കാണാതായ പ്രായപൂർത്തിയാകാത്ത സഹോദരിമാർ തിരുവനന്തപുരത്ത്; യുവാക്കൾ പൊലീസ് പിടിയിൽ
കോട്ടയം: പാമ്പാടിയിൽ നിന്ന് കഴിഞ്ഞ ദിവസം കാണാതായ രണ്ട് പെൺകുട്ടികളെയും രണ്ട് യുവാക്കളെയും തിരുവനന്തപുരത്ത് കണ്ടെത്തി. പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെയും ഇവർക്കൊപ്പമുണ്ടായിരുന്ന രണ്ട് യുവാക്കളെയുമാണ് തമ്പാനൂരിലെ ലോഡ്ജിൽ കണ്ടെത്തിയത്. കോട്ടയത്തു നിന്ന് തീവണ്ടി മാർഗം തിരുവനന്തപുരത്ത് എത്തിയ ശേഷം ബംഗളൂരുവിലേക്ക് പോവുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു. പാമ്പാടി സ്റ്റേഷനിൽ നിന്ന് ഉദ്യോഗസ്ഥർ തിരുവനന്തപുരത്തെത്തി ഇവരെ കോട്ടയത്തേക്ക് മടക്കിക്കൊണ്ടു പോയി.
വെള്ളിയാഴ്ച വൈകിട്ടാണ് പെൺകുട്ടികളെ കാണാനില്ലെന്ന പരാതി പാമ്പാടി സ്റ്റേഷനിൽ ലഭിക്കുന്നത്.ഇതിന് പുറമേ, യുവാക്കളെ കാണാനില്ലെന്നും കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചു. ഇതോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഘം തിരുവനന്തപുരത്തുണ്ടെന്ന് മനസ്സിലാകുന്നത്. പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളും രണ്ട് യുവാക്കളുമാണ് സംഘത്തിലുണ്ടായിരുന്നത്. പെൺകുട്ടികൾ സഹോദരിമാരാണെന്ന് പൊലീസ് കണ്ടെത്തി. കോട്ടയത്തുനിന്ന് തലസ്ഥാനത്തെത്തിയ ശേഷം ബംഗളൂരുവിലേക്ക് പുറപ്പെടുകയായിരുന്നു ഇവരുടെ ലക്ഷ്യം. പൊലീസ് കേസെടുത്തിട്ടില്ല. കോട്ടയത്തു നിന്ന് പാമ്പാടി പോലീസെത്തി ഇവരെ മടക്കിക്കൊണ്ടു പോയി.

രാത്രിയിൽ തന്നെ ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ സിസിടിവി ക്യാമറ ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. പെൺകുട്ടികൾ നാഗമ്പടം ബസ് സ്റ്റാൻഡിൽ വന്നതായി ദൃശ്യം ലഭിച്ചു. യുവാക്കളുടെ ഫോണിന് തിരുവനന്തപുരം അരിസ്റ്റോ ജംഗ്‌ഷനിൽ സിഗ്നൽ ലഭിച്ചതോടെ തിരുവനന്തപുരത്തെ ലോഡ‍്ജുകളിൽ പൊലീസ് വിവരം നൽകി.
ഇത് ലേഡി മമ്മൂട്ടിക്ക് പഠിക്കുവാണോ? ലെനയുടെ പുതിയ ഫോട്ടോ ഷൂട്ട് വൈറൽ
തമ്പാനൂരിൽ സംഘം മുറിയെടുത്ത ഉടനെ പൊലീസിന് വിവരം ലഭിച്ചു. ഉടൻ തന്നെ തമ്പാനൂർ പൊലീസെത്തി സംഘത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പെൺകുട്ടികൾ പ്രായപൂർത്തിയാകാത്തതിനാൽ ജുവനൈൽ ജസ്റ്റിസ് ഹോമിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. യുവാക്കളെ പിടികൂടിയ ശേഷം സ്റ്റേഷനിലെത്തിച്ചത് കോടതിയിൽ ഹാജരാക്കി തുടർ നടപടികൾ സ്വീകരിക്കും.












Click it and Unblock the Notifications