിക്കുളം, എരുമേലി, കാണക്കാരി, കരൂര്‍, കോരുത്തോട്, കൊഴുവനാല്‍, മരങ്ങാട്ടുപിള്ളി, മീനച്ചില്‍, മൂന്നിലവ്, മുണ്ടക്കയം, മുത്തോലി, പള്ളിക്കത്തോട്, പാമ്പാടി, പാറത്തോട്, വെച്ചൂര്‍-1 വീതവും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+